Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

എയർപോർട്ടിൽ നിന്ന് പെട്ടി മാറിയെടുക്കരുത്ത്, പണി കിട്ടും

എയർപോർട്ടിൽ നിന്ന് പെട്ടി മാറിയെടുത്ത് പോകരുത്, പൊല്ലാപ്പുകൾ പിന്നാലെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 8, 2024, 05:10 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിമാന യാത്രകളിൽ ലഗേജുകളുടെ പ്രയാണം പലപ്പോഴും അതിശയിപ്പിക്കുന്നതാണ്. ലക്ഷക്കണക്കിനു യാത്രക്കാർ വന്നു പോകുന്ന വിമാനത്താവളത്തിൽ നമ്മുടെ ലഗേജ് എങ്ങനെ കൃത്യമായി നമ്മുടെ തന്നെ കൈകളിൽ എത്തുന്നു? ഒരേ നിറത്തിലുള്ള പെട്ടികൾ, ഒരേ കമ്പനിയുടെ പെട്ടികൾ, ഒരേ രൂപത്തിലുള്ള പെട്ടികൾ, എന്നിട്ടും അവയോരോന്നും ഉടമസ്ഥരിലെത്തുന്നു. പെട്ടികളോടുള്ള നമ്മുടെ ആത്മബന്ധമാണ് അതിനൊരു കാരണമായി തോന്നുന്നത്. ഒരേ കമ്പനിയുടെ ഒരേ വലിപ്പത്തിലും നിറത്തിലുമുള്ള പെട്ടിയാണെങ്കിലും നമ്മുടെ പെട്ടി കണ്ടാൽ നമുക്കറിയാം. ചില പെട്ടികൾ നമ്മെ തോന്നിപ്പിക്കും, എങ്കിലും പൊടുന്നനെ നമ്മൾ യാഥാർഥ്യം തിരിച്ചറിയും.

കൺവെയർ ബെൽറ്റിന് ചുറ്റുമുള്ള കാഴ്ചകൾക്ക് ഒരു കൗതുകമുണ്ട്. എല്ലാ കണ്ണുകളും ഒഴുകി വരുന്ന പെട്ടികളിലേക്കാണ്. യാത്രാക്ഷീണം, ഉറക്കച്ചടവ്, വീട്ടിൽ എത്താനുള്ള തിടുക്കം, അങ്ങനെ സമ്മിശ്ര വികാരങ്ങളുമായാണ് പലരും പെട്ടിക്കായി കാത്തിരിക്കുന്നത്. അപ്പോൾ എന്തെല്ലാം വികാരങ്ങളാകും മനസ്സിലൂടെ പോവുക. ആ പെട്ടിയിൽ എന്തെല്ലാമായിരിക്കും ഉണ്ടാവുക. അതൊക്കെ വാങ്ങി നിറയ്ക്കാൻ ഒരു പ്രവാസി അവരുടെ എന്തെല്ലാം ഇഷ്ടങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ടാകും. ആ പെട്ടി വീട്ടിൽ എത്തി പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദ ആരവങ്ങൾ വരെ ആ നിമിഷം ഓരോരുത്തരുടെയും മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാകും.

‘ജോലി ലഭിക്കാതെ മടങ്ങുന്നത് ആലോചിക്കാൻ വയ്യ’; യുഎഇ സന്ദർശക വീസയിലെ കർശന നിയമം തുടരുന്നു, ഗ്രേസ് പീരിയഡില്ല, കടുത്ത പിഴയും. സ്വന്തം പേര്, വട്ടപ്പേര്, നാട്ടുവിശേഷങ്ങൾ, തിരികെ പോകുന്നതിന്റെ ഡേറ്റ്, എന്തിനാണ് വന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം അങ്ങനെ പലതും പെട്ടിയിൽ എഴുതി വിടുന്ന വിരുതന്മാരുമുണ്ട്. പെട്ടി എത്ര ദൂരെ നിന്നു കണ്ടാലും തിരിച്ചറിയാൻ റിബൺ കെട്ടിയും സ്റ്റിക്കർ ഒട്ടിച്ചും സ്വന്തം കലാഹൃദയം മറ്റുള്ളവർക്കു മുന്നിൽ അനാവരണം ചെയ്യുന്നവരുമുണ്ട്. കയറ്റി വിട്ട പെട്ടികളൊക്കെ കയ്യിൽ കിട്ടുമ്പോഴുള്ള സുഖമുണ്ടല്ലോ?

പെട്ടികളൊക്കെ കിട്ടി ആളുകളൊക്കെ ഒഴിയുമ്പോൾ കൺവെയർ ബെൽറ്റ് അനാഥമായി കിടക്കും. കറക്കം നിലയ്ക്കും. അപ്പോഴും പ്രതീക്ഷയോടെ ആരെങ്കിലും ആ ബെൽറ്റിന് സമീപം നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളു അവരുടെ ലഗേജ് മിസ്സായി. നമ്മുടെ പെട്ടി പോലൊന്ന് ബെൽറ്റിൽ അനാഥമായി കിടപ്പുണ്ടെങ്കിൽ ഓർത്തോളൂ, നമ്മുടെ പെട്ടിയുമായി മറ്റൊരാൾ പോയി. അതേസമയം, നമ്മുടെ പെട്ടി വന്നിട്ടേയില്ലെങ്കിൽ അത് വിമാനം കയറിയിട്ടുണ്ടാവില്ലെന്ന് അനുമാനിക്കാം. കഴിഞ്ഞ ദിവസം അങ്ങനെയൊന്നുണ്ടായി. നമ്മുടെ പെട്ടി പോലൊന്ന് ആരും ഏറ്റെടുക്കാനില്ലാതെ ബെൽറ്റിൽ കിടന്നു കറങ്ങുന്നു. അതായത് നമ്മുടെ പെട്ടി മറ്റാരുടെയോ കൂടെ വണ്ടി കയറി. പെട്ടികൾ തമ്മിൽ എത്ര സാമ്യമുണ്ടെങ്കിലും അതിലെ ടാഗ് ആണ് പെട്ടി നമ്മുടേത് തന്നെയെന്ന് ഉറപ്പിക്കുന്നത്. അനാഥ പെട്ടിയിലെ ടാഗ് പലതവണ വായിച്ചു നോക്കി അത് സ്വന്തമല്ലെന്ന് ഉറപ്പാക്കി.

വിമാനത്താവളത്തിലെ ബാഗേജ് വിഭാഗത്തിൽ പരാതി നൽകിയപ്പോൾ അവർ അനാഥ പെട്ടിയുടെ ബാർ കോഡ് സ്കാൻ ചെയ്ത് ഉടമയെ കണ്ടെത്തി വിവരം അറിയിച്ചു. പോയതിലും വേഗത്തിൽ അവർ മടങ്ങിയെത്തി പെട്ടി കൈമാറി സ്വന്തം പെട്ടിയുമായി വീണ്ടും മടങ്ങി. അവർ തിരിച്ചെത്തും മുൻപ് പെട്ടിയുടെ യഥാർഥ ഉടമ വീട്ടിൽ പോയി എന്നു കരുതുക. അങ്ങനെയെങ്കിൽ എന്തു സംഭവിക്കും? മാറിയെടുത്ത പെട്ടി യഥാർഥ ഉടമയുടെ വീട്ടിൽ നമ്മൾ തന്നെ എത്തിക്കണം. പെട്ടി തിരികെ കിട്ടിയെന്ന് സാക്ഷ്യപ്പെടുത്തി ഉടമ ഒപ്പിട്ടു കടലാസ് നൽകും. ആ കടലാസുമായി വീണ്ടും വിമാനത്താവളത്തിൽ എത്തണം. അപ്പോൾ മാത്രമേ നമ്മുടെ പെട്ടി നമുക്കു കിട്ടൂ. വീട്ടിലേക്കുള്ള തിടുക്കവും ത്രില്ലുമൊക്കെ നല്ലതാണ്, പക്ഷേ, പെട്ടിയുംകൊണ്ട് ഓടും മുൻപ് ഒരിക്കൽ കൂടി ടാഗ് നോക്കി ഉറപ്പാക്കുക, നമ്മുടെ സ്വന്തം പെട്ടി തന്നെ അല്ലേയെന്ന്. അല്ലെങ്കിൽ സമയനഷ്ടം, പിഴ അങ്ങനെ പൊല്ലാപ്പുകൾ പിന്നാലെ കൂടും.

ReadAlso:

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഡൽഹി യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

കഴിഞ്ഞ ദിവസം മരണപെട്ട അജയ് പ്രസാദിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചു

Tags: Airportairport baggageflight luggage

Latest News

ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെക്ക് ഡ്രോൺ ആക്രമണം; ഡല്‍ഹിയില്‍ നിര്‍ണായകയോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലേക്ക് ഡ്രോണുകള്‍ അയച്ചത് യാത്രാവിമാനങ്ങളെ മറയാക്കി; തരംതാണ പ്രതിരോധ മുറയുമായി പാകിസ്താന്‍

നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണം; പാക്ക് പ്രധാനമന്ത്രിക്ക് ഉപദേശവുമായി നവാസ് ഷെരീഫ്

താമരശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് ആകെ എഴുതിയ പരീക്ഷയില്‍ എ പ്ലസ്

ചൈനക്കെതിരായ താരിഫ് യുദ്ധം മയപ്പെടുത്തി ട്രംപ്; നികുതി 145 ശതമാനത്തിൽ നിന്ന് 80 ശതമാനം കുറയ്ക്കാൻ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.