മുടി കൊഴിയുന്നത് സ്വാഭാവികമാണ്. ഒരു ദിവസം 50 മുതല്‍ 100 വരെ മുടിയിഴകള്‍ കൊഴിയാം. ആരോഗ്യകരമായ അവസ്ഥയില്‍ മുടി കൊഴിയുകയും പുതിയ മുടി ഉണ്ടായി വരുകയും ചെയ്യും. മുടി അളവില്‍ കവിഞ്ഞ് കൊഴിയുകയും പുതിയ മുടി ഉണ്ടാകാതെ ഇരിക്കുന്നതും ശ്രദ്ധിക്കണം. കൃത്യമായ ചികില്‍സ കണ്ടെത്തി നല്‍കുകയും മുടി വളരാനുള്ള സാവകാശം നല്‍കുകയും ചെയ്താല്‍ മുടി വീണ്ടും വളരാനുള്ള സാധ്യത കൂടും.
കൗമാരക്കാര്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ പ്രധാനപ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചില്‍. കേശസംരക്ഷണത്തിനും മുടികൊഴിച്ചില്‍ പരിഹരിക്കാനുമൊക്കെ പലരും ധാരാളം ചിലവാക്കാറുമുണ്ട്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചില്‍ തടയാനും മുടിയഴക് നിലനിര്‍ത്താനും കഴിയും.
മുൾട്ടാണി മിട്ടി അഥവാ ഇന്ത്യൻ ഹീലിംഗ് ക്ലേ എന്നും അറിയപ്പെടുന്ന ഇത് ചർമ്മസംരക്ഷണത്തിനുള്ള നിങ്ങളുടെ ശ്രമങ്ങൾ സഹായകമാകും.
ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മുൾട്ടാണി മിട്ടി പതിവായി ഉപയോഗിച്ച് വരുന്നു. മുൾട്ടാണി മിട്ടി കൊണ്ടുള്ള ഹെയർ പായ്ക്കുകൾ തലമുടിയുടെ വളർച്ച വേഗത്തിലാക്കുന്നു.
മുൾട്ടാണി മിട്ടി മുടി സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് തലയോട്ടിയിലെ അമിത എണ്ണയെ അകറ്റുന്നതിനും തലയോട്ടി വൃത്തിയാക്കുകയും ചെയ്യുന്നു. മുൾട്ടാണി മിട്ടി താരനെ ഇല്ലാതാക്കി തലയോട്ടിയെ ആരോഗ്യമുള്ളതാക്കുന്നു.
മുടിയുടെ സംരക്ഷണത്തിന് മുൾട്ടാണി മിട്ടി ഉപയോഗിക്കേണ്ട വിധം…
ഒന്ന്
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം കറ്റാർവാഴ ജെൽ ഉപയോഗിച്ച് യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. 10 മിനുട്ട് നേരം മസാജ് ചെയ്യുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴ ജെൽ എണ്ണമയമുള്ള മുടിയെ നന്നായി വൃത്തിയാക്കുന്നു. കൂടാതെ, മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ വേഗത്തിലാക്കുകയും ചെയ്യുന്നു.
രണ്ട്
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് മിക്സ് ചെയ്ത് മുടിയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഈ പാക്ക് മുടിയെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.
മൂന്ന്
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒരിക്കൽ മാത്രം ഈ പാക്ക് ഇടാം. മുടിയെ കട്ടിയുള്ളതാക്കാൻ ഈ പാക്ക് ഫലപ്രദമാണ്.