ഖത്തറിൽ ബലിപെരുന്നാൾ അവധിക്കാലത്ത് ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു. ഹ്യൂമാനിറ്റേറിയൻ സർവീസസ് ഓഫീസിൽ രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ മരണ സർട്ടിഫിക്കറ്റ് നൽകും. എന്നാൽ പെരുന്നാൾ അവധിക്കാലത്ത് പുതിയ ജനന-മരണ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അതേസമയം, നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ ഇലക്ട്രോണിക് ആയി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ രജിസ്‌ട്രേഷൻ ലിങ്ക് വഴി ജനന സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാം. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിമൻസ് ഹെൽത്ത് ആൻഡ് റിസർച്ച് സെന്ററിലെ നവജാതശിശു രജിസ്‌ട്രേഷൻ ഓഫീസിൽ നിന്നോ ഖത്തർ പോസ്റ്റ് വഴിയോ ജനന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാം.