തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയ ഒന്നായിരുന്നു എന്നാൽ ഈ വിജയത്തിന് ശേഷം പല മാധ്യമപ്രവർത്തകരും അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതായി പലർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് പല മോശം ചോദ്യങ്ങളും മറ്റും ചോദിച്ചുകൊണ്ട് അദ്ദേഹത്തെ പ്രകോപിപ്പിച്ച് വീണ്ടും മറ്റൊരു വിഷയം ഉണ്ടാക്കുവാനാണ് പലരും ശ്രമിക്കുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ സുരേഷ് ഗോപിയുടെ വിജയം പലരെയും അസ്വസ്ഥതപ്പെടുത്തി എന്നതും സത്യമാണ് പലർക്കും ആ വിജയം അംഗീകരിക്കാൻ പോലും സാധിച്ചിട്ടില്ല അതിന്റെ ഭാഗമായി തന്നെയാണ് പലരും അദ്ദേഹത്തെ മോശമായ രീതിയിൽ വിമർശിക്കുന്നത്
പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മാധ്യമപ്രവർത്തകര അടക്കം അദ്ദേഹത്തെ വിമർശിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നാൽ ഇപ്പോൾ അത്തരം സാഹചര്യങ്ങളെയൊക്കെ വളരെ പക്വമായ രീതിയിലാണ് സുരേഷ് ഗോപി നേരിട്ട് കൊണ്ടിരിക്കുന്നത് എന്ത് കാരണത്തിനാണ് ഇത്തരത്തിൽ ആളുകൾ തന്നെ വിമർശിക്കുന്നത് എന്നും ഏത് രീതിയിലാണ് ഇതില് മറുപടി പറയേണ്ടത് എന്നും ഇപ്പോൾ സുരേഷ് ഗോപിക്ക് നന്നായി അറിയാം എന്ന് പറയുന്നതാണ് സത്യം കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയോട് ചോദിക്കാൻ പാടില്ലാത്ത തരത്തിലുള്ള ചോദ്യങ്ങളാണ് പലപ്പോഴും മാധ്യമപ്രവർത്തകർ ചോദിക്കുന്നത്
അത്തരത്തിൽ ഇപ്പോൾ മലയാള മനോരമയുടെ റിപ്പോർട്ടറോട് വളരെ സൗമ്യമായ രീതിയിൽ എന്നാൽ കടുത്ത മറുപടി തന്നെ നൽകിയിരിക്കുകയാണ് ഇപ്പോൾ സുരേഷ് ഗോപി ഏറെ പ്രകോപനപരമായ തരത്തിലുള്ള ചോദ്യങ്ങൾ ആയിരുന്നു സുരേഷ് ഗോപിയോട് മലയാള മനോരമയുടെ റിപ്പോർട്ടർ ചോദിച്ചിരുന്നത് സന്തോഷത്തിന് രാഷ്ട്രീയമില്ല എന്ന് തരത്തിലാണ് അദ്ദേഹം ചോദിച്ചിരുന്നത് ഇതിന് വളരെ സൗമ്യമായി എന്നാൽ വളരെ കട്ടിയുള്ള മറുപടി തന്നെയാണ് സുരേഷ് ഗോപി നൽകിയത്
നിങ്ങളുടെ ഈ ചോദ്യം തന്നെ വളരെ മോശമാണ് എന്ന് ആ ചോദ്യത്തിന്റെ അർത്ഥം എന്താണെന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ എന്നും ആദ്യം സുരേഷ് ഗോപി പറയുന്നുണ്ട്. അതിനുശേഷം ചിരിച്ചുകൊണ്ട് ഏറെ സൗമ്യമായി അവരുടെ മുഖത്തേക്ക് നോക്കി നിങ്ങൾ എക്സിറ്റ്പോൾ തൊട്ട് എനിക്കിട്ട് താങ്ങുന്നുണ്ട് കേട്ടോ എന്ന് പറയുന്നുണ്ട് അദ്ദേഹത്തിന്റെ ആ വാക്കുകൾ വളരെ പെട്ടെന്ന് ആണ് ശ്രദ്ധ നേടുന്നത് എന്ത് ചോദ്യങ്ങളാണ് ഒരു കേന്ദ്രമന്ത്രിയോട് ചോദിക്കുന്നത് എന്നും അദ്ദേഹം ജനങ്ങളുടെ മന്ത്രി ആണെന്ന് പറയുമ്പോൾ പാർട്ടിയെക്കുറിച്ച് വീണ്ടും എടുത്തു ചോദിക്കുന്നത് എന്തൊരു മോശമാണ് എന്നും ചിലർ ചോദിക്കുന്നു
ഏത് പാർട്ടി ആണെങ്കിലും നമ്മുടെ നാടിന് ഗുണം ഉണ്ടാവുക എന്നതല്ലേ നോക്കേണ്ടത് എന്നും വീണ്ടും വീണ്ടും രാഷ്ട്രീയത്തെക്കുറിച്ച് എടുത്തു ചോദിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട് എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത് വളരെ മോശമായ ഒരു രീതി തന്നെയാണ് ഇത് എന്നും ഇത് നിർത്തണമെന്നും ആണ് ചിലർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് സുരേഷ് ഗോപി എന്ന വ്യക്തിയോട് വല്ലാത്ത ദേഷ്യം ഉള്ളതുപോലെയാണ് പല ചോദ്യങ്ങളും ചോദിക്കുന്നത് അദ്ദേഹം തന്റെ വിശ്വാസം അനുസരിച്ച് ഒരു രാഷ്ട്രീയപാർട്ടിയിൽ വിശ്വസിക്കുന്നു. അത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനം അല്ലേ അതിനെന്തിനാണ് ഇത്തരത്തിൽ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ ഇപ്പോഴും ശ്രമിക്കുന്നത് എന്നും ഒരു കേന്ദ്ര സഹമന്ത്രിയാണ് അദ്ദേഹം എന്നുള്ള പരിഗണന എങ്കിലും നൽകിക്കൂടെ എന്നുമാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത്