അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ എല്ലാം വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു സംഭവമായിരുന്നു സുരേഷ് ഗോപിയെ നടി നിമിഷ സജയൻ അപമാനിച്ചു എന്ന വാർത്ത. വർഷങ്ങൾക്കു മുൻപ് നടത്തിയ ഒരു പ്രസംഗത്തിലാണ് സുരേഷ് ഗോപിയെ കുറിച്ച് മോശമായ തരത്തിൽ നിമിഷാ സംസാരിച്ചിരുന്നത്. തൃശ്ശൂർ ചോദിച്ചിട്ട് കൊടുത്തില്ല പിന്നെയാണ് നമ്മൾ കേരളം ചോദിച്ചാൽ കൊടുക്കുന്നത് നമ്മൾ കൊടുക്കുമോ എന്നായിരുന്നു നിമിഷ ചോദിച്ചിരുന്നത് ഇതിനുശേഷം സുരേഷ് ഗോപി വിജയിച്ചപ്പോൾ ഇക്കാര്യം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ സൈബർ ആക്രമണം തന്നെ നിമിഷ നേരിട്ടു
സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം നിമിഷയെ തേജോവധം ചെയ്യുവാനായി പലരും ഈ ഒരു സംഭവം ഉപയോഗിച്ചു എന്ന് പറയുന്നതാണ് സത്യം. തൃശ്ശൂർ ജനങ്ങൾ തന്നു ചേച്ചി എന്നു പറഞ്ഞുകൊണ്ടായിരുന്നു ചില രംഗത്ത് വന്നിരുന്നത് വളരെയധികം ഈ പ്രസ്താവനകൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് അടക്കം നിമിഷക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു അച്ഛനെ കുറിച്ച് ഒരിക്കലും നിമിഷ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നാണ് ഗോകുൽ പറഞ്ഞത്.
ഒരു സഹപ്രവർത്തകനാണ് എന്ന പരിഗണന എങ്കിലും നൽകാമായിരുന്നു എന്നും എന്നാൽ ഇപ്പോൾ നിമിഷ നേരിടുന്ന സൈബർ ആക്രമണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് എന്നും ഗോകുൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നിമിഷയ്ക്ക് അനുകൂലമായ ഒരു പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനും ബിജെപി പ്രവർത്തകനുമായ മേജർ രവി നിമിഷയെ അനുകൂലിച്ചു കൊണ്ടുതന്നെയാണ് മേജർ രവി രംഗത്ത് വന്നിരിക്കുന്നത്. നിമിഷ മാനസികമായി വേദനിപ്പിക്കുന്ന തരത്തിലുള്ള ഒരുപാട് കമന്റുകൾ താൻ കണ്ടിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു
നിമിഷ ഒരു രാഷ്ട്രീയക്കാരി അല്ല ആ കുട്ടിക്ക് ഏത് ലെവൽ വരെയുള്ള പ്രഷർ എടുക്കാൻ സാധിക്കുമെന്നുള്ളതും ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നവർ ആലോചിക്കേണ്ട കാര്യമാണ് രാഷ്ട്രീയത്തിൽ നിലനിന്നിട്ടുള്ള അല്ലെങ്കിൽ രാഷ്ട്രീയ പാരമ്പര്യമോ രാഷ്ട്രീയത്തിൽ മുൻ പരിചയമുള്ള ഒരാളായിരുന്നുവെങ്കിൽ ചിലപ്പോൾ നല്ല തൊലിക്കട്ടി എന്തൊരു തെറിവിളിയെയും നേരിടും എന്നാൽ ഇതൊന്നും ഈ കുട്ടിക്ക് എടുക്കാൻ ഉള്ള മനോധൈര്യം ഉണ്ടോ എന്ന് നമുക്ക് അറിയില്ല
അതിന്റെ പ്രധാന കാരണം അവൾ ഒരു രാഷ്ട്രീയക്കാരി അല്ല എന്നതാണ് ഏതോ ഒരു സ്റ്റേജിൽ കയറി എപ്പോഴോ പറഞ്ഞ ഒരു കാര്യം അതും സുരേഷ് പറഞ്ഞ കാര്യം പറഞ്ഞാണ് അവളെ ആക്രമിക്കുന്നത് ഇവിടെ ഇരുന്നവരെ സുഖിപ്പിക്കാൻ വേണ്ടി ചിലപ്പോൾ അവൾ പറഞ്ഞതായിരിക്കാം അത് അതിനെ അങ്ങനെയങ്ങ് വിട്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ അതിന്റെ പേരിൽ എന്തൊക്കെ കാര്യങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ആ കാര്യങ്ങൾ വളരെയധികം വേദനിപ്പിക്കുന്ന ഒരു വിഷയമാണ്
സുരേഷിന്റെ മകൻ പോലും വന്ന് പറഞ്ഞത് ഈ സൈബർ ആക്രമണം വേദനയുണ്ടാക്കുന്നു എന്നാണ് മാത്രമല്ല ഇപ്പോൾ ഒരു പ്രശ്നവുമില്ല മാനസികമായി പീഡിപ്പിക്കുന്നതിൽ യാതൊരു താൽപര്യവും ഇല്ലെന്ന് സുരേഷിന്റെ മകൻ വരെ പറഞ്ഞു നന്നായി വളർത്തിക്കൊണ്ടുവന്ന ഒരു കുട്ടി എന്ന നിലയിൽ ഏറെ പക്വതയോടെ തന്നെയാണ് സുരേഷിന്റെ മകൻ അത് പറഞ്ഞത് ഒരു പെൺകുട്ടിയുടെ പുറകെ നടന്ന അവളെ അറ്റാക്ക് ചെയ്യാൻ നിനക്കൊന്നും വേറെ പണിയില്ലേ വ്യക്തിപരമായ ദേഷ്യത്തിൽ ഒന്നും പറഞ്ഞ ഒരു കാര്യമല്ലല്ലോ ഇത് സ്റ്റേജിൽ കയറി കയ്യടി കിട്ടാൻ വേണ്ടി പറഞ്ഞ ഒരു കാര്യം സുരേഷ് എന്റെ അടുത്ത സുഹൃത്താണ് ആ കുട്ടി അല്ലാതെ എത്രപേർ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ചെറിയ പ്രായമുള്ള ഒരു പെൺകുട്ടി അത് വിട്ടുകളയുക സുരേഷിന് അത് ഇഷ്ടപ്പെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് വെറും തെറ്റാണ് സുരേഷിന് അത് ഇഷ്ടമാവില്ല