ഓട്സ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. സ്വാദൂറും ചപ്പാത്തി തയ്യാറാക്കിയാലോ. ഓട്സ് ചപ്പാത്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഓട്സ് പൊടിച്ചത് – 1 കപ്പ്
- ആട്ട പൊടി – 1 കപ്പ്
- ഉപ്പ് – കാൽ ടീസ്പൂൺ
- നെയ്യ് – 1 റ്റേബിൾസ്പൂൺ
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഓട്സ് കൊണ്ട് ചപ്പാത്തി ഉണ്ടാക്കുമ്പോൾ അതെ അളവിൽ തന്നെ ആട്ട പൊടിയും ചേർത്ത് കൊടുക്കണം. ഒട്ടിപിടിക്കുന്നത് ഒഴിവാക്കാനാണിത്. ചപ്പാത്തിയ്ക്ക് കുഴക്കുമ്പോൾ വെള്ളം അല്പം അല്പമായി ചേർത്ത് വേണം കുഴയ്ക്കാൻ. ശേഷം ഉരുളകൾ ആക്കി പരത്തി ചുട്ടെടുക്കാം. സ്വാദൂറും ഓട്സ് ചപ്പാത്തി തയ്യാറായി.