India

ഏഴ് സ്വതന്ത്രര്‍; രണ്ടു പേര്‍ ജയിലില്‍, അഞ്ചു പേര്‍ സ്വതന്ത്രരായി 18-ാം ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്യും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ മുന്നണികള്‍ക്ക് അതീതമായി സ്വതന്ത്രരായി മത്സരിച്ച് ജയിച്ചുവന്നവരും പാര്‍ലമെന്റില്‍ ഉണ്ടാകും, ആരുടെയും പക്ഷം ചേരാതെ രാജ്യത്തിനു വേണ്ടിയുള്ള നിയമനിര്‍മ്മാണത്തിനുള്‍പ്പെടെ പങ്കാളികളായി. ഏഴ്് സ്വതന്ത്രരാണ് ഇത്തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ രണ്ടു പേര്‍ ജയിലിലാണ് ഇവര്‍ക്കും സത്യപ്രതിജ്ഞയ്ക്കായി എത്താന്‍ പ്രത്യേക അനുമതി വേണം.

ആരാണ് ഈ സ്വതന്ത്രര്‍?
അമൃത്പാല്‍ സിംഗ്, സരബ്ജീത് സിംഗ് ഖല്‍സ, പട്ടേല്‍ ഉമേഷ്ഭായ് ബാബുഭായ്, മുഹമ്മദ് ഹനീഫ, രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവ്, വിശാല്‍ പാട്ടീല്‍, ഷെയ്ഖ് അബ്ദുള്‍ റഷീദ് എന്ന റാഷിദ് എഞ്ചിനീയര്‍ എന്നിവരാണ്. രണ്ടുപേര്‍ ഇപ്പോള്‍ ജയിലിലാണ്: അമൃതപാല്‍ സിംഗ്, റാഷിദ് എഞ്ചിനീയര്‍. ഇതില്‍ രണ്ടു പേര്‍ പഞ്ചാബില്‍ നിന്നും, മൂന്ന് പേര്‍ വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും, ബിഹാര്‍ മഹാരാഷട്ര എന്നിവിടങ്ങളില്‍ നിന്ന് രണ്ടു പേരുമാണ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച് 18 ലോക്‌സഭയുടെ ഭാഗമാകുന്നത്.

സ്വതന്ത്രന്‍ മണ്ഡലം (സംസ്ഥാന/കേന്ദ്രഭരണ പ്രദേശം) റണ്ണര്‍ അപ്പ് വിജയ മാര്‍ജിന്‍ (വോട്ടില്‍)

അമൃതപാല്‍ സിംഗ് ഖാദൂര്‍ സാഹിബ് (പഞ്ചാബ്) കുല്‍ബീര്‍ സിംഗ് സിറ (കോണ്‍ഗ്രസ്) 197,120
സരബ്ജീത് സിംഗ് ഖല്‍സ ഫരീദ്‌കോട്ട് (പഞ്ചാബ്) കരംജിത് സിംഗ് അന്‍മോള്‍ (എഎപി) 70,053
പട്ടേല്‍ ഉമേഷ്ഭായ് ബാബുഭായ് ദാമന്‍ ആന്‍ഡ് ദിയു (ദാമന്‍ ആന്‍ഡ് ദിയു-യുടി) ലാലുഭായ് ബാബുഭായ് പട്ടേല്‍ (ബിജെപി) 6225
മുഹമ്മദ് ഹനീഫ ലഡാക്ക് (ലഡാക്ക്-ഡഠ) സെറിംഗ് നംഗ്യാല്‍ (കോണ്‍ഗ്രസ്) 27,862
രാജേഷ് രഞ്ജന്‍ പൂര്‍ണിയ (ബീഹാര്‍) സന്തോഷ് കുമാര്‍ (ജെ.ഡി.യു.) 23,847
വിശാല്‍ പാട്ടീല്‍ സാംഗ്ലി (മഹാരാഷ്ട്ര) സഞ്ജയ് പാട്ടീല്‍ (ബിജെപി) 100,053
അബ്ദുള്‍ റഷീദ് ഷെയ്ഖ് ബാരാമുള്ള (ജമ്മു കശ്മീര്‍-യുടി) ഒമര്‍ അബ്ദുള്ള (ജെകെഎന്‍സി) 204,142
പ്രൊഫൈല്‍.

അമൃതപാല്‍ സിംഗ് ഖാദൂര്‍ സാഹിബ്: ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ഡിയുടെ തലവനായ അമൃതപാല്‍ നിലവില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) അസമിലെ ദിബ്രുഗഢ് ജയിലിലാണ്. ദുബായില്‍ നിന്ന് 2022 സെപ്റ്റംബറില്‍ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം 2012 ല്‍ കുടുംബത്തിന്റെ ട്രാന്‍സ്പോര്‍ട്ട് ബിസിനസില്‍ നടത്താനാണ് വന്നത്.

സരബ്ജീത് സിംഗ് ഖല്‍സ: 1984 ഒക്ടോബറില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ച രണ്ട് അംഗരക്ഷകരില്‍ ഒരാളായ ബിയാന്ത് സിങ്ങിന്റെ മകനാണ് അദ്ദേഹം. സിംഗിന്റെ മുത്തച്ഛന്‍ ബാബ സുചാ സിംഗ് ബതിന്ദയെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പട്ടേല്‍ ഉമേഷ്ഭായ് ബാബുഭായ്: അഉഞ പ്രകാരം ബാബുഭായ് ഒരു സാമൂഹിക പ്രവര്‍ത്തകനാണ് . ദാമന്‍ ദിയു മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാലാം തവണയും ജനവിധി തേടുന്ന സിറ്റിംഗ് ബിജെപി എംപി ലാലുഭായി ബാബുഭായ് പട്ടേലിനെ പരാജയപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ വിജയം.

മുഹമ്മദ് ഹനീഫ: നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുന്‍ ജില്ലാ പ്രസിഡന്റ്, ഹനീഫ 1967-ല്‍ നിലവില്‍ വന്ന ലഡാക്ക് സീറ്റില്‍ വിജയിക്കുന്ന നാലാമത്തെ സ്വതന്ത്രനാണ്. 1984, 2004, 2009 ദേശീയ തെരഞ്ഞെടുപ്പുകളിലും ഇവിടെ സ്വതന്ത്രര്‍ വിജയിച്ചു.

രാജേഷ് രഞ്ജന്‍: പപ്പു യാദവ് എന്നും അറിയപ്പെടുന്ന രഞ്ജന്‍ മാര്‍ച്ചില്‍ തന്റെ ജന്‍ അധികാര്‍ പാര്‍ട്ടിയെ (ജെഎപി) കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. ലോക്സഭാംഗമായി ഒന്നിലധികം തവണ സേവനമനുഷ്ഠിച്ചിട്ടുള്ള രഞ്ജന്‍, കോണ്‍ഗ്രസ് തങ്ങളുടെ സീറ്റ് വിഭജന ധാരണ പ്രകാരം രാഷ്ട്രീയ ജനതാദളിന് (ആര്‍ജെഡി) പൂര്‍ണിയ നല്‍കിയതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ചു.

വിശാല്‍ പാട്ടീല്‍: ശിവസേന (യുബിടി) സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് പിന്നാലെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വസന്തറാവു പാട്ടീലിന്റെ ചെറുമകന്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ചു.

ഷെയ്ഖ് അബ്ദുള്‍ റഷീദ്: തീവ്രവാദ ഫണ്ടിംഗ് കേസില്‍ എഞ്ചിനീയര്‍ റാഷിദ് ഇപ്പോള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്. മുന്‍ രണ്ട് തവണ നിയമസഭാംഗമായ ഇയാളെ തീവ്രവാദ-ധനസഹായ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2019-ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന് കീഴില്‍ പിടിക്കപ്പെടുന്ന ആദ്യത്തെ മുഖ്യധാരാ നേതാവായി.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 292 സീറ്റുകള്‍ നേടി ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ഭൂരിപക്ഷം ഉറപ്പിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഒറ്റയ്ക്ക് 240 സീറ്റുകള്‍ നേടി. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) 16 സീറ്റുകളും ജനതാദള്‍ (യുണൈറ്റഡ്) ധജെഡിയു) 12 സീറ്റുകളും നേടി.

പാര്‍ലമെന്റിന്റെ അധോസഭയില്‍ മറ്റ് പാര്‍ട്ടികള്‍ 18 സീറ്റുകള്‍ നേടിയപ്പോള്‍ ഇന്ത്യ സഖ്യം 233 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 99 സീറ്റും സമാജ്വാദി പാര്‍ട്ടി 37 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) 22 സീറ്റും നേടി.