Kerala

പ​ന്തീ​രാ​ങ്കാ​വ് കേ​സ്: പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു, പൊലീസ് കസ്റ്റഡിയിൽ

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​ന കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി​ച്ചു. രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി നെ​ടു​മ്പാ​ശേ​രി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്.

ഇ​തി​നു​ശേ​ഷം പെ​ണ്‍​കു​ട്ടി​യെ വ​ട​ക്കേ​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. യുവതിയെ നാളെ കോടതിയിൽ ഹാജരാക്കും.

പെ​ണ്‍​കു​ട്ടി​യെ അ​ടു​ത്ത ദി​വ​സം പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് ഭ​ര്‍​ത്താ​വി​നെ​തി​രെ ഗാ​ര്‍​ഹി​ക പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

നേരത്തെ ഭർത്താവിനും ഭർതൃകുടുംബത്തിനും പൊലീസിനുമെതിരെ പരാതിയുന്നയിക്കുകയും രഹസ്യമൊഴിയുൾപ്പെടെ നൽകുകയും ചെയ്ത യുവതി പിന്നീട് മലക്കംമറിയുകയായിരുന്നു. കുറ്റബോധം കൊണ്ടാണ് ഇപ്പോൾ സത്യങ്ങൾ വെളിപ്പെടുത്തുന്നതെന്ന് വ്യക്തമാക്കിയായിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ രംഗത്തെത്തിയത്.

തിരുവനന്തപുരം, കോഴിക്കോട് സൈബര്‍ പൊലീസ് സംഘങ്ങളാണ് യുവതിക്കായി അന്വേഷണം നടത്തിയിരുന്നത്. പല ലോക്കേഷനുകളില്‍ നിന്നായാണ് യുവതി മൂന്ന് വീഡിയോകളും അപ് ലോഡ് ചെയ്തതെന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. താൻ എവിടെയാണെന്ന് കണ്ടുപിടിക്കാതിരിക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവഴി യുവതി ശ്രമിക്കുന്നതെന്നും യുവതിക്ക് നിയമസഹായം ഉള്‍പ്പെടെ വലിയ പിന്തുണ കിട്ടുന്നുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്.

യുവതിയുടെ മൊബൈല്‍ ഫോണിന്‍റെ അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ദില്ലിയിൽ നിന്നാണെന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. താൻ സ്വമേധയാ വീട് വിടുന്നതായി വാട്സാപ്പ് കാൾ വഴി അച്ഛനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് ഓഫീസിൽ ഒടുവിൽ എത്തിയത്. ലാപ്ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ദില്ലിയിൽ എത്തിയ യുവതി വീഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

വീട്ടുകാരുടെ സമ്മർദം മൂലമാണ് താൻ നേരത്തെ അങ്ങനെയൊക്കെ പറഞ്ഞതെന്നും പ്രശനം വഷളാക്കിയത് ബന്ധുക്കളാണെന്നും ഭർത്താവ് രാഹുലിന്റെ ഭാഗത്തുനിന്നും സ്ത്രീധനം സംബന്ധിച്ച ചർച്ചകളുണ്ടായിട്ടില്ലെന്നും യുവതി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. തനിക്ക് പരാതിയില്ലെന്ന് പന്തീരങ്കാവ് പൊലീസിനോട് പറഞ്ഞതാണെന്നും രാഹുലിന്റെ കൂടെ പോകണമെന്നാണ് താൻ നിലപാടെടുത്തതെന്നും എന്നാൽ അച്ഛന്റെ സമ്മർദം മൂലമാണ് കുടുംബത്തോടൊപ്പം പോയതെന്നും യുവതി പറഞ്ഞിരുന്നു.