ചെന്നൈ: തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ പത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്കും ഈ തീരുമാനം ബാധകമാണ്. ചെന്നൈയിലടക്കം കനത്ത ചൂട് തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ മഴ ലഭിക്കുന്നത്.
വിദ്യാഭ്യാസ ഡയറക്‌ടർ അറിവൊലിയാണ് സ്കൂളുകള്‍ പത്തു വരെ തുറക്കില്ലെന്ന് അറിയിച്ചത്. നേരത്തെ സ്കൂളുകള്‍ തുറക്കാൻ തീരുമാനിച്ചിരുന്നത് ജൂണ്‍ ആറിനായിരുന്നു.
അടുത്ത ഏഴുദിവസത്തേക്ക് ചെന്നൈയില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നുണ്ട്. ആദ്യത്തെ മഴ ജൂണ്‍ 1ന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. മഴ എത്തിയെങ്കിലും വ്യാപകമായ രീതിയില്‍ പെയ്തില്ല. ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിച്ചത്.