ഈന്തപ്പഴം കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ഈന്തപ്പഴം പായസം, ഈന്തപ്പഴം ഹൽവ, ഈന്തപ്പഴം ഷേക്ക് ഇങ്ങനെ നിരവധി വിഭവങ്ങളുണ്ട്. ഈന്തപ്പഴം കൊണ്ടുള്ള കേക്ക് കഴിച്ചിട്ടുണ്ടോ. രുചിയുള്ള ഈന്തപ്പഴം കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ആട്ട – 2 1/2 കപ്പ്
- ബേക്കിംഗ് പൗഡർ – 2 ടീസ്പൂൺ
- ബേക്കിംഗ് സോഡാ -1/2 ടീസ്പൂൺ
- ബട്ടർ – 100 ഗ്രാം
- പഞ്ചസാര പൊടിച്ചത് – ഒന്നേകാൽ കപ്പ്
- തൈര് – ഒന്നേകാൽ കപ്പ്
- മുട്ട – 3 എണ്ണം
- ഈന്തപ്പഴം ചെറുതായി – ഒന്നേകാൽ കപ്പ് (നുറുക്കിയത്)
തയ്യാറാക്കുന്ന വിധം
ആദ്യം ആട്ട, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവ നല്ല പോലെ ഇളക്കി യോജിപ്പിച്ചു മാറ്റി വയ്ക്കുക. ഇനി വെള്ളമയമില്ലാത്ത ഒരു പാത്രത്തിൽ ബട്ടറും പഞ്ചസാര പൊടിച്ചതും നന്നായി ബീറ്റ് ചെയ്യുക. മുട്ട ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി ബീറ്റ് ചെയ്യുക. ശേഷം കുറച്ചായി ആട്ട പൊടി ഇട്ടു കൊടുക്കാം. നന്നായി ബീറ്റ് ചെയ്തു യോജിപ്പിക്കുക. ശേഷം തൈര് ചേർത്ത് കൊടുക്കാം.
തൈര് ചേർക്കുമ്പോൾ ബീറ്റ് ചെയ്യാൻ പാടില്ല. സ്‌പൂൺ കൊണ്ട് ഇളക്കി കൊടുക്കാം. അവസാനം ഈന്തപഴം നുറുക്കിയതും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇനി ഓവനിൽ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്യുക. ശേഷം 60 മിനിറ്റ് ബേക്ക് ചെയ്യാം. ഈന്തപ്പഴം കേക്ക് തയ്യാറായി.