India

ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി നിയമിച്ചു. ഈ മാസം 30-ന് ചുമതലയേല്‍ക്കും. നിലവിലെ കരസേനാ മേധാവി ജനറല്‍ മനോജ് സി. പാണ്ഡെ ജൂണ്‍ 30-ന് സ്ഥാനമൊഴിയുന്നതോടെയാകും ഉപേന്ദ്ര ദ്വിവേദിയുടെ നിയമനം. നിലവില്‍ അദ്ദേഹം കരസേന ഉപമേധാവിയാണ്.