എന്ത് കഴിച്ചാലാണ് തടി കുറയുക എന്ന് അന്വേഷിച്ച് നടക്കുകയാണോ നിങ്ങൾ ഇപ്പോഴും? എന്നാൽ അതിനു വേണ്ടി നിങ്ങൾ ഇനി പരതി നടന്ന കഷ്ടപ്പെടേണ്ട.. അടുക്കളയിൽ തന്നെയുണ്ട് പരിഹാരം.. പുളി വെള്ളം മതി നിങ്ങളുടെ തടി കുറയാൻ.. പുളിവെള്ളം എന്ന് കേട്ട് ആരും മുഖം ചുളിക്കേണ്ട.. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ് പുളി. എങ്ങനെയാണ് പുളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എന്ന് ആദ്യം നോക്കാം.
- പുളിവെള്ളത്തിൽ കലോറി കുറവാണ്. ഒരു പുളിയിൽ വെറും അഞ്ച് മുതൽ ആറ് വരെ കലോറികൾ മാത്രമേ ഉള്ളൂവെന്നാണ് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) പറയുന്നത്. എന്നിരുന്നാലും പുളിവെള്ളത്തിനൊപ്പം മറ്റെന്തെങ്കിലും ചേർത്ത് കഴിച്ചാൽ ഈ കലോറി വ്യത്യാസപ്പെടും.
- നാരുകളാൽ സമ്പുഷ്ടമായ ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം. നാരുകളുടെ മികച്ച ഉറവിടമാണ് പുളി. ഇവ കഴിക്കുന്നത് വയർ നിറഞ്ഞിരിക്കാൻ നിങ്ങളെ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുന്നത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറക്കാനും നിങ്ങളെ സഹായിക്കും.
- ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് പുളിവെള്ളം.പുളിയിൽ ടാർടാറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വളർച്ചയെ തടയുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്.ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം മെറ്റബോളിക് നിരക്ക് ആരോഗ്യകരമായി നിലനിർത്തുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും.
- പുളി ദഹനത്തിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ശരീരത്തിലെ ദഹനപ്രക്രിയകളും കൃത്യമായിരിക്കണം.പുളിയിലെ ചേരുവകൾക്ക് പോഷകഗുണങ്ങൾ ഉണ്ടത്രേ.ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ ഇത് സഹായിക്കും.സുഗമമായ ദഹനം ആമാശയ സംബന്ധമായ പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.
- പുളിവെള്ളം മെറ്റബോളിസം വർധിപ്പിക്കാനും നല്ലതാണ്. മെറ്റബോളിസം വർധിക്കുന്നത് കലോറികൾ വേഗത്തിൽ എരിച്ചുകളയും. അതുവഴി ശരീരഭാരവും കുറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) പറയുന്നതനുസരിച്ച് പുളിയിലെ ഫ്ലേവനോയ്ഡുകളുടെയും പോളിഫെനോളുകളുടെയും സാന്നിധ്യം ശരീരഭാരം കുറക്കാൻ സഹായിക്കുമത്രേ.
ഇനി പുളിവെള്ളം എങ്ങനെയാണ് തയ്യാറാക്കേണ്ടത്…
ആദ്യം അൽപം പുളിയെടുത്ത് ചൂട് വെള്ളത്തിൽ 10 മുതൽ 15 മിനിറ്റ് വരെ കുതിർത്ത് വെയ്ക്കാം. ഇതിന് ശേഷം കൈയ് ഉപയോഗിച്ച് പുളി നന്നായി ഉടച്ചെടുക്കാം. പൾപ്പിൽ നിന്നും പുളി നീര് അരിച്ചെടുക്കാം. ഇതിലേക്ക് ഇനി ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കാം. പുളി വളരെ അധികം അനുഭവപ്പെടുന്നെങ്കിൽ അൽപം മധുരത്തിന് നിങ്ങൾക്ക് ആവശ്യമായത് ചേർത്ത് കൊടുക്കാം. തേനോ ശർക്കരയോ ചേർക്കുന്നതായിരിക്കും ഉത്തമം. ജീരകപ്പൊടിയോ ഉപ്പോ വേണമെങ്കിലും ചേർക്കാവുന്നതാണ്. അതിരാവിലെ ഈ വെള്ളം ധൈര്യമായി കുടിച്ചോളൂ.