India

പത്തു ലക്ഷം ഭൂരിപക്ഷം; റെക്കോര്‍ഡുമായി ശങ്കര്‍ ലാല്‍വാനി, അഞ്ചു പേര്‍ക്ക് ഏഴു ലക്ഷത്തിനു മേല്‍ വോട്ട്, നോട്ടയ്ക്കും കിട്ടിയത് രണ്ട് ലക്ഷം വോട്ട്

വോട്ടെടുപ്പില്‍ ഒന്നു വിജയിച്ചു കയറാന്‍ സകല അടവുകളും പയറ്റുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അവര്‍ ഒരിക്കലും സ്വപ്‌നം കാണാത്ത ഭൂരിപക്ഷം ലഭിച്ചാലോ? ഒരു ലോക്‌സഭാ മണ്ഡലത്തില്‍ അഞ്ചു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം വന്നാല്‍ അമ്പതു ശതമാനത്തിന് മുകളില്‍ വോട്ട് തെരഞ്ഞടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു മാത്രമായി ലഭിച്ചാലോ. അവരോട് ജനങ്ങള്‍ക്കുള്ള സേന്ഹവും വിശ്വസവും പ്രതീക്ഷയുമാണ് ഓരേ ഭൂരിപക്ഷം നല്‍കുന്ന സൂചന. ഇത്തവണയും അഞ്ചു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം ലഭിച്ച നിരവധി വിജയികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായി.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള സിറ്റിംഗ് എംപി ശങ്കര്‍ ലാല്‍വാനി 10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. റെക്കോര്‍ഡ് വിജയം കുറിച്ച ലാല്‍വാനി ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിജയത്തിലെ മിന്നും താരമായി മാറി. 12,26751 വോട്ടുകളാണ് ശങ്കര്‍ ലാല്‍വാനി ഇന്‍ഡോറില്‍ നേടിയ റെക്കോര്‍ഡ് വോട്ടുകള്‍. ഇന്‍ഡോറില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് നോട്ടയാണെന്ന് പ്രത്യേകതയുമുണ്ട്. അവസാന നിമിഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക് മാറിയ ഇന്‍ഡോറില്‍ നോട്ട രണ്ടാമത് എത്തിയിട്ടുണ്ട്. ഇന്‍ഡോറില്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഏപ്രില്‍ 29 ന് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. ഇതിന് തിരിച്ചടിയായി കോണ്‍ഗ്രസ് വോട്ടര്‍മാരോട് നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. വോട്ടര്‍മാര്‍ പ്രതികരിച്ചു രണ്ടാമത് നോട്ടയ്ക്കു ലഭിച്ചു. 218674 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി ബിഎസ്പിയുടെ സഞ്ജയ് 51659 വോട്ട് മാത്രമാണ് ലഭിച്ചത്. 1989 മുതല്‍ ഇന്‍ഡോര്‍ സീറ്റില്‍ ബിജെപി വിജയിച്ചുവരികയാണ്. ലാല്‍വാനിക്ക് മുമ്പ്, 2014 മുതല്‍ 2019 വരെ ലോക്സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ച സുമിത്ര മഹാജന്‍, തുടര്‍ച്ചയായി എട്ട് തവണ ഇന്‍ഡോറില്‍ നിന്ന് വിജയിച്ചു.

ബിജെപിയില്‍ നിന്നുള്ള നാല് പേര്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് സ്ഥാനാര്‍ത്ഥികളെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന വിജയ മാര്‍ജിനിനുള്ള എല്ലാ മുന്‍ റെക്കോര്‍ഡുകളും തകര്‍ത്തു. അതൊന്നു പരിശോധിക്കാം.

റാക്കിബുള്‍ ഹുസൈന്‍ (കോണ്‍ഗ്രസ്): അസമിലെ ധുബ്രി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ റാക്കിബുള്‍ ഹുസൈന്‍ 10.12 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ധുബ്രി ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് റാക്കിബുള്‍ ഹുസൈന്‍ എഐയുഡിഎഫ് നേതാവ് ബദറുദ്ദീന്‍ അജ്മലിനെ 10,12,476 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഉപനേതാവ് ഹുസൈന്‍ 14,71,885 വോട്ടുകള്‍ നേടിയപ്പോള്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാലാം തവണയും ജനവിധി തേടുന്ന അജ്മല്‍ 4,59,409 വോട്ടുകള്‍ നേടി. എന്‍ഡിഎ ഘടകകക്ഷിയായ അസം ഗണപരിഷത്തിന്റെ സബേദ് ഇസ്ലാം 4,38,594 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ശിവരാജ് സിംഗ് ചൗഹാന്‍ (ബിജെപി): വിദിഷയില്‍ നിന്ന് ടിക്കറ്റ് നല്‍കിയ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി, തന്റെ ഏറ്റവും അടുത്ത എതിരാളിയെക്കാള്‍ 8.21 ലക്ഷം വോട്ടുകള്‍ക്ക് മുന്നിലാണ്. വിദിഷ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് 8,21,408 വോട്ടുകള്‍ക്ക് തന്റെ സമീപത്തെ കോണ്‍ഗ്രസ് എതിരാളിയെ പരാജയപ്പെടുത്തി. മുന്‍ എംപി മുഖ്യമന്ത്രി 11,16,460 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ട് തവണ പാര്‍ലമെന്റ് അംഗമായ കോണ്‍ഗ്രസിന്റെ പ്രതാപ് ഭാനു ശര്‍മ്മ 2,95,052 വോട്ടുകള്‍ നേടി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി (1991), സുഷമ സ്വരാജ് (2009, 2014), പത്ര മുതലാളി രാംനാഥ് ഗോയങ്ക (1971) തുടങ്ങിയ ബിജെപി നേതാക്കള്‍ പ്രതിനിധീകരിച്ച വിദിഷയില്‍ നിന്നുള്ള ചൗഹാന്റെ ആറാമത്തെ വിജയമാണിത്.

സി.ആര്‍ പാട്ടീല്‍ (ബിജെപി): പാര്‍ട്ടി കോട്ടയായ ഗുജറാത്തിലെ ബിജെപി സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷന്‍ നവസാരി മണ്ഡലത്തില്‍ നിന്ന് 7.73 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം രേഖപ്പെടുത്തി. നിലവിലെ എംപിക്കുടിയായ സിആര്‍ പാട്ടീല്‍ കോണ്‍ഗ്രസിന്റെ നൈഷാദ് ദേശായിയെ 7 ലക്ഷത്തി 53 ആയിരം 971 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സിആര്‍ പാട്ടീല്‍ 2009 മുതല്‍ തുടര്‍ച്ചയായി എംപിയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മേഷ്ഭായ് ഭീംഭായ് പട്ടേലിനെ 6 ലക്ഷത്തി 89,668 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാട്ടീല്‍ പരാജയപ്പെടുത്തിയത്.

അമിത് ഷാ (ബിജെപി): ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് രണ്ടാം തവണയും മത്സരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിയും സിറ്റിംഗ് എംപിയും 7.44 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തന്റെ തൊട്ടടുത്ത കോണ്‍ഗ്രസ് എതിരാളി സോണാല്‍ പട്ടേലിനെ 7.44 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വിജയിച്ചതായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഗാന്ധിനഗര്‍ സീറ്റിലേക്കുള്ള വോട്ടെണ്ണല്‍ അവസാനിച്ചതിന് ശേഷം ഇസിഐ പ്രഖ്യാപിച്ച ഫലം അനുസരിച്ച് അമിത് ഷായ്ക്ക് 10,10,972 വോട്ടും പട്ടേലിന് 2,66,256 ലക്ഷം വോട്ടും ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ്മിത്ഷാ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ 5.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അമിത് ഷാ വിജയിച്ചത്.

5 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് 5.40 ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ ഗുജറാത്ത് സ്ഥാനാര്‍ത്ഥി: പഞ്ച്മഹലില്‍ നിന്നുള്ള രാജ്പാല്‍സിങ് ജാദവ് (5.09 ലക്ഷം), വഡോദരയില്‍ നിന്നുള്ള ഹേമംഗ് ജോഷി (5.82 ലക്ഷം), മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള നോമിനികള്‍, അലോക് ശര്‍മ (5.01 ലക്ഷം), മന്ദ്സൂരില്‍ നിന്നുള്ള സുധീര്‍ ഗുപ്ത (5 ലക്ഷം) ബിജെപിയുടെ മഹേഷ് ശര്‍മ്മ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ നിന്ന് 5.59 ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ബ്രിജ്‌മോഹന്‍, അഗര്‍വാള്‍ 5.75 ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ചു.