ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മനസ്സിന്റെ ആരോഗ്യം എന്നു പറയുന്നത്. മാനസികമായ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് വളരെ സന്തോഷകരമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. കണ്ണ് എത്തുന്നിടത്ത് കൈ എത്തിയില്ലങ്കിൽ മനസ്സ് കൂടി സുന്ദരമാകണം. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്തുകൊണ്ട് നമുക്ക് ഇരിക്കാൻ സാധിക്കും. പാട്ട് കേൾക്കുക ടിവി കാണുക വരയ്ക്കുക അങ്ങനെ ഏത് കാര്യമാണ് നിങ്ങളുടെ പ്രിയപ്പെട്ടത് എന്ന് വെച്ചാൽ അത് ചെയ്ത് നിങ്ങളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുക.
ഇപ്പോൾ പഠനങ്ങൾ തെളിയിക്കുന്ന ഒരു കാര്യമാണ് മാനസികാരോഗ്യം വർധിപ്പിക്കുന്നതിൽ വീടിനുള്ളിൽ വളർത്തുന്ന സസ്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് എന്നത്. വീടിനുള്ളിൽ നമ്മൾ പലതരത്തിലുള്ള സസ്യങ്ങൾ വളർത്താറുണ്ട് അവയിൽ പലതും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതായി ഇന്ന് പഠനങ്ങൾ തെളിയിച്ചവയാണ് അത്തരത്തിലുള്ള ചില സസ്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഈ സസ്യങ്ങളൊക്കെ ഇനിമുതൽ വീട്ടിൽ വളർത്തി നമുക്കും നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കാം.
അവയിൽ ആദ്യത്തേത് സ്നേക്ക് പ്ലാന്റുകളാണ്. പല വീടുകളിലും ഇന്ന് കാണാൻ സാധിക്കുന്ന ഒരു ഇൻഡോർ സസ്യമാണ് സ്നേക്ക് പ്ലാന്റ് എന്ന് അറിയപ്പെടുന്നത്. പാമ്പ് സസ്യങ്ങൾ എന്നറിയപ്പെടുന്ന ഇവയ്ക്ക് പലപ്പോഴും അവയുടെ രൂപം തന്നെയാണ് ഉള്ളത്. ഇലകൾക്ക് പോലും പാമ്പിന്റെ ശരീരവുമായി നല്ല സാമ്യത കാണാൻ സാധിക്കും. ഈ സസ്യങ്ങൾ വായു ശുദ്ധീകരണത്തിന് പേര് കേട്ട സസ്യങ്ങൾ കൂടിയാണ് ഇവ വീടിനുള്ളിൽ സംരക്ഷിക്കുന്നത് മാനസികാരോഗ്യം വർധിപ്പിക്കും എന്നാണ് പറയുന്നത്. ഇവ പരിപാലിക്കുവാനും വളരെ എളുപ്പമാണ്. സൂര്യപ്രകാശം ഇവയ്ക്ക് അത്യാവശ്യം ഇല്ലാത്തതു കൊണ്ട് തന്നെ കുറഞ്ഞ സൂര്യപ്രകാശത്തിലും ഇവ തഴച്ചു വളരുന്നതായി കാണാൻ സാധിക്കും..
മറ്റൊരു ഇൻഡോർ പ്ലാന്റ് എന്നത് സ്പൈഡർ പ്ലാന്റ് ആണ്. ഇവയും വളരെ ഇടതുർന്നു വളരുന്ന പുല്ലിനത്തിൽപെട്ട ഒരു സസ്യമാണ്. പല വീടുകളുടെയും ഫ്ലാറ്റുകളുടെയും ഒക്കെ ഉള്ളിൽ നമുക്ക് ഇവയെ കാണാൻ സാധിക്കും. ഇവയും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. കുളിമുറികളിലൂടെ അരികിലും മറ്റും ആണ് പലരും പലപ്പോഴും ഇവ വയ്ക്കാറുള്ളത്. വളരെയധികം ഊഷ്മളത നൽകാൻ ഈ സസ്യങ്ങൾക്ക് സാധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത.. ധാരാളം ഇലകൾ ഉൾക്കൊള്ളുന്ന ഇവയുടെ ഭംഗി കാഴ്ചയിലും ഏറെ മനോഹരമാണ് ഇവയ്ക്കും സൂര്യപ്രകാശം ഒരുപാട് ആവശ്യമില്ല.
മറ്റൊരു ചെടി പുതിനയാണ്. വേഗത്തിൽ തന്നെ വളരുന്ന ഈ സസ്യം പലപ്പോഴും തുടക്കക്കാർക്ക് പോലും ഇഷ്ടമുള്ള ഒന്നാണ്. ഇവ പലപ്പോഴും അടുക്കളയിലാണ് കാണാൻ സാധിക്കുന്നത്. ഇവയും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മുൻപിലാണ്. അതോടൊപ്പം തന്നെ തുടക്കക്കാർക്ക് വരെ വേഗത്തിൽ വളർത്താവുന്ന ഒരു ചെടി കൂടിയാണ് പുതിന എന്നത്. പാനീയങ്ങളിലും ഇവ നമുക്ക് ഉപയോഗിക്കാൻ സാധിക്കും. ചായയിൽ അടക്കം ഇവ ഉപയോഗിക്കുന്നത് വളരെ നല്ലതുമാണ്.
എല്ലാ വീടുകളിലും കണ്ടുവരുന്ന ഒരു ഇൻഡോർ പ്ലാന്റ് ആണ് മണി പ്ലാന്റുകൾ എന്നത്. ചില വിശ്വാസങ്ങളുടെയൊക്കെ പുറത്താണ് പലരും ഇത് വീടുകൾക്കുള്ളിൽ മറ്റും വയ്ക്കാറുള്ളത്. ഈ പ്ലാന്റ് വീടിനുള്ളിൽ ഉണ്ടായെന്നുണ്ടെങ്കിൽ അവിടെയൊക്കെ പണം ഒഴുകിയെത്തും എന്നുള്ള ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിൽ മണി പ്ലാന്റുകളും വലിയ പങ്കുവഹിക്കുന്നുണ്ട് എന്നാണ് പറയുന്നത്. അതോടൊപ്പം തന്നെ ഇവയും പരിപാലിക്കുവാൻ വളരെയധികം എളുപ്പമുള്ള ഒന്നാണ്..ഇവയ്ക്കൊപ്പം തന്നെ കറ്റാർവാഴയും വളരെയധികം ശ്രദ്ധ നേടുന്ന ഒരു ഇൻഡോർ പ്ലാന്റ് ആണ്