വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രോട്ടീനിന്റെയും ഒക്കെ ഒരു ആരോഗ്യകരമായ കലവറ തന്നെയാണ് ബദാം എന്ന എല്ലാവർക്കും അറിയാം തലച്ചോറിന്റെയും മറ്റും ബുദ്ധിവകാസത്തിന് സഹായിക്കുന്ന ഒരുപാട് കാര്യങ്ങളാണ് ബദാമിൽ അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ ദിവസവും ബദാം കഴിക്കുന്നത് വളരെ ഗുണകരമായ ഒന്നാണ് എന്നാൽ കഴിക്കുന്നതിന് ഒരു കണക്കുണ്ട് വെറുതെ എടുത്ത മുഴുവൻ കഴിക്കേണ്ട കാര്യം ഒന്നുമില്ല ദിവസവും കൃത്യമായ രീതിയിൽ ബദാം കഴിക്കുകയാണെങ്കിൽ അത് ശരീരത്തിലെ ആരോഗ്യത്തിന് നല്ല രീതിയിൽ തന്നെ സ്വാധീനം നൽകും
പ്രധാനമായും വിറ്റാമിനുകൾ ധാതുക്കൾ പ്രോട്ടീൻ ആരോഗ്യകരമായ കൊഴുപ്പ് ഫൈബർ തുടങ്ങിയവയാണ് ബദാമിൽ അടങ്ങിയിരിക്കുന്നത് മുഖസൗന്ദര്യത്തിനും മുടിയുടെ വളർച്ചയ്ക്കും ഒക്കെ വളരെയധികം ഗുണം നൽകുന്ന ഒന്നാണ് ബദാം എന്ന് പറയുന്നത് മൂന്നിൽ കൂടുതൽ ബദാം ഒരു ദിവസം കഴിക്കേണ്ട ആവശ്യമില്ല ദിവസവും ഒന്നു മുതൽ മൂന്നു വരെയുള്ള അളവിൽ ബദാം കഴിക്കാവുന്നതാണ് ഇത് കഴിക്കുമ്പോൾ തലേദിവസം തന്നെ വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം രാവിലെ കഴിക്കുന്നതാണ് കൂടുതൽ ഉത്തമം ഫൈബറിന്റെ ഒരു സമൃദ്ധമായ കേന്ദ്രമാണ് ബദാം എന്നതുകൊണ്ട് തന്നെ ഇത് ദേഹനം മെച്ചപ്പെടുത്തുവാൻ സഹായിക്കും രാവിലെ കഴിക്കുകയാണെങ്കിൽ
വെള്ളത്തിൽ കുതിർത്ത് ബദാം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇത് എപ്പോഴും വെറും വയറ്റിൽ കഴിക്കാൻ ശ്രദ്ധിക്കുക എന്നതാണ് കാരണം പ്രീബയോട്ടിക് ഗുണങ്ങൾ ആണ് ബദാമിൽ ഉള്ളത് അതുകൊണ്ടുതന്നെ ഇത് കുടലിന്റെ ആരോഗ്യത്തിന് വളരെ മികച്ച രീതിയിൽ ഗുണം നൽകുന്നുണ്ട് അതേപോലെതന്നെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുവാനും നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കുവാനും ബദാമിന് സാധിക്കും രാവിലെ കുതിർത്ത് ബദാം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുവാനും സഹായിക്കുന്നു
ഒപ്പം തന്നെ ദിവസവും ബദാം കഴിക്കുന്ന ശീലം തലച്ചോറിന്റെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നുണ്ട് ബദാമിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന് ഓർമ്മശക്തി മെച്ചപ്പെടുത്തുവാനും വലിയ തോതിൽ സഹായിക്കുന്നു മാത്രമല്ല കാൽസ്യം ഫോസ്ഫറസും ധാരാളം അടങ്ങിയതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാര്യങ്ങളും ബദാമിൽ അടങ്ങിയിട്ടുണ്ട് ആരോഗ്യകരമായ ഡയറ്റ് ഫോളോ ചെയ്യുന്നവർക്കും ബദാം ഉപയോഗിക്കാം കാരണം ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് വിശപ്പിനെ കുറയ്ക്കുകയും അതുവഴി വണ്ണം വയ്ക്കുന്നത് കുറയ്ക്കുകയും എന്നാൽ പ്രോട്ടീൻ ശരീരത്തിന് നൽകുകയും ചെയ്യുന്നുണ്ട്
വിറ്റാമിൻ ഇ യുടെ ഒരു കലവറ തന്നെയാണ് ബദാം എന്നതുകൊണ്ട് തന്നെ ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് അതുകൊണ്ടുതന്നെ തലമുടി വളരുവാൻ വളരെയധികം സഹായിക്കുന്നുണ്ട് ബയോട്ടിനും ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയതുകൊണ്ടാണ് തലമുടി ഇടതുർന്നു വളരുവാൻ കഴിയുന്നത് ജീവകങ്ങളും ധാതുക്കളും ഉൾപ്പെടെയുള്ള കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും ഒക്കെ നിറഞ്ഞ ഒന്നാണ് ബദാം എന്ന് പറയുന്നത്
ദിവസവും ബദാം കഴിക്കുകയാണെങ്കിൽ അത് ശരീരഭാരം കുറയ്ക്കുകയും അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ചില ക്യാൻസറുകളെ കുറയ്ക്കാൻ പോലും ദിവസവും ബദാം കഴിക്കുന്നത് സഹായിക്കും എന്നാണ് പറയുന്നത് എന്നാൽ എന്തും അധികമായാൽ ആപത്താണ് എന്നതുപോലെതന്നെ ബദാമും അമിതമായി കഴിച്ചാൽ ഓർക്കാനം വയറിളക്കം ശ്വാസതടസ്സം തുടങ്ങുന്ന പ്രശ്നങ്ങൾ ഉണ്ടാകും രണ്ടുവർഷകാലത്തോളം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ബദാം എന്ന് പറയുന്നത് കുട്ടികൾക്ക് നൽകാൻ സാധിക്കുന്ന നല്ലൊരു ആഹാരം തന്നെയാണ് ബദാം ഹാർട്ടിന്റെ പല പ്രശ്നങ്ങളെയും നിയന്ത്രിക്കുന്നതിലും ബദാം വലിയ പങ്ക് വഹിക്കുന്നുണ്ട്