മനോഹരമായ രീതിയിൽ നമ്മുടെ ചർമം സംരക്ഷിക്കണമെന്നുള്ളത് ഒരു ദിനചര്യയായി തന്നെ മാറ്റേണ്ട ഒന്നാണ്. ആരോഗ്യത്തിന് നൽകുന്ന സംരക്ഷണം പോലെ തന്നെ നമ്മുടെ ചർമ്മത്തിനും നമ്മൾ നല്ല രീതിയിൽ സംരക്ഷണം നൽകണം, ഇല്ലന്നുണ്ടെങ്കിൽ ചർമ്മം വളരെ പെട്ടെന്ന് തന്നെ പ്രായമേറുന്നതായി നമുക്ക് തോന്നാൻ സാധിക്കും. 40 കളിൽ നിൽക്കുന്ന പലരും 60കളിലേക്ക് പ്രായം തോന്നുന്നതിന് കാരണവും പലപ്പോഴും ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം നൽകാത്തതാണ്. അതേപോലെ തന്നെ 40 കളിൽ നിൽക്കുന്ന പലരും 20 കളിലാണ് എന്ന് തോന്നുന്നതും ചർമ്മത്തിന് നൽകുന്ന സംരക്ഷണത്തിന്റെ അളവുകൊണ്ടാണ്.
മുഖം തിളങ്ങുവാൻ ഇന്ന് പല സാധനങ്ങളും വിപണിയിൽ ലഭ്യമാണ്, എന്നാൽ അവയെക്കാൾ ഒക്കെ കൂടുതൽ ഗുണകരം എന്നത് നമ്മുടെ നാടൻ വിഭവങ്ങൾ തന്നെയാണ്. കസ്തൂരി മഞ്ഞൾ രക്തചന്ദനം ഉലുവ പയറുപൊടി തുടങ്ങിയവയൊക്കെ ചർമ്മത്തിൽ ഉപയോഗിക്കുന്നത് വളരെ നല്ല ഗുണമാണ് നൽകുന്നത്. ഏതെങ്കിലും ഒരു ക്രീമോ മറ്റോ ആയിരുന്നു പണ്ടുകാലത്ത് ചർമ്മത്തിലെ ഉപയോഗിക്കുന്നത് എങ്കിൽ ഇന്ന് പലതരത്തിലുള്ള സ്റ്റെപ്പുകളാണ് ചർമ്മസൗന്ദര്യത്തിനുള്ള വർദ്ധിപ്പിക്കുവാനായി ഉള്ളത്.
ഈ പുതിയ കാലഘട്ടത്തിൽ അവയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒന്നാണ് ഫൈയ്സ് സെറം എന്ന് പറയുന്നത്. ഇന്ന് മാർക്കറ്റിൽ വളരെ ശ്രദ്ധ നേടിയിട്ടുള്ള പല ബ്രാൻഡുകളുടെയും ഫേസ് സിറമുകൾ ലഭ്യമാണ്. സത്യത്തിൽ എന്താണ് അതിനെക്കുറിച്ച് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. വെറുതെ എന്തെങ്കിലും ചർമ്മത്തിൽ ഇടുന്നതും ശരിയായ രീതിയല്ല. നമ്മുടെ ചർമ്മത്തിന്റെ രീതികൾ മനസ്സിലാക്കി വേണം മുഖത്തേക്ക് ഒരു പുതിയ വസ്തു നൽകാൻ. ഫെയ്സ് സിറം എന്നത് വളരെ പെട്ടെന്ന് മുഖത്ത് അലിഞ്ഞുചേരാൻ സാധിക്കുന്ന ഒന്നാണ്.
മുഖത്തെ കറുത്ത പാടുകൾ നേർത്ത വരകൾ ചുളിവുകൾ തുടങ്ങിയവയൊക്കെയാണ് ഫേസ് സിറം കൊണ്ട് മാറ്റപ്പെടുന്നത്. എപ്പോൾ മുതലാണ് സെറം ഉപയോഗിക്കേണ്ടത് എന്ന് ചോദിച്ചാൽ 40 കളിലും 30കളിലും ഒക്കെ നിൽക്കുന്ന സ്ത്രീകൾക്കാണ് ഇത് അത്യാവശ്യമായി വരുന്നത്. കാരണം ആന്റി ഏജിങ് പോലെയുള്ള പ്രശ്നങ്ങൾക്ക് വേണ്ടിയാണ് പലപ്പോഴും ഫേസ്സിറമുകൾ ഉപയോഗിക്കാറുള്ളത്. സാന്ദ്രത വളരെ ഉയർന്ന അളവിൽ ആയതിനാൽ തന്നെ ഇത് പെട്ടെന്ന് ഗുണം നൽകുന്നുണ്ട്. ഒരു മോയ്സ്ചറൈസറിനെകാളും ക്രീമിനെക്കാളും വളരെ പെട്ടെന്ന് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങാൻ ഇവയ്ക്ക് സാധിക്കും.
ഇനിയൊരു ശരിയായ ഫെയ്സ് സിറം എങ്ങനെ തിരഞ്ഞെടുക്കാം എന്നും മനസ്സിലാക്കണം.. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഏതെങ്കിലും ഒന്ന് ചർമ്മത്തിൽ തേച്ചാൽ പോര, നമ്മുടെ ചർമ്മത്തിന്റെ തരം മനസ്സിലാക്കി വേണം തിരഞ്ഞെടുക്കുവാൻ ഡ്രൈ സ്കിൻ ആണ് നിങ്ങളുടേത് എങ്കിൽ അതിന് അനുയോജ്യമായ തരത്തിൽ തിരഞ്ഞെടുക്കുക. അതല്ല ഓയിലി സ്കിനോ സെൻസിറ്റീവ് സ്കിന്നോ ആണ് നിങ്ങളുടേത് എങ്കിൽ അതിന് അനുസൃതമായ രീതിയിൽ ഒരു ഡോക്ടറെ കണ്ടതിനു ശേഷം ഇത് ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഏത് സ്കിൻ ടൈപ്പുകാർക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു ഫേസ് സെറം എന്നത് വിറ്റാമിൻ സി സിറം ആണ്.
ഇതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവാറുണ്ടോ എന്ന് ചോദിക്കുകയാണെങ്കിൽ സാധാരണ ക്രീമുകളും സ്ക്രബുകളും ഒക്കെ തരുന്നതിനേക്കാൾ വളരെ പെട്ടെന്ന് റിസൾട്ട് നൽകാൻ ഇവയ്ക്ക് സാധിക്കും. കാരണം പെട്ടെന്ന് തന്നെ ചർമ്മത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങാൻ ഇവയ്ക്ക് സാധിക്കും എന്നതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഇവ ഗുണം നൽകുന്നവയാണ്. നല്ലൊരു ഡെർമറ്റോളജിസ്റ്റ് ശുപാർശയോടെ ഒരു ഫേസ് സിറം തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ ഉത്തമം