ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കണ്ണന്‍ സാഗര്‍. തന്റെ കരിയറിൽ അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും, കിട്ടാതിരുന്ന അവസരങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ജഫാറിനൊപ്പം കാലടിയിൽ പരിപാടിക്ക് പോയതും, കണ്ണനെ കൂട്ടാതെ പോയപ്പോൾ കോരിച്ചൊരിയുന്ന മഴ കാരണം പരിപാടി മുടങ്ങി പോയെന്നും, അന്ന് ആ സെറ്റിൽ നിർത്തിക്കൊണ്ട് നീ വരാത്തതിനാലാണ് ആ പരിപാടി നടക്കാതിരുന്നതെന്ന് ജഫാർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
നഷ്ടപ്പെട്ടു പോയ അവസരം വീണ്ടും കിട്ടിയതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. ഇപ്പോഴും നിരവധി കോമഡി താരങ്ങൾ വരുന്നുണ്ടെങ്കിലും തങ്ങൾക്ക് ഉണ്ടായതുപോലുള്ള അനുഭവങ്ങൾ ഇപ്പോൾ ഉണ്ടാകാറില്ല. അവഗണനകൾ നിരവധി നേരിട്ടിട്ടുണ്ട്. അവസരങ്ങൾ നഷ്ടമായിട്ടുണ്ട്.
ഒരു പ്രോഗ്രാമിന് വിളിക്കുമ്പോൾ ചിലപ്പോൾ ആദ്യമേ പറയും പൈസ കുറവാണു, ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.അങ്ങനെ അന്നുമിന്നും അഡ്ജസ്റ്റ് ചെയ്തു ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോടും പരാതിയോ പരിഭവമോ ഇല്ല. വിമർശിക്കുന്നവരും കുറച്ചല്ല. ഒരു വിദേശ പരിപാടിക്ക് ഒറ്റയ്ക്ക് ആരും വിളിച്ചിട്ടില്ല. ടീമിനൊപ്പമാണ് പോയിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.