കൊച്ചു കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളാണ് ഡോറയും ബുജിയും. ഇവരെക്കുറിച്ച് പ്രത്യേകിച്ച് ഒരു വിശേഷണത്തിന്റെ ആവശ്യം പോലും ഇല്ല എന്ന് പറയുന്നതാണ് സത്യം. എല്ലാ മാതാപിതാക്കൾക്കും സുപരിചിതരായിട്ടുള്ള രണ്ട് കാർട്ടൂൺ കഥാപാത്രങ്ങൾ കൂടിയാണ് ഡോറയും ബുജിയും. കൊച്ചു കുട്ടികളിൽ ദൃശ്യമാധ്യമങ്ങൾ ചെലുത്തുന്ന പങ്ക് വളരെ വലുതാണ്. ഒരു വീഡിയോയോ പാട്ടോ കാണുമ്പോൾ തന്നെ കുട്ടികൾ പഠിച്ചെടുക്കുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ട്. മുതിർന്നവരെക്കാൾ അനുകരണ കലയിൽ വളരെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് കുട്ടികൾ.
കാർട്ടൂണുകളും കുട്ടികളെ സ്വാധീനിക്കും.. പല കാർട്ടൂൺ കഥാപാത്രങ്ങളോടും അടങ്ങാത്ത ആരാധനയായിരിക്കും പല കുട്ടികൾക്കും. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ നമ്മുടെ അക്ഷരനഗരിയിൽ നിന്നും പുറത്തു വരുന്നത്. തൃശ്ശൂരിൽ വളരെ രസകരമായ ഒരു സംഭവമാണ് നടന്നിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളായ ഡോറയെയും ബുജിയെയും അനുകരിച്ച് നാട് കാണാൻ ഇറങ്ങിയതാണ് രണ്ടു നാലാംക്ലാസുകാർ. ഈ നാലാം ക്ലാസുകാരുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ ഒക്കെ തന്നെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തൃശ്ശൂർ ആമ്പല്ലൂരിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്.
കാർട്ടൂൺ കഥാപാത്രങ്ങളോടുള്ള ആരാധന മൂത്ത് നാടുകാണാൻ ഇറങ്ങിയ നാലാം ക്ലാസുകാരനെ വീട്ടിലേക്ക് എത്തിച്ചത് ഒരു ഓട്ടോ ഡ്രൈവർ ആണ്.. ബുധനാഴ്ച വൈകുന്നേരം സ്കൂൾ വിട്ടതിനു ശേഷം ആണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ചിന്ത ഈ നാലാം ക്ലാസുകാരന്റെ മനസ്സിലേക്ക് എത്തുന്നത്. പിന്നെ ഒന്നും നോക്കിയില്ല നേരെ നാട്കാണാൻ ഇറങ്ങി. ഒറ്റയ്ക്കായിരുന്നില്ല ഈ കറക്കം. കൂട്ടുകാരായ രണ്ട് നാലാം ക്ലാസുകാർ ഒരുമിച്ചാണ് ഡോറയെയും ബുജിയെയും പോലെ നാട് ചുറ്റി കാണാനായി ഇറങ്ങിയത്.
ഇവർ നാടുകാണലിന് ഇറങ്ങിയതിനിടയിൽ ആമ്പല്ലൂരിൽ എത്തിപ്പെടുകയായിരുന്നു. ആ സമയത്ത് രണ്ടുപേരുടെയും കൈയിൽ കരുതിയിരുന്ന സമ്പാദ്യവും തീർന്നു. കയ്യിലെ കാശ് തീർന്നതോടെ ഇനി എന്ത് ചെയ്യണം എന്ന് രണ്ടുപേർക്കും അറിയില്ല. ആമ്പല്ലൂരിൽ ഉള്ള അളഗപ്പ പോളിടെക്നിക്കിന് സമീപം ആയിരുന്നു ഓട്ടോ സ്റ്റാൻഡ്. ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ ജയ്സൺ എന്ന വ്യക്തിയാണ് കുട്ടികളെ കാണുന്നത്. രണ്ടു കുട്ടികൾ നിൽക്കുന്നത് കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നിയ കൊക്കാടൻ ജയ്സൺ കുട്ടികളെ ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു ചെയ്തത്.
എവിടേക്ക് പോകണമെന്ന ജെയ്സന്റെ ചോദ്യത്തിന് സമീപത്തുള്ള കല്യാണ വീട്ടിലേക്ക് പോകണം എന്ന് മറുപടിയും നാലാം ക്ലാസുകാരുടെ കയ്യിൽ നിന്നും ലഭിച്ചു. ഒപ്പം തന്നെ തങ്ങളുടെ കയ്യിൽ ഇനി പണം ഒന്നും അവശേഷിക്കുന്നില്ല എന്നുകൂടി ഡ്രൈവറോട് ഇവർ തുറന്നു പറഞ്ഞു. അത് സാരമില്ല എന്ന് പറയുകയായിരുന്നു ജയ്സൻ ചെയ്തത്. എന്നാൽ കുട്ടികളുടെ പെരുമാറ്റത്തിൽ എന്തോ വ്യത്യസ്തത അപ്പോൾ തന്നെ ജയ്സണ് തോന്നി. ഉടനെ തന്നെ എന്താണ് സംഭവം എന്ന് തിരക്കാൻ ഡ്രൈവർ തയ്യാറാവുകയായിരുന്നു.
ഒട്ടും പരിചിതമല്ലാത്ത ഒരു സ്ഥലത്ത് എത്തിപ്പെട്ടതിന്റെ അമ്പരപ്പ് കുട്ടികളിൽ ജയ്സണ് മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെയാണ് കുട്ടികളുടെ കഴുത്തിൽ കിടന്ന ഐഡന്റിറ്റി കാർഡിനെ കുറിച്ച് ജയ്സൺ മനസ്സിലാക്കുന്നതും അതിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം പറയുന്നതും. ഉടനെ തന്നെ രക്ഷിതാക്കൾക്ക് അരികിലേക്ക് കുട്ടികളെ എത്തിക്കുവാനും ജയ്സണ് സാധിച്ചു. കുട്ടികളെ കാണാതെ ഭയന്നുപോയ രക്ഷിതാക്കൾ സ്കൂളിലേക്ക് എത്തുകയും ചെയ്തിരുന്നു.. പിന്നീടുള്ള ചോദ്യം ചെയ്യലിൽ ആയിരുന്നു ഡോറയെയും ബുജിയെയും അനുകരിച്ച് നാട് കാണാൻ ഇറങ്ങിയതാണ് ഈ രണ്ടു കുട്ടികൾ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.