കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് കേക്ക്. ഓറഞ്ച് കൊണ്ട് അടിപൊളി കേക്ക് തയ്യാറാക്കിയാലോ. ഓറഞ്ച് കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഓറഞ്ച് ജ്യൂസ് – 3/4 കപ്പ്
- മൈദ – 1 1/2 കപ്പ്
- ബേക്കിംഗ് പൗഡര്‍ – 1 1/2 സ്പൂണ്‍
- ബേക്കിംഗ് സോഡാ – 1 സ്പൂണ്‍
- പുളിയില്ലാത്ത തൈര് – 1/2 കപ്പ്
- പഞ്ചസാര – 3/4 കപ്പ്
- ഓയില്‍ – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഓവന്‍ 180° യില്‍ 10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡാ ഇവ നന്നായി അരിച്ച് മിക്സ് ചെയ്ത് വയ്ക്കുക. ഒരു മിക്സിങ്ങ് ബൗളിൽ തൈര് ഒഴിക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം ഓയില്‍ ചേർത്ത് യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച ശേഷം ഓറഞ്ച് ജ്യൂസ് ചേർത്ത് ഇളക്കുക. അതിലേക്ക് മൈദ മിക്സ് ചേര്‍ത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. ബട്ടര്‍ തടവിയ കേക്ക് ടിന്നിലേക്ക് ബാറ്റെര്‍ ഒഴിച്ച് 180° യില്‍ 40-45 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. രുചികരമായ ഓറഞ്ച് കേക്ക് തയ്യാറായി.