രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത മലയാളം പ്രണയ ചിത്രമാണ് സുരേഷൻ്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ . രാജേഷ് മാധവനും ചിത്ര നായരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്, ഇമ്മാനുവൽ ജോസഫും അജിത് തലപ്പള്ളിയും ചേർന്നാണ് നിർമ്മാണം മേൽനോട്ടം വഹിക്കുന്നത്. ഛായാഗ്രഹണം സബിൻ ഊരാളിക്കണ്ടിയും എഡിറ്റിംഗ് ആകാശ് തോമസും നിർവഹിച്ചിരിക്കുന്നു. ഡോൺ വിൻസെൻ്റാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍.
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ പ്രതിഫലം മുഴുവനായി നൽകിയില്ലെന്നും, ചിത്രത്തിലെ ക്രെഡിറ്റ് ലൈനില്‍ പേര് ഉള്‍പ്പെടുത്തിയില്ലെന്നും പരാതിയിൽ പറയുന്നു. സിനിമയുടെ രണ്ട് നിര്‍മ്മാതാക്കള്‍ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ ലിജി പ്രേമന്‍ നിയമ നടപടി ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ അജിത് തലാപ്പിള്ളി, ഇമ്മാനുവല്‍ ജോസഫ് എന്നിവര്‍ക്കെതിരെയും എറണാകുളം സിറ്റി പൊലീസിൽ യുവതി പരാതി നല്‍കിയിട്ടുണ്ട്.
45 ദിവസത്തെ തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് താൻ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ആയതെന്ന് പരാതിയിൽ യുവതി പറയുന്നു. ഇതിനായി രണ്ടേകാല്‍ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചതെന്നും, എന്നാല്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ 110 ദിവസത്തേക്ക് നീണ്ടതോടെ നിര്‍മ്മാതാക്കളുമായുള്ള കരാര്‍ അനുസരിച്ച് സമ്മതിച്ച പ്രതിഫലത്തുക പോലും നല്‍കിയില്ലെന്നും പരാതിയിൽ യുവതി കൂട്ടിച്ചേർത്തു.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സ്പിൻ ഓഫ് എന്ന രീതിയിലാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ആദ്യം ശ്രദ്ധ നേടിയത്. ആ ചിത്രത്തിലെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് കഥാപാത്രങ്ങളുടെ ആ സിനിമക്ക് മുന്നേയും ശേഷവുമുള്ള ജീവിതത്തെ പറ്റി പറയുന്നു സുമേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ. പക്ഷെ വളരെ മൃദുവായി നിർമിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അനാവശ്യമായ സംഘർഷങ്ങളിലൂടെ കടത്തി വിട്ടത് പോലെയൊരു അനുഭവമാണ് ഈ സിനിമ നൽകിയത്.
വളരെ ശക്തമായി പ്രണയത്തെ കൊണ്ട് പോകുന്ന രണ്ട് കഥാപാത്രങ്ങളായിരുന്നു സുമലതയും സുരേശനും ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ. സ്‌ക്രീനിൽ നടക്കുന്ന മറ്റ് കഥാഗതികൾക്കിടയിലും ആ കഥാപാത്രങ്ങൾ പൂർണതയുള്ളവരും പ്രേക്ഷകർക്കിഷ്ടപ്പെടുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടവരുമായിരുന്നു. അത് കൊണ്ട് തന്നെ മലയാള സിനിമ അധികം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഇത്തരമൊരു സ്പിൻ ഓഫ് കേൾക്കുന്നവരിൽ കൗതുകമുണ്ടാക്കി. ആ കൗതുകത്തെ അടിമുടി കൊന്നൊടുക്കുന്ന അനുഭവമായിരുന്നു സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.
സുധീഷ് കോഴിക്കോട്, ജിനു ജോസഫ്, ശരണ്യ, എം.തമ്പാന്‍, ബാബു അന്നൂര്‍, അജിത്ത് ചന്ദ്ര, ലക്ഷ്മണന്‍ , അനീഷ് ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമാതാക്കളാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം: സബിൻ ഉരാളുകണ്ടി. വരികള്‍: വൈശാഖ് സുഗുണന്, സംഗീതം: ഡോൺ വിൻസന്‍റ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്‌ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്പ്ലാന്‍റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.