അതിജീവനത്തിന്റെ സമരാക്ഷരങ്ങൾ.. എന്ന മുദ്രാവാക്യമുയർത്തി DYFI മുഖമാസികയായ യുവധാര യുടെ വരിക്കാരെ ചേർക്കുന്ന പ്രവർത്തനം ജില്ലയില്ലാകെ ആരംഭിച്ചു. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ അഖിൽ പി ധർമ്മജൻ ആദ്യവരിക്കാരനായി ചേർന്ന് കൊണ്ട് ആലപ്പുഴ ജില്ലാതല ഉത്ഘാടനം നിർവ്വഹിച്ചു. യുവധാരക്ക് സംസ്ഥാനത്താകെ രണ്ടര ലക്ഷത്തോളം വരിക്കാരുണ്ട്, ഈ ക്യാമ്പയിനിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ 25000 പേരെ വരിക്കാരാക്കാനാണ് DYFI തീരുമാനിച്ചിട്ടുള്ളത് കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ ,ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേൽ, പ്രസിഡൻ്റ് എസ്. സുരേഷ്കുമാർ സംസ്ഥാന കമ്മിറ്റിയംഗം സി.ശ്യാംകുമാർ, എം രജീഷ്,ചിന്നു എൽ കടവിൽ, എം.എസ് അരുൺ, TA അജീഷ് ,അമൽ ഗിൽബർട്ട് എന്നിവർ പങ്കെടുത്തു.