മത്സ്യം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ഒന്നാണെന്നാണ് ഹൈന്ദവ സങ്കൽപ്പം . ക്ഷേത്ര കുളത്തിലെ മത്സ്യങ്ങളെ തികഞ്ഞ ഭക്തിയോടെയാണ് നാം കാണുന്നതും . എന്നാൽ തിമിംഗലങ്ങളെയോ , അതെ ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ തിമിംഗല ആരാധന നടക്കുന്നുണ്ട്. 300 വർഷമായി തിമിംഗലങ്ങളെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ നിരവധി അത്ഭുതങ്ങൾ നടന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. ഗുജറാത്തിലെ വൽസാദ് താലൂക്കിലെ മകോട്ട് ദുംഗ്രി ഗ്രാമത്തിലാണ് തിമിംഗല മത്സ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം മത്സ്യ മാതാജി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ തിമിംഗലങ്ങളെയാണ് ആരാധിക്കുന്നത് .
സനാതന ധർമ്മത്തിൽ 33 കോടി ദേവതകളുണ്ട്. അതുകൊണ്ട് തന്നെ ദൈവത്തെയും പ്രകൃതിയുടെ എല്ലാ രൂപങ്ങളെയും ആരാധിക്കുന്ന നമുക്കാന്യി ഗ്രാമീണ മത്സ്യത്തൊഴിലാളികൾ നിർമ്മിച്ചതാണ് തിമിംഗല മത്സ്യ ക്ഷേത്രം. 300 വർഷം മുമ്പ് ഈ ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു പ്രഭു ഒരു രാത്രി ഉറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു. അതിൽ കടൽത്തീരത്തേക്ക് വരുന്ന ഒരു മത്സ്യരൂപമുണ്ടായിരുന്നു ആ രൂപം ഏറെ വലുതായിരുന്നു. പിന്നീട് ആ മത്സ്യം ദേവസ്വരൂപം സ്വീകരിച്ച് കരയിലേക്ക് വരുന്നു. എന്നാൽ അത് കരയിൽ എത്തിയ ഉടൻ മരിക്കുകയും ചെയ്യുന്നു. ഈ സ്വപ്നം അദ്ദേഹത്തെ വളരെ അത്ഭുതപ്പെടുത്തി. തന്റെ സ്വപ്നത്തെക്കുറിച്ച് അദ്ദേഹം ഗ്രാമവാസികളോട് സംസാരിച്ചു. തുടർന്ന് അവർ കരയിൽ എത്തിയപ്പോൾ സ്വപ്നം കണ്ട പോലെ ഒരു മത്സ്യം അവിടെ കിടക്കുന്നത് കണ്ടു. ഇത് കണ്ട ആളുകൾ തിമിംഗലത്തെ ദേവിയുടെ അവതാരമായി കണക്കാക്കുകയും കടൽത്തീരത്ത് ഒരു വലിയ മത്സ്യദേവത ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ആ തിമിംഗലത്തെ തീരത്തിനടുത്ത് കുഴിച്ചിടാൻ അവർ തീരുമാനിച്ചു. തിമിംഗലത്തിന്റെ അസ്ഥികൾ മാത്രം പുറത്തെടുത്ത് മാംസം അവർ കുഴിച്ചിട്ടു. തുടർന്ന് തിമിംഗലത്തിന്റെ അസ്ഥികൾ ക്ഷേത്രത്തിൽ സ്ഥാപിച്ചു . ഈ മത്സ്യമാതാവിന്റെ കഥ ചിലർ അവിശ്വസിച്ചതായും . പിന്നാലെ ഗ്രാമത്തിൽ രോഗം പടർന്നതായും . പിന്നീട് ആളുകൾ അബദ്ധം മനസ്സിലാക്കി ക്ഷേത്രത്തിലെത്തി മത്സ്യമാതാവിനോട് മാപ്പ് പറഞ്ഞതോടെ രോഗം പൂർണ്ണമായും മാറിയെന്നുമൊക്കെയാണ് പറയപ്പെടുന്നത് . ഇന്നും മത്സ്യബന്ധനത്തിന് കടലിൽ പോകുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളികൾ മത്സ്യ മാതാജി ക്ഷേത്രത്തിലേക്ക് പോകുന്നത് പതിവാണ് . അന്ന് സ്വപ്നം കണ്ട പ്രഭുവിന്റെ കുടുംബത്തിന്റെ പിൻഗാമികളാണ് ഈ ക്ഷേത്രം ഇന്നും പരിപാലിക്കുന്നത് . എല്ലാ വർഷവും നവരാത്രി അഷ്ടമി ദിനത്തിലാണ് ഇവിടെ വലിയ ഉത്സവം നടക്കുന്നത് .