അബുദാബി : ഉമ്മുൽഖുവൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ചെട്ടിപ്പടി സ്വദേശി അബ്ദുൽറഹ്മാൻ (61) ആണ് മരിച്ചത്. പാചകവാതക പൈപ്പ് എലി കടിച്ചതിനെ തുടർന്ന് ഗ്യാസ് ചോർന്ന് തീപിടിക്കുകയായിരുന്നു.
ഗുരുതര പൊള്ളലേറ്റ അബ്ദുൽറഹ്മാനെ ആദ്യം ഉമ്മുൽഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് അബുദാബി മഫ്റഖ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.
27 വർഷമായി പ്രവാസിയായ ഇദ്ദേഹം ഉമ്മുൽ ഖുവൈനിൽ മധുരപലഹാരം വിൽക്കുന്ന കട നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.