വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് പപ്പായ ഹൽവ. നാട്ടിലും വീട്ടിലുമെല്ലാം പപ്പായ സുലഭമായതുകൊണ്ട് ഇത് അന്വേഷിച്ച് നടക്കേണ്ട ആവശ്യമില്ല. സ്വാദൂറും പപ്പായ ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- നന്നായി പഴുത്ത പപ്പായ – 1 എണ്ണം
- നെയ്യ് – 3 ടീസ്പൂൺ
- അണ്ടിപരിപ്പ് – 12 എണ്ണം
- ബദാം – 10 എണ്ണം (നുറുക്കിയത്)
- പിസ്ത നുറുക്കിയത് – 1 ടീസ്പൂൺ
- കിസ്മിസ് – 10 എണ്ണം
- ഏലക്ക പൊടിച്ചത് – 1 ടീസ്പൂൺ
- പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പപ്പായ ഗ്രേറ്റ് ചെയ്ത് നെയ്യിൽ വഴറ്റുക. നന്നായി മൂത്ത് വന്ന ശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കുക. തുടർന്ന് അതിലേക്ക് ബദാം, പിസ്ത, അണ്ടിപരിപ്പ് എന്നിവ നുറുക്കിയത് ചേർക്കുക. ഏലക്ക പൊടിച്ചത് ചേർത്ത് കിസ്മിസും ചേർത്ത് വിളമ്പുക.