പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളൊക്കെ എപ്പോഴും കഴിക്കുന്ന ഒന്നാണ് ഓട്സ് എന്നത്. അതേപോലെ തന്നെ ബാച്ചിലേഴ്സിന്റെയും രോഗികളുടെയും ഒക്കെ പലപ്പോഴത്തേക്കും ബ്രേക്ഫാസ്റ്റും ഓട്സ് തന്നെയാണ്..ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഓട്സ് പലരുടെയും ഇഷ്ടപ്പെട്ട ഭക്ഷണമായി മാറിക്കഴിഞ്ഞു. എന്നാൽ അടുത്തകാലത്ത് ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു വീഡിയോ പറയുന്നത് ഓട്സ് ക്യാൻസറിനെ കാരണമാകും എന്നതാണ്, ഇതിൽ എത്രമാത്രം സത്യമുണ്ട് എന്ന് അറിയാതെ ഈ ഒരു വീഡിയോ നിരവധി ആളുകൾ ഷെയർ ചെയ്യുകയും ചെയ്തു. സത്യത്തിൽ ഇതിന്റെ സത്യാവസ്ഥ എന്താണ്..?
ഓട്സ് അമിതമായി കഴിക്കുന്നത് ശരീരത്തെ മോശമായി ബാധിക്കുമോ..? ഇതിനെക്കുറിച്ച് വിദഗ്ധരായിട്ടുള്ള ആളുകളുടെ പഠനത്തെ കുറിച്ചാണ് പറയുന്നത്.. ഓട്സിൽ ഫൈബർ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഒരുപാട് അടങ്ങിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പലരുടെയും പ്രഭാതഭക്ഷണത്തിൽ ഇന്ന് ഓട്സ് ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്.. ഇൻസ്റ്റഗ്രാമിൽ വയറലായ വീഡിയോ അനുസരിച്ച് കാൽസ്യം ആന്റി ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. അതിനാൽ ഇത് ഭക്ഷണത്തിൽ നിന്നും ധാതുക്കളെ ഇല്ലാതാക്കുകയും പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും ആണ് പറയുന്നത്. അതോടൊപ്പം തന്നെ ഓട്സിൽ ക്യാൻസറുമായി ബന്ധപ്പെട്ടിട്ടുള്ള ചില കണ്ടന്റുകള് അടങ്ങിയിട്ടുണ്ട് എന്നാണ് ഇൻസ്റ്റാഗ്രാമിലെ ഈ വീഡിയോ പറയുന്നത്.
എന്നാൽ വിദഗ്ധരായ ന്യൂട്രീഷ്യൻസ് ഇതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. പലതരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് ഓട്സ് പ്രധാനം ചെയ്യുന്നത്. ഏറെ പോഷക സമൃദ്ധമായ ഒരു ധാന്യം തന്നെയാണ് ഓട്സ്. മാംസം, പാൽ ഉൽപന്നങ്ങൾ എന്നിവയെ പോലെ തന്നെ പ്രോട്ടീനാൽ സമൃദ്ധമായ ഒന്നാണ് ഓട്സ്. മതിയായ അളവിൽ തന്നെ പ്രോട്ടീനും ഘടകങ്ങളും ഒക്കെ ഓട്സിൽ അടങ്ങിയിട്ടുമുണ്ട്.
അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയതിനേക്കാൾ കൂടുതൽ പ്രോട്ടീനാണ് ഓട്സ് അടങ്ങിയിരിക്കുന്നത്..എന്നാൽ കടല സോയാബീൻ തുടങ്ങിയ പയറുവർഗങ്ങളെ അപേക്ഷിച്ച് കുറവുമാണ്. ഒപ്പം തന്നെ ഓട്സിൽ നാരുകൾ പ്രോട്ടീൻ വിറ്റാമിനുകൾ ധാതുക്കൾ ഫോസ്ഫറസ് തുടങ്ങിയവയൊക്കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ഒരു ആരോഗ്യകരമായ തുടക്കം തന്നെയാണ് നൽകുന്നത്..കൂടുതലും ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവയൊക്കെ ദഹനം ആരോഗ്യം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് സഹായിക്കുന്നുണ്ട്.
ഓട്സിലെ കാർബോഹൈഡ്രേറ്റ്സ് ഊർജ്ജം നൽകുന്നുണ്ട്. സ്ഥിരമായി തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുവാനും ഒരു ദിവസം മുഴുവൻ ഊർജ്ജം നൽകുവാനും ഒക്കെ ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് കൂടുതലും പ്രഭാതഭക്ഷണമായി പലരും ഓട്സ് തിരഞ്ഞെടുക്കുന്നത്. ക്യാൻസറിന് കാരണമാകുന്ന ഒരു ഘടകങ്ങളും കണ്ടെത്തിയിട്ടില്ല എന്നാണ് മുംബൈയിൽ നിന്നുമുള്ള ക്ലിനിക്കൽ ഡയറ്റീഷൻ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഓട്സ് കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നങ്ങളും ഇല്ല എന്നും മനസ്സിലാക്കുന്നുണ്ട്. അത്തരത്തിലുള്ള പരിഭ്രാന്തി നിലനിൽക്കുന്ന ആളുകൾ ആരെങ്കിലും ആണെങ്കിൽ അവർ ഓട്സ് കഴുകി കഴിക്കണം എന്നാണ് പറയുന്നത്. ഓട്സ് മാത്രമല്ല ഏത് ധാന്യങ്ങളും കഴുകി ഉപയോഗിക്കുന്നതാണ് നല്ലത് എന്നും വിദഗ്ധർ അവകാശപ്പെടുന്നു. ഓട്സിൽ 11 മുതൽ 15 ശതമാനം വരെ പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ഇത് മറ്റ് ധാന്യങ്ങളെക്കാളും ഒരുപാട് കൂടുതലുമാണ്. ഓട്സ് നമ്മുടെ ശരീരത്തിന് വളരെ മികച്ച ഒന്നാണ്. പക്ഷേ ഒരു ദിവസം ഒരു നേരത്തിൽ കൂടുതൽ ഓട്സ് പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത് എന്ന് പലരും പറയുന്നു..