അബുദാബി ∙ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് മുസഫയിൽ റസ്റ്ററന്റ് അടച്ചുപൂട്ടി. ഡെസി പാക് പഞ്ചാബ് റസ്റ്ററന്റ് ആണ് കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടപ്പിച്ചത്.
അതേസമയം, അബുദാബിയിൽ കണ്ണൂര്‍ സ്വദേശിനിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31)യെ ആണ് കൈഞരമ്പ് മുറിഞ്ഞ് രക്തംവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മനോഗ്നയുടെ ഭര്‍ത്താവ് ലിനകിനെ കൈഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയില്‍ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മനോഗ്നയുടെ മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.