ഈ അടുത്ത കാലത്ത് ആയി ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വാർത്തയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനത്തിന് തീ പിടിച്ചു ഡ്രൈവർ മരണപ്പെട്ടു എന്നൊക്കെയുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന കാറിനു എങ്ങനെയാണ് തീപിടിക്കുന്നത്..? അതിനെക്കുറിച്ച് തീർച്ചയായും മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. കാരണം ഇന്ന് വാഹനങ്ങൾ ഉപയോഗിക്കുന്നവർ നിരവധി ആളുകളാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള അപകടങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാവാൻ സാധിക്കും. പലപ്പോഴും സീറ്റ് ബെൽറ്റ് കൂടി ഇടുന്നതിനാൽ ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷപ്പെടാൻ കഴിയാത്ത വിധം പലരും കുടുങ്ങി പോകുന്ന സാഹചര്യം കാണാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ എങ്ങനെ രക്ഷപ്പെടാം എന്ന് നമുക്ക് മനസ്സിലാക്കാം.
ആദ്യം തന്നെ ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കേണ്ടത് നമ്മൾ ഒരു അപകടത്തിലാണ് എന്നാണ് ആ അപകടത്തിൽ നിന്നും നമ്മൾ രക്ഷപ്പെടേണ്ടത് അത്യാവശ്യമാണ് എന്ന് ആണ്. അതുകൊണ്ടു തന്നെ പരിഭ്രാന്തി കാണിക്കാതെ ബുദ്ധിപരമായി ഈ ഒരു സാഹചര്യത്തിൽ നേരിടാൻ ശ്രമിക്കുകയാണ് വേണ്ടത്. ആ സമയത്ത് കൂടുതൽ ടെൻഷൻ അടിക്കുകയും പരിഭ്രാന്തി കാണിക്കുകയോ ചെയ്താൽ രക്തസമ്മർദ്ദം അടക്കമുള്ള കാര്യങ്ങൾ ശരീരത്തിൽ ഉയരും.
പിന്നീട് അവിടെ നിന്നും രക്ഷപ്പെടുക എന്നു പറയുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമായി മാറും. കാരണം നമ്മൾ വളരെയധികം പരിഭ്രാന്തനാണ്. അതിനാൽ രക്ഷപ്പെട്ടു പോകാൻ ഇത്തിരി ബുദ്ധിമുട്ട് അനുഭവപ്പെടും. അതുകൊണ്ട് പരിഭ്രാന്തരാവാതെ വേണം ഈ ഒരു സാഹചര്യത്തെ നേരിടുവാൻ നമ്മൾ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ഭാഗത്തിന് താഴെയായി ഒരു ലിവർ ഉണ്ടാകും അത് പുറകോട്ട് അല്പം നീക്കി സീറ്റ് പുറകോട്ട് ആക്കാൻ ശ്രമിക്കുക.
അതേപോലെ തന്നെ നമ്മൾ ഇരിക്കുന്നതിന്റെ വലതു ഭാഗത്തായി മറ്റൊരു ലിവർ കൂടിയുണ്ട്. അതുകൂടി വലിച്ച് പുറകിലേക്ക് സീറ്റ് നന്നായി ചരിക്കുക. അതിനുശേഷം നമുക്ക് ലോക്കിൽ നിന്നും ഇറങ്ങി വരാൻ സാധിക്കുന്നതാണ്. കാരണം അപ്പോഴേക്കും ലോക്ക് നന്നായി ആയയും ആ സാഹചര്യത്തിൽ നമുക്ക് ലോക്ക് ഊരി പുറത്തേക്ക് വരാൻ സാധിക്കും. ലോക്കിൽ വളരെ പരിഭ്രാന്തിയോട് പിടിച്ച് വലിക്കുകയാണെങ്കിൽ അത് വീണ്ടും ലോക്ക് ആവാനുള്ള സാധ്യതയാണ് കാണിക്കുന്നത്. അതുകൊണ്ടു തന്നെ സീറ്റ് ബെൽറ്റിൽ വളരെ സാവധാനം മാത്രം ഞെക്കി ഊരാൻ ശ്രമിക്കുക
സീറ്റ് ബെൽറ്റ് ഒരുഭാഗത്ത് ലൂസ് ആകുമ്പോൾ അതിനനുസരിച്ച് മറുഭാഗവും ലൂസാകും അങ്ങനെ തന്നെ നമുക്ക് ഇറങ്ങി വരാൻ സാധിക്കും. ഇനി പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്നത് വാഹനം ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഓയിലോ മറ്റോ ലീക്ക് ചെയ്യുന്ന തരത്തിലുള്ള ഗന്ധം വരികയാണെങ്കിൽ വണ്ടി ഒന്ന് നിർത്തുന്നത് നല്ലതാണ്. അതിനുശേഷം മുഴുവനായി ഒന്ന് പരിശോധിച്ചതിനു ശേഷം മാത്രം യാത്ര തുടരുക. അതുപോലെ തന്നെ ഇടയ്ക്ക് പെട്രോൾ ഗന്ധം ഉണ്ടായാലും വണ്ടി നിർത്തി ഒന്ന് പരിശോധിക്കുന്നത് അത്യാവശ്യമാണ്.
യാത്രയിൽ ഒരേസമയം എസി ഓൺ ആക്കി ഇടാതെ ഇടയ്ക്ക് ഓഫ് ചെയ്തും ഓണാക്കിയും ഉപയോഗിക്കുന്നതും വണ്ടി കൂടുതൽ ചൂടാവാതിരിക്കുവാനും തീ പിടിക്കുവാനും ഒക്കെയുള്ള സാഹചര്യം കുറയ്ക്കുന്നതാണ്. എന്തെങ്കിലും അസ്വഭാവികത തോന്നുകയാണെങ്കിൽ ആ നിമിഷം തന്നെ വണ്ടി നിർത്തുക. ഭാഗ്യം പരീക്ഷിച്ചു കൊണ്ട് വണ്ടി ഓടിക്കാൻ ശ്രമിക്കാതിരിക്കുക. ഓർക്കുക ഒറ്റ നിമിഷം കൊണ്ട് തീ പടരില്ല.. അതിന് സമയമെടുക്കും അതിനുമുൻപ് പല സൂചനകളും നമുക്ക് ലഭിക്കും. അവയൊക്കെ ശ്രദ്ധിക്കാതെ അവഗണിക്കാതിരിക്കുമ്പോഴാണ് വലിയ അപകടം ഉണ്ടാകുന്നത്..