Kerala

ഡി​സി​സി ഓ​ഫീ​സി​ലെ ക​യ്യാം​ക​ളി; ഡി.സി.സി അധ്യക്ഷനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുണ്ടായ തോല്‍വിക്കും ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിനും പിന്നീലെ തൃശ്ശൂര്‍ ഡി.സി.സി അധ്യക്ഷനെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹയിലേക്ക് വിളിപ്പിച്ചു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്ക​മാ​ണ് ഡി.സി.സി അധ്യക്ഷന്‍ ജോ​സ് വ​ള്ളൂ​ർ ഡ​ൽ​ഹി​യി​ല്‍ എ​ത്തി​യ​ത്.

അ​ദ്ദ​ഹം കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും വി.​ഡി. സ​തീ​ശ​നെ​യും കെ. ​സു​ധാ​ക​ര​നെ​യും കാ​ണും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി വാ​ർ​ത്താ കു​റി​പ്പ് പു​റ​ത്തി​റ​ക്കി.

കൂട്ടത്തല്ല് മദ്യലഹരിയില്‍ ഡി.സി.സി സെക്രട്ടറി സജീവന്‍ കുരിച്ചിറയുടെ നേതൃത്വത്തിലുണ്ടായതാണെന്നാണ് തൃശ്ശൂര്‍ ഡി.സി.സിയുടെ വിശദീകരണം. സ​ജീ​വ​ൻ കു​ര്യ​ച്ചി​റ മ​ദ്യ​പി​ച്ചെ​ത്തി അ​ഴി​ഞ്ഞാ​ടി​യെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്നു. സ​ജീ​വ​ൻ കു​ര്യ​ച്ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സി​സി സെ​ക്ര​ട്ട​റി എം.​എ​ൽ. ബേ​ബി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ബി മോ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഖി​ൽ ബാ​ബു​രാ​ജ്, ബൈ​ജു പു​ത്തൂ​ർ, നി​ഖി​ൽ ജോ​ൺ, സു​രേ​ഷ്, സു​നോ​ജ് ത​മ്പി തു​ട​ങ്ങി​യ​വ​രാ​ണ് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​യ​തെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്നു. കെ.എസ്.യു. നേതാവിനെയും സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവന്‍ മര്‍ദിച്ചുവെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.

പോസ്റ്റര്‍ പതിച്ചത് സജീവന്‍ കുരിയച്ചിറയുടെ അറിവോടെയാണെന്നാരോപിച്ചാണ് ബഹളം തുടങ്ങിയത്. ഡി.സി.സി. സെക്രട്ടറിയും ഏതാനും പ്രവര്‍ത്തകരും ഓഫീസിന്റെ താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ സ്ഥലത്തെത്തിയ ജോസ് വള്ളൂരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സജീവന്‍ കുരിയച്ചിറയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കെ. മുരളീധരന്റെ അനുയായികളെന്നവകാശപ്പെടുന്നവര്‍ പറയുന്നത്.