പേര് പോലെ തന്നെ വളരെ വ്യത്യസ്തമായ വിഭവമാണ് സാത്തർ കുബ്ബൂസ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് സാത്തർ കുബ്ബൂസ്. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഇത്. സ്വാദൂറും സാത്തർ കുബ്ബൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. സാത്തർ – 4 ടേബിൾ സ്പൂൺ
- 2. ഒലീവ് ഒായിൽ – 3 ടീസ്പൂൺ
- 3. മൈദ/ ആട്ടമാവ് – 500ഗ്രാം
- 4. ഈസ്റ്റ് – 1/2 ടീസ്പൂൺ
- 5. പഞ്ചസാര – 2 ടീസ്പൂൺ
- 6. ഉപ്പ് – ആവശ്യത്തിന്
- 7. പാൽപ്പൊടി – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം സാത്തറും ഒലീവ് ഓയിലും മാറ്റിവയ്ക്കുക. ശേഷം കുറച്ച് വെള്ളത്തിൽ മൈദ ഒഴികേ 4 മുതൽ 7 വരെയുള്ള ചേരുവകൾ നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം മൈദയും കൂടെ ചേർത്ത് പൊറോട്ടയ്ക്ക് മാവ് കുഴക്കുന്നതിനേക്കാൾ ലൂസായി കുഴച്ച് രണ്ട് മണിക്കൂർ നേരം മൂടി വയ്ക്കുക .
രണ്ട് മണിക്കൂറിന് ശേഷം മാവെടുത്ത് ചെറിയ ഉരുളകളാക്കി വട്ടത്തിലോ മറ്റോ പരത്തി അതിന് മുകളിൽ സാത്തറും ഒലീവ് ഒായിലും മിക്സ് ചെയ്ത് തേച്ച് ഒരു ട്രേയിൽ ഓവനിലോ കുക്കിംഗ് റേഞ്ചിലോ താഴ്ഭാഗം 240 ഡിഗ്രിയിൽ വെയ്ക്കുക . ബ്രൗൺ നിറമായാൽ ഓഫ് ചെയ്യാം. സ്വാദൂറും സാത്തർ കുബ്ബൂസ് തയ്യാറായി.