Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

പതിനൊന്ന് രാജ്യങ്ങളിലായി ഒഴുകുന്ന ലോകത്തെ ഏറ്റവും പഴക്കം ചെന്ന നദി; അറിയാം നൈലിന്റെ പ്രത്യേകതകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2024, 07:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തെ ഏറ്റവും പഴക്കം ചെന്ന നദികളിലൊന്നാണ് നൈല്‍ നദി. 6,650 കിലോമീറ്റർ നീളമുള്ള ഈ നദി പതിനൊന്ന് രാജ്യങ്ങളിലായി ആഫ്രിക്കൻ വൻ‌കരയിലൂടെ ഒഴുകുന്നു. അറബിയിൽ നൈൽ എന്ന വാക്കിൽ നിന്നാണ് പേരിന്റെ ഉത്ഭവം. നദീതടം എന്നർത്ഥമുള്ള നൈലോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് നൈൽ എന്ന അറബി പദം ഉണ്ടായത്‌ . ഗ്രീക്കിൽഐജിപ്റ്റോസ് എന്ന മറ്റൊരു പേരുകൂടിയുണ്ട്. ഈജിപ്റ്റ് എന്ന പേരുണ്ടായത് ഈ വാക്കിൽ നിന്നാണ്. പുരാതന ഈജിപുകാർ നൈൽ നദിയെ അവരുടെ നാടിന്റെ പിതാവായും ഈജിപ്തിനെ ആ നദിയുടെ പുത്രിയായും കരുതിയിരുന്നു. മനുഷ്യ സംസ്കാരത്തിന്‍റെ വളര്‍ച്ചയിൽ നിര്‍ണായക പങ്കുവഹിച്ച ഈ നദിക്ക് ഒട്ടനവധി വര്‍ഷത്തെ പഴക്കവും അത്ര തന്നെ പാരിസ്ഥിതിക പ്രാധാന്യവുമുണ്ട്. ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈൽനദീതടം.

ഈജിപ്തിന്റ്റെ തെക്കുള്ള മലനിരകളിൽ നിന്നുൽഭവിച്ചു വടക്കു മെഡിറ്ററേനിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു. എന്നാല്‍ മറ്റ് മഹാനദികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു പ്രത്യേകത കൂടി നൈലിനുണ്ട്. ഇതുവരെയുള്ള ചരിത്രത്തില്‍ ഒരിക്കൽ പോലും ഗതിമാറി ഒഴുകിയിട്ടില്ല ഈ നദി എന്നതാണ് ഈ പ്രത്യേകത.പക്ഷേ നൈലിന്റെ ഈ പ്രത്യേകതയ്ക്കു പിന്നിലെ കാരണം ഇത്ര നാളും അജ്ഞാതമായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ നടന്ന ഒരു പഠനം ഈ രഹസ്യം പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. മറ്റെല്ലാ പുരാതന നദികളും കാലത്തിനൊപ്പം ദിശയും മാറ്റിയപ്പോള്‍ നൈല്‍ മാത്രം എന്തുകൊണ്ട് 300 ലക്ഷം വര്‍ഷമായി ഒരേ ദിശയില്‍, ഒരേ പാതയില്‍ ഒഴുകുന്നു എന്ന് ഈ പഠനം വിശദീകരിക്കുന്നു. നൈല്‍ നദി ഒഴുകുന്ന അതേ ദിശയില്‍, ഭൂമിക്കടിയിലായി കണ്‍വേയര്‍ ബെല്‍റ്റ് പോലെ പ്രവര്‍ത്തിക്കുന്ന ഒരു മാന്‍റിലിന്‍റെ ഭാഗം ഉണ്ടെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഈ മാന്‍റില്‍ ഭാഗത്തിന് ഒരു പക്ഷേ നദിയുടെ ഉദ്ഭവവുമായി പോലും ബന്ധമുണ്ടായിരിക്കാം എന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം.

കണ്‍വെക്ഷന്‍ സെല്‍ എന്ന് വിളിയ്ക്കുന്ന ഈ മാന്‍റില്‍ ഭാഗമാണ് ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി നൈല്‍ ദിശ മാറി ഒഴുകാത്തതിനു കാരണമെന്ന് ഇവര്‍ പറയുന്നു. നൈലിന്‍റെ പ്രായം 6 ദശലക്ഷം വര്‍ഷം മാത്രമാണെന്ന ആശയത്തെയും തള്ളിക്കളയുന്ന ചില തെളിവുകള്‍ ഈ പഠനം മുന്നോട്ടു വയ്ക്കുന്നുണ്ട്. ഈ ആശയം അനുസരിച്ച് 60 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിഴക്കന്‍ ആഫ്രിക്കയിലൂടെ ഒഴുകിയിരുന്ന ഒരു ചെറു അരുവി വികസിച്ചാണ് പിന്നീട് നൈലായി മാറിയത്. എന്നാല്‍ ഈ നിരീക്ഷണം തെറ്റാണെന്നും പുതിയ പഠനം തെളിവുകള്‍ നിരത്തി വാദിക്കുന്നു. ഭൂമിയുടെ മാന്‍റിലില്‍ ഉണ്ടായ മാറ്റങ്ങളാണ് ഇത്യോപ്യയിലെ പര്‍വത മേഖല ഉടലെടുക്കാന്‍ കാരണമായത്. ഈ പര്‍വതമേഖലയുടെ ഉദയം സൃഷ്ടിച്ച ചെരിവ് നൈലിന്‍റെ മെഡിറ്ററേനിയന്‍ വരെയുള്ള സഞ്ചാരപാതയിലുടെനീളമുണ്ട്. ഈ ചെരിവാണ് നൈലിന്‍റെ ദിശ മാറ്റാതെ നോക്കുന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഈ പര്‍വത മേഖല സഞ്ചാരപാതയിലുടെനീളം സൃഷിടിക്കുന്ന തടസ്സമില്ലാതിരുന്നെങ്കില്‍ നൈല്‍ വളരെ പണ്ടേ പല കുറി ദിശ മാറിയേനെ.

ഭൂമിയുടെ ഉള്‍പാളിയായ മാന്‍റിലില്‍ സംഭവിയ്ക്കുന്ന നേരിയ മാറ്റങ്ങള്‍പോലും എങ്ങനെ പുറമെ വലിയ മാറ്റങ്ങളുണ്ടാക്കുന്നു എന്ന് വ്യക്തമാകാന്‍ നൈലിന്‍റെ ഉദാഹരണം സഹായിക്കുന്നു. കൂടാതെ ഭൂമിയുടെ ഉള്ളില്‍ നടക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കാന്‍ നദികള്‍ എങ്ങനെ സഹായകരമാകുന്നു എന്നതിനുകൂടി തെളിവാണ് നൈലിനെ സംബന്ധിച്ച കണ്ടെത്തലുകള്‍.‌ പ്രാചീന ഈജിപ്തുകാർ ഉണ്ടാക്കിയ കലണ്ടർ 30 ദിവസമുള്ള 12 മാസങ്ങളായി വിഭജിച്ചവയായിരുന്നു. ഇത് നൈൽ നദിയുടെ ചാക്രിക ചംക്രമണം ആധാരമാക്കി മൂന്ന് ഋതുക്കളായി തിരിച്ചിരുന്നു . ആഖേത് എന്ന പ്രളയകാലവും പെരേത് എന്ന വളരുന്ന കാലവും ഷെമു എന്ന വരൾച്ചക്കാലവുമായിരുന്നു അത് . നൈൽ നദിയെ ഇറ്റേരു എന്നാണ് ഈജിപ്ത്യൻ ഭാഷയിൽ വിളിക്കുന്നത്. ഇതിനർത്ഥം നദി എന്നാണ്. ശിലായുഗം മുതൽ ഈജിപ്തിന്റെ ജീവനാഡിയാണ് നൈൽ. ഈജിപ്ഷ്യൻ നാഗരികത മിക്കതും വികസിച്ചത് നൈലിന്റെ തടങ്ങളിലാണ്

ReadAlso:

രാജ്യത്ത് നിരവധി പക്ഷികൾ വംശനാശ ഭീഷണിയിലെന്ന് റിപ്പോർട്ട്!!

ലോകത്തിലെ മാരക വിഷ ചിലന്തികളിൽ ഒന്ന്; ഫണൽ വെബ് ചിലന്തികളുടെ പുതിയ ഇനത്തെ കണ്ടെത്തി

നീല അസ്ഥികളും പച്ചരക്തവുമുള്ള തവള; നിർണായക കണ്ടെത്തലുമായി ഗവേഷകർ

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

Tags: ENVIORONMENTNAIL RIVERriver

Latest News

പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്ന സംഭവം: വിശദീകരണം തേടാന്‍ കെപിസിസി

കെസിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ മുപ്പതിലേറെ താരങ്ങള്‍

മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; കേദാർനാഥ് യാത്ര നിർത്തിവച്ചു

താമരശ്ശേരിയിൽ പൊലീസിനെ കണ്ട് ചുരത്തിലേക്ക് ചാടിയ യുവാവ് പിടിയിൽ

കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും; പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.