ഉള്ള മുടി വെട്ടി മുടിയില്ല മുടിയില്ല എന്ന പരാതിയാണ് എല്ലാവർക്കും പലരുടെയും വിശ്വാസം മൊട്ടയടിച്ചാൽ നല്ലോണം മുടി വളരും എന്നാണ്. മുടി വളരാൻ പലതും കഴിച്ചു അരച്ച് കുടിച്ചു എന്നിട്ടൊന്നും ഒരു മാറ്റവുമില്ല.ഇനി എന്താ ചെയ്യേണ്ടത്? എന്നാൽ മൊട്ടയടിച്ചാൽ മുടി വളരും എന്നത് മണ്ടത്തരം ആണ്. എന്നാൽ താരൻ കുറയ്‌ക്കാൻ മൊട്ടയടി നല്ലതാണെന്നും വിദഗ്ധർ പറയുന്നുണ്ട്. താരം വെറുതെ മൊട്ടയടിച്ചാൽ പോവില്ല. അതിനും കുറച്ച് പൊടി കൈകൾ പരീക്ഷിക്കണം,തല മുണ്ഡനം ചെയ്ത ശേഷം അൽപം മുട്ടയുടെ വെള്ളയും നാരങ്ങാ നീരും തലയിൽ തേയ്‌ക്കുന്നത് താരനെ ശമിപ്പിക്കാൻ സഹായിക്കും.പുതുതായി മുടി കിളിർക്കുമ്പോൾ പുരുഷന്മാരിൽ, കഷണ്ടിക്കുള്ള സാധ്യതകളും താരനും കുറയ്‌ക്കുമെന്ന് പറയുന്നു.എന്നാൽ മുടികൊഴിച്ചിൽ അകറ്റി കരുത്തുറ്റതാക്കാൻ പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് ഒരു പരിധി വരെ മുടികൊഴിച്ചിലകറ്റാൻ സഹായിക്കുന്നു. പെട്ടന്നു പൊട്ടി പോകുന്ന മുടിയാണെങ്കിൽ ഡെർമറ്റോലജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സകൾ തേടേണ്ടതാണ്.മുടി നന്നായി വളരണമെങ്കില്‍ മുടുവേരുകള്‍ക്ക് ആരോഗ്യം വേണം. തീര്‍ച്ചയായും നമ്മുടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങള്‍ മുടിവേരുകളെയും ശക്തിപ്പെടുത്തും. പക്ഷെ അവ മാത്രം മതിയാകില്ല മുടിവേരുകള്‍ക്ക്.
പഴങ്ങൾ, തേന്‍, പാല്‍ തുടങ്ങിയവ നേരിട്ട് തലയില്‍ പുരട്ടുന്നത് മുടിവേരുകളെ ശക്തിയുള്ളതാക്കും. ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ജ്യൂസ്, ആപ്പിള്‍ സൈഡര്‍ വിനഗര്‍, തേങ്ങാപ്പാല് ഇവയെല്ലാം ഇങ്ങനെ നേരിട്ട് തലയോട്ടിയില്‍ പുരട്ടാവുന്നവയാണ്. മാറ്റം കണ്ടറിയാം. ഓരോ തവണ മുടി കഴുകിയതിന് ശേഷവും കണ്ടീഷണർ ഉപയോഗിക്കുക. ഇത് മുടി കെട്ടുപിണയുന്നത് നീക്കുകയും മുടിക്ക് മിനുസം നൽകുകയും മുടി കൊഴിച്ചിൽ കുറയുകയും ചെയ്യും. കണ്ടീഷനിംഗ് മുടിയിഴകളുടെ അറ്റം വളരെ മിനുസമുള്ളതാക്കും മുടിക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സഹായിക്കും,നന്നായി സ്ട്രെയിറ്റൻ ചെയ്ത മുടിയും കേളിങ് ഉപകരങ്ങൾ കൊണ്ട് ചുരുട്ടിയ മുടിയുമൊക്കെ ഭംഗിയുള്ളതായി നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ മുടിയെ ചൂടാക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കുന്നത് വളരെ പ്രധാനമാണ്. കാരണം, അവ നിങ്ങളുടെ മുടിക്ക് വലിയ കേടുപാട് ഉണ്ടാക്കും..അത്തരം ഉപകരണങ്ങൾ ഉള്ളിൽ നിന്നുള്ള എല്ലാ ഈർപ്പവും നീക്കം ചെയ്യുകയും മുടിയിഴകളുടെ കരുത്തിനെ നശിപ്പിക്കുകയും ചെയ്യുന്നു. തന്നെ സൂക്ഷിക്കുക..ഓരോ എട്ട് മുതൽ 10 ആഴ്ച കൂടുമ്പോഴും നിങ്ങളുടെ മുടി ചെറുതായി മുറിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. മുടി മുറിക്കുന്നതിലൂടെ കേടായ മുടിയും മുടിയുടെ പിളർന്ന അറ്റങ്ങളും എടുത്തുകളയുവാൻ സാധിക്കുന്നു. ഇത് നിങ്ങളുടെ മുടിക്ക് സ്വാഭാവികമായി വളരാനായി ഇടമുണ്ടാക്കും.