ഇത്തവണ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം കണ്ട ജനവിധി എല്ലാവരെയും അമ്പരപ്പിച്ചു എന്നതാണ് സത്യം. പ്രത്യേകിച്ച് ഇടതുപക്ഷത്തെ..കാരണം അത്രത്തോളം ഇടതുപക്ഷ സർക്കാരിനെ ഞെട്ടിച്ച ഒരു ജനവിധിയാണ് പുറത്തു വന്നത്. കേരളത്തിൽ തന്നെ ഒരു മണ്ഡലത്തിൽ മാത്രമാണ് ഇത്തവണ ഇടതുപക്ഷ സർക്കാർ ഇടം പിടിച്ചത്. അതിന് കാരണം ഈ സർക്കാർ അഞ്ചുവർഷമായി നടത്തുന്ന ഭരണരീതികൾ തന്നെയാണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. കാരണം അത്രത്തോളം ജനങ്ങൾ ഈ ഭരണത്തിൽ അസ്വസ്ഥരായി എന്നാൽ ഈ ഭരണത്തെ വിമർശിക്കുവാനുള്ള അധികാരവും ജനങ്ങൾക്കില്ല എന്ന രീതിയിലാണ് മുഖ്യമന്ത്രി മുൻപോട്ട് പോകുന്നത്.
വിമർശിക്കുന്നവർക്കെതിരെ പലപ്പോഴും രൂക്ഷമായ രീതിയിലുള്ള പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും വരാറുള്ളത്. അത്തരത്തിൽ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ചുകൊണ്ട് യാക്കോബായ സഭ മുൻ നിരണം ഭദ്രകാസനാൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുകയാണ്. ഈ സർക്കാരിനെ പൂർണമായും വിമർശിക്കുന്ന തരത്തിലുള്ള ഒരു പ്രതികരണം ആയിരുന്നു അദ്ദേഹം നടത്തിയിരുന്നത്. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ല എന്നായിരുന്നു ഗീവർഗീസ് വിമർശിച്ചിരുന്നത്. എന്നാൽ പ്രളയം വീണ്ടും വരണമെന്ന് ആവശ്യപ്പെടുന്ന ചില വിവരദോഷികൾ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്.
പ്രളയമാണ് ഈ സർക്കാരിനെ അധികാരത്തിൽ ഏറ്റിയത്. ഇനിയും ഒരു പ്രളയം ഉണ്ടാകുമെന്ന വിശ്വാസം സർക്കാരിന് വേണ്ട എന്നുമായിരുന്നു പുരോഹിതൻ പറഞ്ഞത്. ഇതിനാണ് മുഖ്യമന്ത്രിയുടെ മറുപടിയെത്തിയത്. പുരോഹിതന്മാർക്കിടയിലും ചില വിവരദോഷികൾ ഉണ്ടാവും ഇങ്ങനെയാണ് ഈ ഒരു വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരു മനുഷ്യരും ഇനി ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കില്ല.
ദുരന്തം ശരിയായ രീതിയിൽ അതിജീവിക്കുവാൻ നമ്മുടെ നാട് ഒറ്റക്കെട്ടായി നിൽക്കുകയായിരുന്നു. അത് കേരളത്തിന് മാത്രം കഴിയുന്ന ഒന്നും. ഈ നാട് ജാതിഭേദവും മതവിദ്വേഷവും ഇല്ലാത്ത ഒരു നാടാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരസ്യ വിമർശനത്തിനു ശേഷം ഇതിനു മറുപടിയുമായും ഗീവർഗീസ് മാർ കൂറിലോസ് രംഗത്ത് വന്നിരുന്നു. വ്യക്തിപരമായ ഒന്നിനും പ്രതികരിക്കുന്നില്ല എന്നും അതോടൊപ്പം ഇടതുപക്ഷം എന്നും തനിക്ക് ഹൃദയപക്ഷം ആണ് എന്നുമാണ് അദ്ദേഹം കൂട്ടിച്ചേർന്നത്. പക്ഷേ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. അതിൽ ഒരു മാറ്റവുമില്ല. വിഷയം അവസാനിച്ചു എന്നത് ശരിയാണ്.
എന്നാൽ താൻ പറഞ്ഞത് പറഞ്ഞത് തന്നെയാണ്. അത് അപ്പുറത്തേക്കൊ ഇപ്പുറത്തേക്കൊ മാറ്റാൻ ഇല്ല. വ്യക്തിപരമായ പരാമർശങ്ങളോടൊന്നും തന്നെ പ്രതികരിക്കുന്നുമില്ല. അതിനി ഉണ്ടാവുകയുമില്ല. ഞാനെന്നും ഇടതുപക്ഷത്ത് തന്നെയാണ്. പക്ഷേ പറഞ്ഞ വാക്കിന് ഒരു മാറ്റവുമില്ല എന്റെ ഹൃദയപക്ഷം തന്നെയാണ് ഇടതുപക്ഷം എന്നും ഗീവർഗീസ് വ്യക്തമാക്കുന്നുണ്ട്. ഒരു തർക്കുത്തരത്തിനു വേണ്ടിയല്ല താനാ വിമർശനമുന്നയിച്ചത് എന്നും ആശയങ്ങളിൽ ഏറ്റുമുട്ടാം എന്നല്ലാതെ തനിക്കെതിരെ വ്യക്തിപരമായി നടത്തിയ പരാമർശങ്ങളിൽ ഒന്നും തന്നെ പ്രതികരിക്കാൻ താൻ ഇല്ല എന്നുമാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
ഇത്രയും മോശമായ രീതിയിൽ മുഖ്യമന്ത്രി ഇദ്ദേഹത്തെ വിമർശിച്ചിട്ടും എത്ര മാന്യമായ രീതിയിലാണ് ഇദ്ദേഹം ഇതിന് മറുപടി നൽകിയത് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് ധാർഷ്ട്രീയവും അഹങ്കാരവും നിറഞ്ഞ പാർട്ടികളുടെ നിലപാടുകളെകാൾ എപ്പോഴും നന്മനിറഞ്ഞ വ്യക്തികളെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത് എന്നും പലരും പറയുന്നു. നിലപാടിൽ ഉറച്ചു നിൽക്കുന്ന ഗീവർഗീസ് മാർ കൂറിലോസിന് അഭിനന്ദനങ്ങൾ എന്നാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്. വിമർശിക്കുന്നവർക്കെതിരെ തർക്കുത്തരം പറയുന്നതാണ് മുഖ്യമന്ത്രിയുടെ സ്റ്റൈൽ എന്നും ചിലർ കമന്റ് ചെയ്യുന്നു