ഓണം ഒക്കെ വരുവല്ലേ… സദ്യയിൽ ഒഴിച്ചു കൂടാൻ ആവാത്ത ഒരു വിഭവം നഷ്ട്ടപ്പെട്ടാലോ..എന്നാൽ നഷ്ട്ടപ്പെടാൻ പോവുകയാണ്. വേറെ ആരും അല്ല നമ്മുടെ കായ വറുത്തത്.ശരാശരി കിലോയ്ക്ക് 40 രൂപ വരെ ഇപ്പോൾ വില ലഭിക്കുന്നുണ്ട്
വിലക്കുറവിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായിരുന്നു നേന്ത്രവാഴ കർഷകർ. മാസങ്ങളോളമായി വില കൂപ്പുകുത്തിയതിനാൽ പലകർഷകരും കൃഷി തന്നെ ഉപേക്ഷിച്ചു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വിലയിൽ വർദ്ധനവുണ്ടായി. ഇപ്പോഴാകട്ടെ മികച്ച വിലയാണ് ലഭിക്കുന്നത്. 44 രൂപ വരെ ഈ വർഷം കൂടി. സാധാരണ ഓണക്കാലത്താണ് നേന്ത്രവാഴ കുല കൂടുതലായി വിളവെടുപ്പ് നടത്തുന്നത്. ഇപ്പോഴത്തെ മികച്ച വില ഓണക്കാലത്തും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഈ വർഷം ഉത്പ്പാദനത്തിൽ ഗണ്യമായ കുറവുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മഴ കുറവായതും നേന്ത്രവാഴ കൃഷിയെ സാരമായി ബാധിച്ചിരുന്നു. വയനാട്ടിൽ തന്നെ ഏക്കർ കണക്കിന് സ്ഥലത്തെ വാഴകൃഷി ഉണങ്ങി നശിച്ചിരുന്നു. ഇതിനു പുറമേ വേനൽ മഴയോടൊപ്പം എത്തിയ കാറ്റിലും വൻതോതിൽ കൃഷി നശിച്ചു. കർണാടകയിലും ഉത്പാദനക്കുറവുണ്ട്. ഉത്പ്പാദനചെലവ് വർദ്ധിക്കുന്നതിനാൽ മെച്ചപ്പെട്ട വില ലഭിച്ചില്ലെങ്കിൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു കർഷകർ. ഇതിനിടയിലാണ് കർഷകർക്ക് പ്രതീക്ഷയായി വില വർദ്ധിക്കുന്നത്.”
ഇനി അപ്പോൾ ഓണത്തിന് കായ വറുത്തത് ഇല്ലെന്ന് സാരം.