ദമ്മാം : നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യപ്പള്ളിയും, മീഡിയ കൺവീനർ ബെൻസി മോഹനും ലോകകേരളസഭയിലേക്ക് പ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ടു. ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്താണ് ലോകകേരളസഭ സമ്മേളനം അരങ്ങേറുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും നവയുഗം സാംസ്ക്കാരികവേദിയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു. രണ്ടു സീനിയർ നേതാക്കളും കൃത്യമായി സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുകയും, പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൂട്ടായി പരിശ്രമിയ്ക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.