ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് നിഷാ സാരംഗ്. ഇതിനുമുൻപ് സിനിമയിലും സീരിയലിലും ഒക്കെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും നിഷയെ കൂടുതലായും പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയതും ഹൃദയത്തിലേക്ക് കയറ്റിയതും ഈ ഒരു പരിപാടിയിലൂടെയാണ്. വളരെ മികച്ച ഒരു നർത്തകി കൂടിയാണ് നിഷ എന്നത് പലർക്കും ഇപ്പോഴും അറിയാത്ത ഒരു സത്യമാണ്. ഉപ്പും മുളകും എന്ന പരിപാടിയിലെ നീലിമ എന്ന കഥാപാത്രം വളരെ പെട്ടെന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായി മാറുകയായിരുന്നു.
വളരെ ചെറിയ പ്രായത്തിൽ തന്നെ കലാരംഗത്തേക്ക് കടന്നുവന്ന താരം കൂടിയായിരുന്നു നിഷ സാരഗ്. ചെറിയ പ്രായത്തിൽ വിവാഹം കഴിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ചും തന്റെ ജീവിത പ്രതിസന്ധികളെ കുറിച്ചും ഒക്കെ പലപ്പോഴും താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ബന്ധത്തിലുള്ള ഒരു വ്യക്തിയെ തന്നെയായിരുന്നു താരം വിവാഹം കഴിച്ചത്. എന്നാൽ ആ വിവാഹജീവിതം പരാജയത്തിലേക്ക് പോയിരുന്നു എന്നും ഒക്കെ താരം തുടർന്നു പറഞ്ഞു. പിന്നീട് ഒരു സിംഗിൾ മദർ ആയി വലിയൊരു പോരാട്ടം തന്നെയാണ് നിഷ നടത്തിയത്.
രണ്ടു പെൺമക്കൾക്ക് തണൽ ആവുന്നതിനോടൊപ്പം അവർക്ക് ധൈര്യം പകരുവാനും നിഷയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ നിഷാ സാരംഗിന് ആരാധകനിര വളരെ കൂടുതലുമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ ജീവിതം ആണ് താരം പങ്കുവയ്ക്കുന്നത്. പണമൊക്കെ വളരെ തുച്ഛമായ രീതിയിൽ ചിലവഴിക്കുന്ന ഒരു വ്യക്തിയായിരുന്നു താൻ. ഒരുപാട് പിശുക്ക് കാണിച്ചാണ് ജീവിച്ചിട്ടുള്ളത്. കിച്ചൻ മാജിക് എന്ന പരിപാടിയിൽ താൻ ജോലി ചെയ്തിരുന്ന ആ സമയത്ത് യാത്ര ചിലവിനായി കിട്ടുന്ന പണമൊക്കെ സൂക്ഷിച്ചുവെച്ചു കൊണ്ടായിരുന്നു മക്കളുടെ ഹോസ്റ്റൽ ഫീസും വീട്ടിലെ ചിലവുകളും വരെ നടത്തിയത്.
ആ പണം നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി ലോക്കൽ കമ്പാർട്ട്മെന്റിൽ കയറി ന്യൂസ് പേപ്പർ വിരിച്ചു ഇരുന്നായിരുന്നു യാത്രകൾ ചെയ്തിട്ടുണ്ടായിരുന്നത് എന്ന് മകൾ രേവതിയും വ്യക്തമാക്കുന്നുണ്ട്. താനൊരു സാധാരണ സ്ത്രീയാണ് എന്നും എല്ലാ കലാകാരന്മാരും സാധാരണക്കാരാണ് എന്നും നമ്മൾ കലയിലേക്ക് ഇറങ്ങി എന്നതുകൊണ്ട് പലപ്പോഴും കാറിൽ മാത്രമേ യാത്ര ചെയ്യാനാവും എസിയിൽ മാത്രമേ ജീവിക്കാൻ പറ്റൂ എന്ന് ഒന്നും താൻ ചിന്തിച്ചിട്ടില്ല എന്നും നിഷ വ്യക്തമാക്കുന്നുണ്ട്.
ഒരുപാട് ബുദ്ധിമുട്ടിയ സമയത്ത് തനിക്ക് കിച്ചൻ മാജിക്കൽ നിന്നും യാത്ര ചിലവിനായി കിട്ടുന്ന പണം വലിയ ആശ്വാസമായിരുന്നു നൽകിയിരുന്നത്. തന്റെ വരുമാനം തന്നെ അതായിരുന്നു അന്ന് ടിഎയാണ് ക്യാഷ് ആയി കിട്ടുന്നത്. കാരണം നമുക്ക് കിട്ടുന്ന ശമ്പളം ചെക്ക് ആണ്. അത് മാറി വരാൻ എടുക്കുന്ന സമയം വളരെ വലുത്. ആ സമയത്താണ് താൻ പിശുക്കി ടി എ പല കാര്യങ്ങൾക്കും വേണ്ടി ചെയ്തിരുന്നത്. 110 രൂപയാണ് പലപ്പോഴും തനിക്ക് അങ്ങോട്ടുമിങ്ങോട്ടും ഉള്ള യാത്രയുടെ ചിലവ്. 2000 രൂപയാണ് അതിനു വേണ്ടി കിട്ടുന്നത്.
110 രൂപ മാറ്റി ബാക്കിയുള്ള 1890 രൂപയാണ് താൻ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഹോസ്റ്റൽഫീസിനും ഒക്കെയായി മാറ്റിവയ്ക്കുന്നത്. അങ്ങനെ ചെയ്തതുകൊണ്ട് തന്നെ ചെക്ക് മാറി കിട്ടുന്ന പണമൊക്കെ അക്കൗണ്ടിൽ കിടക്കുകയായിരിക്കും ചെയ്യുക അങ്ങനെ പിശുക്കി ജീവിച്ചതു കൊണ്ടുതന്നെ തന്റെ മക്കളുടെ വിദ്യാഭ്യാസവും വീട്ടുചിലവും ഒക്കെ നടന്നു. തന്നെ സഹായിക്കുവാനും ആരും ഉണ്ടായിരുന്നില്ല തന്റെ ഒരാളുടെ വരുമാനം കൊണ്ടാണ് കുടുംബം നടന്നു പോയിരുന്നത്. എല്ലാ ചിലവുകളും താൻ വേണമായിരുന്നു നടത്തേണ്ടത് ഇപ്പോൾ കുറച്ചൊക്കെ പിശുക്ക് കുറഞ്ഞു. എസിയിലൊക്കെ യാത്ര ചെയ്യാറുണ്ട് വെറും 100 രൂപ മാത്രം കയ്യിൽ വച്ച് മക്കളെയും കൂട്ടി യാത്ര ചെയ്തിട്ടുള്ള അനുഭവങ്ങൾ പോലും ഉണ്ട്. അവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാനുള്ള കാശ് പോലും അപ്പോൾ തികയുന്നുണ്ടായിരുന്നില്ല. ദൈവം തന്റെ അവസ്ഥകൾ മാറ്റുമെന്ന് വിശ്വാസം ആയിരുന്നു അപ്പോഴും ഉണ്ടായിരുന്നത്.