കോവിഡ് കാലത്ത് ഏറെ ചർച്ചയായ ഒരു വിഷയം ആയിരുന്നു കാസറഗോഡ് ആശുപത്രിയില്ല എന്നത്. എന്തിനും ഏതിനും കർണാടകയിലേക്ക് ഓടേണ്ട അവസ്ഥ. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. പനിയോ ചുമയോ വന്നാൽ മാത്രം അടുത്തുള്ള ഗവൺമെന്റ് ആശുപത്രികളിലേക്ക് പോകാമെങ്കിലും കൂടിയ എന്തെങ്കിലും അസുഖം വന്നു കഴിഞ്ഞാൽ ഒന്നെങ്കിൽ മംഗലാപുരത്തേക്ക് അല്ലെങ്കിൽ കണ്ണൂരിലേക്ക് ഓടേണ്ട അവസ്ഥയാണ് ഇവിടെയുള്ള ജനങ്ങൾക്ക്. ചോദിച്ചു ചോദിച്ചു മടുത്തു ഇരിക്കുകയാണ്. അപ്പോൾ പറയും ആശുപത്രി ഉണ്ടല്ലോ എന്ന്. ഒരു ആശുപത്രി കെട്ടിടം മാത്രം ഉണ്ടായിട്ട് കാര്യമില്ല അതിൽ വേണ്ട ഡോക്ടർമാരും ഉപകരണങ്ങളും മരുന്നുകളും. ആവശ്യമാണ്ഇതൊക്കെ കൂടിയാൽ മാത്രമേ അതൊരു ആശുപത്രി ആവുകയുള്ളൂ അത് മാത്രമല്ല അവിടെ കൃത്യമായ ചികിത്സ ലഭിക്കുകയുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു വീഡിയോ ആണ്. നിങ്ങളിൽ മൂന്നുപേർക്ക് ഒരു സ്ട്രോക്ക് വന്നാൽ ഏത് ആശുപത്രിയിലേക്ക് ആയിരിക്കും ആദ്യം ഓടുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി നിൽക്കുന്ന മൂന്ന് നേതാക്കളോട് ആയിരുന്നു യുവാവ് ഈ ചോദ്യം ഉന്നയിച്ചത്. അത് മാത്രമല്ല തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. തന്റെ അമ്മയ്ക്ക് ബ്രെയിനിൽ ബ്ലീഡിങ് ആണ്. സർജറി വേണം 13 ലക്ഷത്തോളം രൂപ ഇപ്പോൾ തന്നെ അടച്ചു. മംഗലാപുരം ആശുപത്രിയിലാണ് അമ്മ അഡ്മിറ്റ് ആയിരിക്കുന്നത്. അവിടെത്തന്നെ മതിയായ ചികിത്സ കിട്ടാത്തതിനെ തുടർന്ന് കാസർകോടുള്ള മൂന്നുപേരും മരിച്ചു എന്നും അദ്ദേഹം പറയുന്നുണ്ട്. നേരെ ഓടുന്നത് കണ്ണൂർ മെഡിക്കൽ കോളേജിലേക്കാണ്. സമയത്തിന് ആംബുലൻസും പോലീസ് എസ്കോട്ടും ഉണ്ടാകും. എന്നാൽ സാധാരണ ജനങ്ങളായ ഞങ്ങൾക്ക് ഇതൊന്നും തന്നെയില്ല. ഇതാണ് കാസർഗോഡ് ഉള്ളവരുടെ അവസ്ഥ. മതിയായ ചികിത്സ കിട്ടാതെ ഒട്ടനവധി പേരാണ് ദിനംപ്രതി അവിടെ മരച്ചുകൊണ്ടിരിക്കുന്നത്. ചികിത്സ വേണമെങ്കിൽ ഒന്നെങ്കിൽ മംഗലാപുരത്തേക്ക് അല്ലെങ്കിൽ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് ഓടണം. ഈ രണ്ടു സ്ഥലങ്ങളിലേക്ക് എത്തണമെങ്കിലും കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും ആവശ്യമാണ്. മതിയായ യാത്രാസൗകര്യവും മതിയായ ചികിത്സാ സൗകര്യവും ഇല്ലാത്തത് തന്നെയാണ് കാസർകോട്ടുകാരുടെ ഏറ്റവും വലിയ ദുരിതവും. ഇതുതന്നെയാണ് സാധാരണ ജനങ്ങൾക്ക് നിങ്ങൾ നേതാക്കളോട് ചോദിക്കാനുള്ളത് നിങ്ങൾ ജയിച്ചാൽ എന്ത് ചെയ്യും എന്നല്ല പറയേണ്ടത് അത് ചെയ്തതിനുശേഷം വോട്ട് ചോദിക്കു. പഴയതിനേക്കാൾ ഒരുപാട് മെച്ചപ്പെട്ടനിലയിലാണ് നിലവിൽ കാസർകോട്ടെ ആരോഗ്യരംഗമെന്നാണ് ഉദുമ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പുവിന്റെ വാദം. എന്നാൽ, നിലവിൽ കാസർകോട്ടെ ജനങ്ങൾ ആരോഗ്യമേഖലയിൽ നേരിടുന്ന പ്രതിസന്ധിക്ക് കാരണം ഡോക്ടർമാരെ ആവശ്യത്തിന് കിട്ടാത്തതാണെന്നാണ് കുഞ്ഞമ്പു പറയുന്നത്.