ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ച വേളയിൽ കേരളം കാത്തിരുന്ന ആ ജനവിധി എത്തിയിരിക്കുകയാണ്. വീണ്ടും ഒരു മോദി തരംഗം തന്നെ ഉണ്ടാകും എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. ഈ 10 വർഷക്കാലം കൊണ്ട് മോദി സർക്കാർ എത്രത്തോളം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നിട്ടുണ്ട് എന്ന് മനസ്സിലാക്കി തരുന്ന ഒരു ജനവിധി തന്നെയാണ് പുറത്തു വന്നത്. വീണ്ടും ബിജെപി അധികാരത്തിലേറുമ്പോൾ ഒരുപാട് പ്രതീക്ഷകളാണ് പലർക്കും നിലനിൽക്കുന്നത്.. ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയെ ഇത്രത്തോളം മികച്ചതാക്കിയത് ഈ സർക്കാരിന്റെ ഏറ്റവും വലിയ ഒരു നേട്ടമായി തന്നെ പലരും എടുത്തു പറയുന്നുണ്ട്.
വളരെ പെട്ടെന്നാണ് പത്തുവർഷകാലം കൊണ്ട് നമ്മുടെ ഇന്ത്യയിൽ ഒരുപാട് വികസനങ്ങൾ നടന്നത്. ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ന് അഭിമാനത്തോടെ ഇന്ത്യ നിലനിൽക്കുന്നതിന്റെ കാരണം നരേന്ദ്ര മോദിയാണ് എന്ന് അദ്ദേഹത്തെ വിമർശിക്കുന്നവർ പോലും തുറന്നു സമ്മതിക്കുന്ന ഒരു കാര്യമാണ്. അത്രത്തോളം വികസനങ്ങൾ വളരെ ചെറിയ സമയം കൊണ്ട് നമ്മുടെ ഇന്ത്യയിലേക്ക് അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്..ഡിജിറ്റൽ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ ആശയം വളരെ മികച്ച രീതിയിൽ തന്നെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. അതുകൊണ്ടു തന്നെയാണ് മൂന്നാം വട്ടവും ഈ സർക്കാർ തന്നെ വേണമെന്ന് ജനങ്ങൾ തീരുമാനിച്ചതും.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചത് ഇത്തവണ മോദിജീക്ക് ലഭിച്ച വോട്ട് ആയിരുന്നു. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം വച്ച് നോക്കുകയാണെങ്കിൽ വളരെ കുറവ് ഭൂരിപക്ഷത്തിലാണ് ഇത്തവണ മോദി വിജയിച്ചത് . വീണ്ടും അധികാരം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ന്യൂഡൽഹിയിൽ നിന്നും മോദിജി എത്തിയിരിക്കുകയാണ്. വീണ്ടും ഈ രാജ്യത്തെ മുന്നോട്ടു നയിക്കുവാൻ പുതിയൊരു ദൗത്യം തങ്ങളെ ഏൽപ്പിച്ച തങ്ങളെ തന്നെ വീണ്ടും തിരഞ്ഞെടുത്തതിന് എല്ലാവർക്കും നന്ദി പറയുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്.
വളരെ വൈകാരികമായ ഒരു നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും രാജ്യത്തെ മുന്നോട്ട് നടത്തുവാൻ കഠിനാധ്വാനം ചെയ്യും താനൊന്നുമാണ് അദ്ദേഹം പറയുന്നത്. ജനങ്ങൾ തങ്ങൾക്ക് നൽകിയ വിശ്വാസത്തിനേ തങ്ങൾ ബഹുമാനിക്കുന്നുണ്ട് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വിജയകരമായി മാറിയ ഒരു സഖ്യമാണ് എൻഡിഎ എന്നും മോദി വ്യക്തമാക്കുന്നു. എൻ ഡി എ എന്ന പാർട്ടി ഭാരതം എന്ന വികാരത്തിന്റെ ഒരു പ്രതിബിംബം കൂടിയാണ്. സഖ്യകക്ഷികൾക്കിടയിലുള്ള ബന്ധം വളരെ ദൃഢമായിട്ടുള്ളതും.
അധികാരത്തിൽ എത്തുവാൻ വേണ്ടി ചില പാർട്ടികൾ ചേർന്നുണ്ടാക്കിയ ഒരു കൂട്ടായ്മയല്ല എൻഡിഎ എന്ന കൂട്ടായ്മ. രാജ്യമാണ് നമുക്ക് പ്രാധാന്യമുള്ള ഒന്ന് എന്ന ചിന്തയിൽ അധിഷ്ഠിതമായി നിലനിൽക്കുന്ന ഒരു മുന്നണിയാണ് എൻഡിഎ..ഇന്ത്യയിലെ ഓരോ പ്രവർത്തകരും കഠിനാധ്വാനം ചെയ്യുന്നവരാണ് എല്ലാവരും മികച്ച ഭരണം കാഴ്ചവച്ചവരും.. അടുത്ത പത്തു വർഷത്തെ സദ്ഭരണം, വികസനം, സ്ത്രീകളുടെ ജീവിത നിലവാരത്തിൽ ഉയർച്ച എന്നിവ ഉറപ്പാക്കുക തന്നെ ചെയ്യും വികസനത്തിന്റെ ഒരു പുതിയ അധ്യായം ആയിരിക്കും ഇനി സൃഷ്ടിക്കുക.
വികസിത ഭാരതം എന്ന സങ്കല്പത്തെ യാഥാർത്ഥ്യമാക്കി സാക്ഷാത്കരിക്കുക എന്നതാണ് തങ്ങളുടെ ഭരണത്തിന്റെ അധ്യായം എന്നത്. ദക്ഷിണേന്ത്യയിലും ബിജെപിയുടെ തരംഗം കാണാൻ സാധിച്ചു സുരേഷ് ഗോപി പവൻ കല്യാൺ എന്നിവരുടെ പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു ഈ ഒരു കാര്യത്തെക്കുറിച്ച് മോദി സംസാരിച്ചിരുന്നത്. ദക്ഷിണ ഭാരതത്തിൽ ഒരു പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കലാണ് ഇത് എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു . ഇന്ത്യ ജനാധിപത്യത്തിന്റെ രാജാവാണെന്ന് ലോകമെങ്ങും താൻ വിളിച്ചുപറഞ്ഞു അപ്പോൾ താനൊരു ചായക്കടക്കാരൻ ആണ് എന്നും അങ്ങനെയുള്ള ആളാണ് ഭരിക്കുന്നത് എന്നും ഇവിടെ ജനാധിപത്യം ഇല്ല എന്നും പറഞ്ഞു പ്രചരിപ്പിച്ചു. വിജയത്തിൽ സന്തോഷിക്കുകയും തോറ്റവരെ പരിഹസിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ സംസ്കാരം അല്ല ഈ വാക്കുകളും വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്തത്. ഒരുപാട് പരിശ്രമിച്ചുവെങ്കിലും ദക്ഷിണേന്ത്യയിൽ നമ്മൾ വിജയം നേടി എന്ന് മോദി ഉറപ്പിച്ചു പറയുന്നു.