വിദേശത്തേക്ക് ജോലികൾ തേടി പോകുമ്പോൾ പലരുടെയും സ്വപ്നം ജീവിതം പച്ചപിടിപ്പിക്കാമെന്ന് തന്നെയാണ്. കൂടുതൽ ആളുകളും ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തിരയുന്നതും ആ ഒരു കാരണം കൊണ്ടാണ്. എന്നാൽ ഭീമമായ സർവീസിങ് ചാർജ്ജും മറ്റും പലപ്പോഴും പലരുടെയും ഈ ഒരു സ്വപ്നത്തിന് പ്രതിസന്ധിയായി മാറുകയും ചെയ്യാറുണ്ട്. അതോടൊപ്പം തന്നെ ഇപ്പോൾ വിദേശരാജ്യങ്ങളിൽ പഴയപോലെ തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നില്ല. അതിനാൽ തന്നെ പലരും ഇപ്പോൾ ഉണ്ടായിരുന്ന ജോലി പോലും വിട്ട് നാട്ടിലേക്ക് വരേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.
വന്നവരിൽ തന്നെ പലരും ഇപ്പോൾ വലിയ ബുദ്ധിമുട്ടിലും ആണ്. എന്നാൽ ഇപ്പോൾ സൗദി അറേബ്യയിൽ നിരവധി തൊഴിൽ അവസരങ്ങളാണ് മുൻപോട്ട് വന്നിരിക്കുന്നത്. സൗദി അറേബ്യയിൽ ജോലി അന്വേഷിക്കുന്നവർക്കുള്ള പുതിയ ചില ജോലിയുടെ അവസരങ്ങൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. വിവിധ മേഖലകളിലായി നിരവധി ജോലി അവസരങ്ങളാണ് ഇപ്പോൾ സൗദി അറേബ്യ മുൻപോട്ട് വയ്ക്കുന്നത്. ഇപ്പോഴും ഈ വിവരം അറിയാത്തവർ നിരവധിയാണ്. നിലവിൽ ഉള്ള ജോലികളെ കുറിച്ചാണ് താഴെ പറയുന്നത്.
വിവരസാങ്കേതിക വിദഗ്ധർക്ക് നിരവധി അവസരങ്ങളാണ് സൗദിയിൽ ഇപ്പോൾ നിലവിലുള്ളത് സൗദി അറേബ്യയിൽ ഡിജിറ്റൽ രംഗത്ത് പ്രഗൽഭരായ ആളുകളെ ആവശ്യമുണ്ട് എന്ന വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഐടി സ്പെഷ്യലിസ്റ്റുകളെ തിരഞ്ഞെടുക്കാൻ വമ്പൻ അവസരമാണ് സൗദി ഒരുക്കിയിരിക്കുന്നത്. 32.1 മില്യൺ ബില്യൺ ഡോളറിൽ അധികം മൂല്യമുള്ള ഈ രാജ്യത്തിന്റെ ഐടി വിപണി വളരെ വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ രംഗത്തേക്ക് പുതിയ നിരവധി തൊഴിൽ അവസരങ്ങൾ വരുന്നുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട തൊഴിലവസരമാണ് എൻജിനീയറിങ് വിദഗ്ധർ ആയിട്ടുള്ള ആളുകൾ. എൻജിനീയറിങ്ങിൽ ബിരുദ്ധമുള്ളവർക്ക് അപേക്ഷിക്കൻ സാധിക്കുന്ന ഒരു ജോലി അവസരമാണ് ഇത്. സിവിൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ തുടങ്ങി തസ്തികകളിലൊക്കെ എൻജിനീയറിങ് ചെയ്തിട്ടുള്ളവർക്ക് ഈ ഒരു ജോലിയിലേക്ക് എത്താൻ സാധിക്കും.
മറ്റൊരു അവസരം വിദ്യാഭ്യാസ വിദഗ്ധർക്കുള്ളതാണ്. ഏതൊരു മേഖലയിലും വളരെ അത്യാവശ്യമായ ഒന്നാണ് വിദ്യാഭ്യാസം എന്നത്. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ വിദഗ്ധരായിട്ടുള്ള ഉന്നത വിദ്യാഭ്യാസമുള്ള അധ്യാപകരെ സൗദി അറേബ്യ തേടുന്നുണ്ട്. നിരവധി ആളുകൾ കുടുംബമായി താമസിക്കുന്ന ഒരു സ്ഥലമാണ് സൗദി. അതുകൊണ്ടു തന്നെ അവിടെ നിരവധി സ്കൂളുകളും ഉണ്ട്. ഈ സർവ്വകലാശാലകളെയും സ്കൂളുകളെയും ഒക്കെ ലക്ഷ്യമിട്ടുകൊണ്ടാണ് 2030 ഓടെ നിരവധി വിദ്യാഭ്യാസ വിദഗ്ധരെ അവിടേക്ക് ആവശ്യമായി വരുന്നത്.
മറ്റൊന്ന് ഹെൽത്ത് കെയർ പ്രൊഫഷണൽ ആണ്. സൗദിയിൽ ഏറ്റവും കൂടുതൽ ആളുകൾ പോകുന്ന ഒരു ജോലിയും ഹെൽത്ത് കെയറിലുള്ളതാണ്. നഴ്സിംഗ് ജോലി മുതൽ ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് ആയി വരെ നിരവധി ആളുകൾ സൗദിയിൽ എത്താറുണ്ട്. സൗദിയിൽ ഇപ്പോൾ ഡോക്ടർമാർ നേഴ്സുമാർ അനുബന്ധ ആരോഗ്യ വിദഗ്ധർ എന്നിവരുടെ ആവശ്യം നിലനിൽക്കുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.. 2035-ഓടെ നിരവധി അവസരങ്ങൾ ഈ ഒരു മേഖലയിലേക്ക് വരുമെന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
മറ്റൊന്ന് ബിസിനസ് പ്രൊഫഷനലുകളാണ്. സൗദിയുടെ സമ്പത്ത് വ്യവസ്ഥയെ വ്യത്യസ്തമാക്കുവാനും വിശകലനം ചെയ്യുവാനുമായി വിദഗ്ധരായ ആളുകളെ തേടുന്നുണ്ട് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റുകൾ ഹ്യൂമൻ റിസോഴ്സ് പ്രൊഫഷണലുകൾ തുടങ്ങിയവരെയാണ് രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനങ്ങൾക്ക് വേണ്ടി തിരഞ്ഞു കൊണ്ടിരിക്കുന്നത്.
മറ്റൊരു പ്രധാനപ്പെട്ട മേഖല എന്നത് ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയാണ്. യുഎൻ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ കണക്കനുസരിച്ച് അതിവേഗം വളർന്നു വരുന്ന ഒരു ടൂറിസം മേഖലയാണ് സൗദി അറേബ്യ. മക്ക മദീന തുടങ്ങിയ വിശുദ്ധ സ്ഥലങ്ങൾ ഉൾപ്പെട്ടത് കൊണ്ട് തന്നെ നിരവധി ആളുകളാണ് ഇവിടെക്കെ ടൂറിസം എന്ന നിലയിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഹോട്ടലുകൾ റസ്റ്റോറന്റുകൾ തുടങ്ങിയ മേഖലകളിലേക്ക് അതാത് മേഖലയിലെ പ്രൊഫഷണലുകളെ തിരയുന്നുണ്ട്..
സൗദിയിൽ ജോലി ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങളും ഉണ്ട്. അതിലൊന്ന് മറ്റ് സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ആകർഷകമായ ശമ്പള പാക്കേജുകൾ ഇവിടെ ലഭിക്കുന്നുണ്ട് എന്നതാണ്. മറ്റൊന്ന് നികുതിരഹിത വരുമാനം ഉണ്ട് എന്നതാണ്. പലസ്ഥലങ്ങളിലും ജോലി ചെയ്യുമ്പോൾ നികുതി കുറച്ചതിനു ശേഷമുള്ള തുകയാണ് ലഭിക്കുന്നത് എങ്കിൽ സൗദിയിൽ നികുതിരഹിത വരുമാനമാണ് ഉള്ളത്. പ്രവാസികൾക്ക് മനോഹരമായ ചില പാക്കേജുകളും ഇവിടെ ജോലി ചെയ്യുമ്പോൾ ലഭിക്കാറുണ്ട്. കമ്പനികൾ നൽകുന്ന താമസം ഗതാഗതം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ പാക്കേജുകൾ ആണ് ഇത്. ശക്തമായ ഒരു ഗവൺമെന്റിന്റെ സാന്നിധ്യവും സൗദിയിൽ കാണാൻ സാധിക്കും. ഇതൊക്കെ തന്നെ വലിയ മികവാണ് ഇവിടെ ജോലി ചെയ്യുന്നതിന്റെ.