മിമിക്രിയിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് കലാഭവൻ ഷാജോൺ ആദ്യകാലങ്ങളിൽ സ്റ്റേജ് ഷോകളിൽ മാത്രം നിറസാന്നിധ്യമായിരുന്ന ഷാജോൺ പിന്നീട് ഹാസ്യറോളുകളുടെ ഭാഗമായി മാറി അതിനുശേഷം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം എത്തുകയും ചെയ്തിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ എത്തിയ ദൃശ്യം എന്ന ചിത്രമാണ് ഷാജോൺ എന്ന കലാകാരന്റെ കരിയറിൽ തന്നെ വലിയൊരു മാറ്റം കൊണ്ടുവന്നത്
അതുവരെ കോമഡി റോളുകൾ ചെയ്തിരുന്ന ഷാജോൺ വില്ലൻ വേഷങ്ങളിലേക്ക് എത്തിയത് ദൃശ്യം എന്ന ചിത്രത്തിന് ശേഷമാണ് തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നെഗറ്റീവ് കഥാപാത്രമായി താരം എത്തിയിട്ടുണ്ട് ഇതിനെല്ലാം വഴിവെച്ചത് ദൃശ്യം എന്ന ചിത്രമായിരുന്നു ഈ ചിത്രത്തിലെ സഹദേവൻ എന്ന കഥാപാത്രം ഷാജോണിന്റെ കരിയർ ബെസ്റ്റ് കഥാപാത്രമാണ് എന്ന് പറയേണ്ടിയിരിക്കുന്നു ഈ കഥാപാത്രത്തിന് ശേഷം വില്ലൻ വേഷങ്ങൾ ഒരുപാട് ഷാജോൺ ചെയ്തിട്ടുണ്ട് എങ്കിലും സഹദേവൻ എന്ന കഥാപാത്രത്തോട് ഒരു പ്രത്യേകമായ ഇഷ്ടം പ്രേക്ഷകർക്കും ഉണ്ട്
ദൃശ്യം ടൂവിൽ താരം എത്തിയില്ല എന്നതുപോലും പ്രേക്ഷകർക്ക് വേദനയുണർത്തിയ സംഭവമാണ് മോഹൻലാലിനോടൊപ്പം ഇതിനുമുൻപം നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട് എങ്കിലും മോഹൻലാലിന്റെ എതിർ സ്ഥാനത്ത് നിൽക്കുന്ന ഒരു കഥാപാത്രം താരത്തെ തേടിയെത്തുന്നത് ദൃശ്യത്തിലൂടെയാണ് ഇപ്പോൾ മോഹൻലാലിനോടൊപ്പം ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന സിനിമയിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ചാണ് ഷാജോൺ ഒരു അഭിമുഖത്തിൽ പറയുന്നത് സിദ്ധിഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം ഒരു മുഴുനീള കഥാപാത്രമായാണ് ഷാജോൺ എത്തുന്നത്
തനിക്ക് ഒരുപാട് ഡയലോഗുകൾ പറയാനുള്ള ഒരു രംഗത്തിൽ അതൊക്കെ താൻ തെറ്റിക്കാതെ പറഞ്ഞപ്പോൾ മോഹൻലാൽ തന്നെ അഭിനന്ദിക്കും എന്നാണ് താൻ കരുതിയത് എന്നാൽ അദ്ദേഹം തന്നോട് പറഞ്ഞത് മറ്റൊരു കാര്യമാണ് ഇതല്ല മോനെ അഭിനയം എന്നും മോഹൻലാൽ പറഞ്ഞുവെന്ന് ഷാജോൺ പറയുന്നുണ്ട് ആ ഒരു രംഗത്തിൽ ഡയലോഗ് ലാലേട്ടനെ പറയാനില്ല അപ്പോൾ താൻ വിചാരിച്ചു അദ്ദേഹത്തെ ഒന്ന് വിരട്ടണം മുഴുവൻ ഡയലോഗ് പറഞ്ഞ് ലാലേട്ടന്റെ കൈയ്യടി നേടുക എന്നതാണ് തന്റെ ഉദ്ദേശം രണ്ടുപേജ് ഉള്ള ഡയലോഗ് ആണ്
ഒരു ബാറിനകത്ത് വെച്ചുള്ള രംഗമാണ് എടുക്കുന്നത് ലാലേട്ടൻ അവിടെയുമുണ്ട് ഞാനാ ലാലേട്ടന്റെ അരികിൽ ചെന്ന് മറ്റൊരാളെ കുറ്റം പറയുന്ന രംഗമാണ് എടുക്കുന്നത് അവസാനം ഞാൻ ദേഷ്യപ്പെട്ട് എഴുന്നേറ്റു പോവുകയും വേണം ആ ഷോട്ട് എടുക്കുന്ന സമയത്ത് ഞാൻ ഡയലോഗ് മുഴുവൻ കാണാതെ പഠിച്ചു ഒരു മിമിക്രി ആർട്ടിസ്റ്റായി എനിക്ക് ഡയലോഗ് മുഴുവൻ കാണാതെ പഠിക്കുക എന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല ആ ഒരു സ്കില്ല് ദൈവം അനുഗ്രഹിച്ച എനിക്ക് കിട്ടിയിട്ടുണ്ട്
സിദ്ദിഖ് സാർ നമുക്ക് നോക്കാം എന്ന് പറഞ്ഞ് ആക്ഷൻ പറഞ്ഞപ്പോൾ ഞാൻ ഒറ്റ ടേക്കിൽ തന്നെ മുഴുവൻ ഡയലോഗും പറഞ്ഞ് അഭിനയിച്ചു അപ്പോൾ ഞാൻ വിചാരിക്കുന്നത് ഇത് കഴിയുമ്പോൾ ലാലേട്ടൻ മോനേ കലക്കി എന്ന് പറയും എന്നാണ് എന്നാൽ ലാലേട്ടൻ മിണ്ടുന്നേയില്ല ഒടുവിൽ ഞാൻ ചോദിച്ചു എങ്ങനെയുണ്ട് ലാലേട്ടാ എന്ന് അപ്പോൾ പുള്ളി പറഞ്ഞു മോൻ ഡയലോഗ് കാണാതെ പറഞ്ഞു ഇനി അഭിനയിക്കണം ഞാൻ പറഞ്ഞു ഞാനിത് അഭിനയിച്ചതാണെന്ന്, ഇങ്ങനെയാണോ മോനെ അഭിനയിക്കുന്നത് എന്ന് ലാലേട്ടൻ ചോദിച്ചു പിന്നെ എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ ഇടയിൽ ഒരു ഗ്യാപ്പ് ഇടണം ഒരു ഡയലോഗ് പറഞ്ഞതിനുശേഷം നീ ആ ഗ്ലാസ് അടുത്തേക്ക് വെക്കണം അടുത്ത ഡയലോഗ് പറയാൻ അങ്ങനെ ഓരോ കാര്യങ്ങൾ ലാലേട്ടൻ പറഞ്ഞതാണ് അങ്ങനെയാണ് പിന്നീട് ആ രംഗം ഷൂട്ട് ചെയ്യുന്നത്