ന്യൂഡൽഹി: പോസ്റ്റൽ ബാലറ്റ് ആദ്യമെണ്ണി തീർക്കുക എന്ന ഇൻഡ്യാ സഖ്യ നേതാക്കളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ ബാലറ്റ് ആദ്യമെണ്ണി തീർക്കുക പ്രായോഗികമല്ല. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവെക്കാൻ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കും എന്നത് അടിസ്ഥാനരഹിതമെന്നും കമ്മീഷൻ അറിയിച്ചു.
വോട്ടെണ്ണൽ ദിനം സുതാര്യമാക്കാൻ നിരവധി ആവശ്യങ്ങളാണ് ഇൻഡ്യാ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപിൽ ഉയർത്തിയത്. വോട്ടിങ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് ചിത്രീകരിക്കണം. കൺട്രോൾ യൂണിറ്റിലെ തിയതികളും സമയവും പരിശോധിക്കണം. രാഷ്ട്രീയപാർട്ടികളുടെ പരാതികൾക്ക് നിരീക്ഷകർ വേണ്ട നിർദേശങ്ങൾ നൽകണം തുടങ്ങിയ കാര്യങ്ങളും ഇൻഡ്യാ സഖ്യ നേതാക്കൾ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.