മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കാതെ ആരും പറയുന്ന ഉത്തരമാണ് ഉർവശി. ചെറിയ പ്രായം മുതല്‍ അഭിനയിച്ചു തുടങ്ങിയ നടി മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്തു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരിന് ഏറ്റവും യോജിച്ച നടി ഉര്‍വശിയാണ്. തമിഴ് സിനിമയിലാണ് ഉര്‍വശി ഇപ്പോള്‍ കൂടുതലായും വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എന്നാല്‍ മികച്ച നടിയായിരുന്നിട്ടും ഉര്‍വശി തന്റെ സിനിമയില്‍ അഭിനയിക്കേണ്ടെന്ന് സൂപ്പര്‍താരം രജനികാന്ത് പറഞ്ഞിരുന്നു.
മുത്തു എന്ന സിനിമയിലെ വേഷം ചെയ്യുന്നതില്‍ നിന്നാണ് ഉര്‍വശിയെ മാറ്റിയത്. ഇതിനെപ്പറ്റി അന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന രമേശ് ഖന്നയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം തോന്മാവിന്‍ കൊമ്പത്തിന്റെ തമിഴ് റീമേക്ക് ചിത്രമാണ് മുത്തു. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി 1995-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ. എസ്. രവികുമാറാണ്. രജനികാന്ത് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇന്നും തമിഴ് സിനിമയിലെ രജനികാന്തിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നായിട്ടാണ് മുത്തു അറിയപ്പെടുന്നത്.
മീന, രഘുവരന്‍, ശരത് ബാബു, രാധാരവി, സെന്തില്‍, വടിവേലു എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്. 1996ലെ തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ രജനിക്ക് മികച്ച നടനുള്ള അവാര്‍ഡും ഈ സിനിമയിലൂടെ ലഭിച്ചു. മാത്രമല്ല ജാപ്പനീസ് ഭാഷയില്‍ ജപ്പാനില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് മുത്തു. മുത്തു എന്ന ചിത്രത്തില്‍ നടി രാധ രവിയുടെ മകളായ പദ്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചതും കരാറില്‍ ഒപ്പിട്ടതും നടി ഉര്‍വ്വശിയാണെന്നാണ് രമേഷ് ഖന്ന പറയുന്നത്. താനുള്‍പ്പെടെയുള്ള അസിസ്റ്റന്റ് സംവിധായകര്‍ ഉര്‍വശിയുടെ കുസൃതിയും കളിതമാശയുമൊക്കെ ആ കഥാപാത്രത്തിന് യോജിച്ചതാണെന്ന് മനസിലാക്കി. സംവിധായകനും ഉര്‍വശിയ്ക്കുമൊക്കെ അതില്‍ എതിര്‍പ്പില്ലായിരുന്നു.
എന്നാല്‍ മുത്തുവിന്റെ ചിത്രീകരണത്തിനിടെയാണ് ചില സംഭവങ്ങള്‍ ഉണ്ടാവുന്നത്. മുത്തുവില്‍ നടി ഉര്‍വശി അഭിനയിക്കേണ്ടെന്നും താനിത് ഉര്‍വശിയെ ഫോണില്‍ വിളിച്ച് പറയുകയും ചെയ്തുവെന്നാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പറഞ്ഞത്. അതിന് കാരണമായി നടന്‍ പറഞ്ഞത് ‘ഉര്‍വ്വശി ഇപ്പോള്‍ വളര്‍ന്നു വരികയാണ്. അങ്ങനെയുള്ളപ്പോള്‍ അവളെ ഇത്തരത്തില്‍ ഒരു സപ്പോര്‍ട്ടിംഗ് റോള്‍ ചെയ്യിപ്പിക്കുന്നത് ശരിയല്ല. ചിത്രത്തിലെ പത്മിനി എന്ന കഥാപാത്രം അത്ര പ്രാധാന്യമില്ലാത്ത വേഷമാണ്. അതുകൊണ്ട് തന്നെ ഉര്‍വശി ഈ ചിത്രത്തിലുണ്ടാകരുതെന്ന് അദ്ദേഹം അണിയറപ്രവര്‍ത്തകരോട് പറയുകയായിരുന്നു. അദ്ദേഹം തന്നെയാണ് ഉര്‍വശിയെ വിളിച്ച് ഇക്കാര്യം ഗൗരവമായി എടുക്കാന്‍ പറഞ്ഞതും. അങ്ങനെയാണ് ഉര്‍വശിയ്ക്ക് പകരം നടി ശുഭശ്രീ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.