ചിരിക്കുന്നത് ആയുസ്സ് കൂട്ടുമെന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയൊന്നുമല്ല. നൂറുവര്‍ഷത്തിലധികം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് ഉറപ്പൊന്നുമില്ലെങ്കിലും നിങ്ങളുടെ ജീവിതകാലം കൂടുതല്‍ ഉമേഷമുള്ളതാക്കാന്‍ പുഞ്ചിരി സഹായിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗവേഷണമനുസരിച്ച്, വിഷാദരോഗം അനുഭവിക്കുന്ന ആളുകള്‍ക്ക് ചിരിയാണ് ഏറ്റവും നല്ല ചികിത്സ. നിങ്ങള്‍ ഓരോരുത്തരും സുന്ദരിമാരും സുന്ദരന്മാരുമാണ്.
അതുപോലെ തന്നെയാണ് നിങ്ങളുടെ പുഞ്ചിരിയും. ഒരു പുഞ്ചിരിക്ക് ഹൃദയങ്ങളെ കീഴടക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും കഴിയും എന്ന വസ്തുത നിഷേധിക്കാനാവില്ല. എങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തില്‍, ഒരു ദിവസത്തെ തിളക്കമുള്ളതാക്കുന്നതിന് കൂടുതല്‍ പുഞ്ചിരിക്കാന്‍ നാം മറക്കുന്നു. എന്തിനാണ് നിങ്ങള്‍ ചിരിക്കാന്‍ മറക്കുന്നത്?. ചിരിക്കാന്‍ മടിക്കുന്നത്?. നിങ്ങളുടെ ചിരി മോശമാണെന്ന് തോന്നിയിട്ടാണോ?. നമ്മുക്കെല്ലാമറിയും പോലെ ചിരിക്കുന്ന മുഖം സ്വാഭാവികമായും കൂടുതല്‍ ആകര്‍ഷകവും സുന്ദരവുമാണ്.
മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള മികച്ച മാര്‍ഗമാണ് പുഞ്ചിരി. നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു എന്നതിലും ഇത് നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. നിറഞ്ഞ ചിരിയോടെ മറ്റുള്ളവരെ സമീപിക്കുമ്പോള്‍ അത് നമുക്ക് മാത്രമല്ല സന്തോഷം തരുന്നത്. നമ്മുടെ സുഹൃത്തുക്കള്‍ക്കു കൂടിയാണ് എന്നതാണ് സത്യം. ഏത് പ്രശ്നത്തേയും ചിരിച്ചു കൊണ്ട് നേരിടുന്നവര്‍ക്ക് പെട്ടെന്ന് മറ്റുള്ളനവരെ ആകര്‍ഷിക്കാന്‍ കഴിയും.
അവരുടെ ചിരിച്ച മുഖം തന്നെയാണ് ഇതിനെല്ലാം കാരണം.മനോഹരമായ ചില ചിരികള്‍ സമ്മാനിക്കുന്നത് ചില പുതു ജീവിതങ്ങളായിരിക്കും. ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചിരി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ശരിയായ രീതിയില്‍ രക്തയോട്ടം നടത്താന്‍ സഹായിക്കുന്നു.
മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട് നാല് ഹോര്‍മോണുകളുടെ തോത് ചിരി മൂലം കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ ഉത്കണ്ഠ കുറയ്ക്കാന്‍ ചിരിയ്ക്ക് സാധിക്കും. എന്നാല്‍ അതിനായി കൂടുതല്‍ ബോധപൂര്‍വമായ ശ്രമം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എങ്ങനെ കൂടുതല്‍ പുഞ്ചിരിക്കാം എന്നതിനെക്കുറിച്ചുള്ള ചില രഹസ്യ വിദ്യകള്‍ ഇതാ.
1.നല്ല കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക
വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയാണ്, ‘ഏത് മോശം സാഹചര്യങ്ങളിലും നിങ്ങളുടെ ജീവിതത്തിലുള്ള നന്മയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.’ സന്തോഷം ഒരിക്കലും ഒരു സാഹചര്യമല്ല, എന്നാല്‍ ഓരോ നിമിഷവും നാം എടുക്കേണ്ട ഒരു തിരഞ്ഞെടുപ്പാണിത്. ഒന്നുകില്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതിലോ ചീത്തയിലോ ശ്രദ്ധ കേന്ദ്രീകരിക്കുക അല്ലെങ്കില്‍ നമ്മളിലെ നല്ലതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റുള്ളവരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍, നമുക്ക് സന്തോഷകരമായ ജീവിതം ആസ്വദിക്കാന്‍ കഴിയുകയും അതുവഴി നല്ലതുപോലെ പുഞ്ചിരിക്കാനും സാധിക്കും.
2.നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുക
നിങ്ങള്‍ക്ക് ജീവിച്ചു തീര്‍ക്കാന്‍ ആകെയുള്ളത് ഒരു ജീവിതമാണ്.പുറത്തിറങ്ങുക,പ്രവര്‍ത്തിക്കുക,നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയും വിധം പരിശ്രമിക്കുക,അത് ഉറപ്പായും നിങ്ങളിലെ പരമാവധി മികച്ച പതിപ്പായിരിക്കണം. അങ്ങനെ അത് നേടിയെടുക്കുക. അതുവഴി നിങ്ങള്‍ കൂടുതല്‍ സന്തോഷവാനാകുകയും കൂടുതല്‍ പുഞ്ചിരിക്കാനും പഠിക്കും .നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ മുഴുകാന്‍ ദിനചര്യകളില്‍ നിന്ന് ഒരു ഇടവേള എടുക്കുന്നത് നല്ലതായിരിക്കും.
3.മറ്റുള്ളവരുവായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക
നിങ്ങളുടെ ജീവിതത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നിങ്ങള്‍ക്ക് ആവശ്യമുള്ള സന്തോഷവും മനസ്സമാധാനവും ഇല്ലാതാക്കും . മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുന്നത് നിര്‍ത്തുക, പകരം നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പഠന വഴികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങള്‍ എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രയധികം നിങ്ങള്‍ സന്തോഷവാനായിരിക്കും.മറ്റുള്ളവര്‍ എന്തും ചെയ്‌തോട്ടെ,നിങ്ങള്‍ നിങ്ങളായിരിക്കുക.
4.നന്മയുടെ നിമിഷങ്ങള്‍ കെട്ടിപ്പടുക്കുക
നിങ്ങള്‍ നിങ്ങളോടും മറ്റുള്ളവരോടും ദയയും അനുകമ്പയും പുലര്‍ത്തുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സമയം നീക്കിവയ്ക്കാന്‍ ശ്രമിക്കുക. അരാജകത്വങ്ങള്‍ക്കിടയിലും സമാധാനത്തോടെ നിലകൊള്ളാനുള്ള ആന്തരിക ശക്തി നല്‍കുന്ന നന്മയുടെ നിമിഷങ്ങള്‍ കെട്ടിപ്പടുക്കുക. ആരോഗ്യകരമായ ജീവിത ശീലങ്ങള്‍ പാലിക്കുക, നല്ല ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന എന്തും ചെയ്യു.