ഫാർമസ്യൂട്ടിക്കൽ& സെയിൽസ് മാനേജർസ് വെൽഫയർ അസോസിയേഷൻ( പാസ്വ) മൂന്നാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടന്നു .ആധുനിക ചികിത്സാ രംഗത്ത് വർദ്ധിച്ചു വരുന്ന ചിലവുകളും പരിഹാരങ്ങളും എന്ന വിഷയതിതിൽ നടന്ന സെമിനാർ വി.കെ പ്രശാന്ത് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. വി.മോഹനൻ നായർ (ഐ എം എ സ്റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം), ഡോ:ജെ.ഇന്ദിര നായർ, ഡോ. കെ.പി.ശ്രീകുമാർ(മുൻ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ), ഡോ: സി.എൻ.സ്നേഹലത(ചീഫ് ടെക്നിക്കൽ ഓഫീസർ,എ.സി.ആർ ലാബ്സ്), കെ.എൻ.സാനു(തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ആർ.മുരുകൻ(പി ആർ എസ് ഗ്രൂപ്പ് ) കണ്ണൻ, മാധവൻകുട്ടി, എൻ.കെ. ഗിരീഷ്(സീനിയർ റിപ്പോർട്ടർ മനോരമന്യൂസ് ) എന്നിവർ ആശംസ പ്രസംഗം നടത്തി . സംസ്ഥാന പ്രസിഡൻ്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പ്രശാന്ത് ആർ.നായർ സ്റ്റേറ്റ് അഡ്വൈസർ സ്വാഗതവും ജില്ലാ സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.
തുടർന്ന് ലൈഫ് ബാലസ് എന്ന വിഷയത്തിൽ സെമിനാറും, സെയിൽസ് മേഖലയിലെ മാറ്റങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പതമാക്കി ചർച്ചയും നടന്നു ചർച്ചയിൽ എം. കൃഷ്ണൻ നായർ
,ഖാജാ മുഹമ്മദ്, വിക്രമൻ എന്നിവർ സംസാരിച്ചു .സംഘടനാ ജില്ലാ- സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു
സംസ്ഥാന പ്രസിഡണ്ടായി വി.എസ്. ഗോപകുമാറിനെയും സെക്രട്ടറിയായി യു. പ്രദീപിനെയും സമ്മേളനം തെരഞ്ഞെടുത്തു