മനാമ : കോഴിക്കോട് വടകര സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്റൈനില്‍ അന്തരിച്ചു. വില്യാപ്പള്ളി ചെരിപ്പൊയില്‍ പൊട്ടക്കണ്ടി മൊയ്തുവിന്റെയും ഫാത്തിമയുടെയും മകന് ഫാസില്‍ (28) ആണ് മനാമ സൂഖിലെ താമസസ്ഥലത്ത് മരണപ്പെട്ടത്. അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.
രണ്ടു വര്‍ഷമായി ബഹ്റൈനിലുള്ള ഫാസില്‍, റെഡിമെയ്ഡ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങള്‍: ഫായിസ്, ഷിനാസ്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
അതേസമയം, പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ മാപ്രാണം സ്വദേശിയായ സജീഷിനെ (39 )യാണ് മേയ് 26ന് ജർദ്ധയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം മസ്കത്തിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒറിജിനല്‍ പാസ്പോര്‍ട്ടില്ലാതിരുന്നതിനാൽ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായി.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരും ദിവസങ്ങളിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് സൂർ മേഖലയിലെ കൈരളി പ്രവർത്തകരായ പ്രകാശ് തടത്തിൽ, താജുദ്ദീൻ, ജിജോ പികെ, സുരേഷ് എന്നിവർ അറിയിച്ചു.