കട്ലറ്റ്, പഫ്സ് ഈ രണ്ട് പലഹാരം കഴിഞ്ഞാൽ പലരും ഇഷ്ടപ്പെടുന്ന മറ്റൊരു സ്നാക്കാണ് സമൂസ. ഇനി മുതൽ രുചികരമായ ‘വെജിറ്റബിൾ സമൂസ’ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മൈദ – 2 കപ്പ്
- ഉരുളക്കിഴങ്ങ് – 4 എണ്ണം
- കാബേജ് ചെറുതായി അരിഞ്ഞത് – 1 കപ്പ്
- പനീര്‍( വേണം എന്നുള്ളവർക്ക്) – 50 ഗ്രാം
- കാപ്സിക്കം – അര കപ്പ്
- ഗ്രീന്‍പീസ് – 1/2 കപ്പ്
- പച്ചമുളക് – 3 എണ്ണം
- ഗരം മസാല – 1 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം അരിഞ്ഞ് വച്ചിരിക്കുന്ന കാബേജ് ആവി കയറ്റി വേവിക്കുക. ശേഷം ഉരുളക്കിഴങ്ങും പുഴുങ്ങി തൊലി കളഞ്ഞ് മാറ്റിവയ്ക്കുക. ശേഷം കാപ്സിക്കവും വേവിച്ചെടുക്കുക. ശേഷം പനീര്‍ ചെറുതായി അരിയണം. പച്ചമുളകും കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കുക. ശേഷം ഗ്രീന്‍പീസ് വേവിക്കാൻ വയ്ക്കുക. വെന്ത് കഴിഞ്ഞാൽ ഗ്രീൻപീസ് ചെറുതായൊന്ന് ഉടച്ചെടുക്കുക.
ശേഷം, വേവിച്ച് വച്ചിരിക്കുന്ന കാബേജ്, ഉരുളക്കിഴങ്ങ്, കാപ്സിക്കം, പനീർ, പച്ചമുളക്, ഗ്രീൻപീസ് ഇവയെല്ലാം കൂട്ടിച്ചേര്‍ക്കുക. ഈ കൂട്ടിലേക്ക് ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്ത് ഇളക്കുക. മൈദയില്‍ വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവ് പരുവത്തിലാക്കി എടുക്കുക. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം. ഇതിനുള്ളിലേക്ക് പാകത്തിന് മസാല വച്ച് കോണുകള്‍ കൂട്ടിച്ചേര്‍ക്കുക.
മാവ് പരത്താനും വശങ്ങള് പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും എണ്ണയോ വെള്ളമോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കുക. വെജിറ്റബിള്‍ സമൂസ തയ്യാറായി.