തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയായി പച്ചക്കറി, മത്സ്യം, മാംസം എന്നിവയെല്ലാം പൊന്നുംവില കൊടുത്തേ വാങ്ങിക്കാൻ കഴിയു എന്നവസ്ഥയിലാണ്. പച്ചക്കറി 20 രൂപ വരെ കൂടിയപ്പോൾ പച്ചമുളകിന് രണ്ടാഴ്ച കൊണ്ട് 60 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. മഴ മൂലം ഉൽപാദനം കുറഞ്ഞതോടെയാണ് തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകയിൽ നിന്നും എല്ലാം കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികൾ മലയാളികൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ പാളയം മാര്‍ക്കറ്റില്‍ തക്കാളിയ്ക്ക് 58 രൂപയും മുരിങ്ങയ്ക്ക് 70 രൂപയുമായി. ബീന്‍സിനും പാവക്കയ്ക്കും കിലോയ്ക്ക് 100 രൂപയാണ്. കിലോയ്ക്ക് 20 രൂപയുള്ള ചുരങ്ങയ്ക്ക് മാത്രമാണ് വില കൂടാതെ നില്‍ക്കുന്നത്.
മീനിനും ഇറച്ചിയ്ക്കും പൊന്നും വില
പച്ചക്കറിക്കൊപ്പം മത്സ്യം, മാംസം എന്നിവയ്ക്കും വില കുതിക്കുകയാണ്. മിക്കയിനം മീനുകളുടെയും വില കിലോയ്ക്ക് 250 കടന്നു. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന മത്തി വില കിലോയ്ക്ക് 300 ആയി. ട്രോളിംഗ് നിരോധനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞതാണ് മീന്‍ വില കുതിച്ചുയരാന്‍ കാരണമായത്. 380 മുതല്‍ 420 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. എല്ലില്ലാത്തത് ലഭിക്കാന്‍ 420 രൂപ നല്‍കണം. മൂരിയിറച്ചിയ്ക്ക് 420 രൂപയാണ്. കിലോയ്ക്ക് 300 രൂപ ഉണ്ടായിരുന്ന ആട്ടിറച്ചിയ്ക്ക് 800 രൂപയായി.
ആശ്വാസം ചിക്കന്‍
നിയന്ത്രണമില്ലാതെ കൂടിയിരുന്ന ചിക്കന്‍ വില രണ്ട് ദിവസമായി കുറഞ്ഞു . കിലോക്ക് 300 വരെ എത്തിയ കോഴിയിറച്ചിയ്ക്ക് 220 രൂപയായി. കോഴി കിലോയ്ക്ക് 184 ല്‍ നിന്ന് 140-130 രൂപയായി. വില ഉയരാന്‍ തുടങ്ങിയതോടെ വിപണിയില്‍ ചിക്കന്‍ വ്യാപാരത്തിന് നേരിയ ഇടിവ് അനുഭവപ്പെട്ടിരുന്നു.
വില ഇങ്ങനെപച്ചക്കറി (ചില്ലറ വില, ബ്രാക്കറ്റില്‍ രണ്ടാഴ്ച മുമ്പ്)
തക്കാളി- 60 (50)
ഉണ്ട പച്ചമുളക്- 160 (100-110)
സവാള- 40 (30-35)
മല്ലിയില- 165( 250-260)
വെളുത്തുള്ളി-160-200( 190)
ഇഞ്ചി- 150 (140)
കാരറ്ര്- 60( 50)
മുരിങ്ങ- 80 (60)
ഇറച്ചി ( ബ്രാക്കറ്റില്‍ രണ്ടാഴ്ച മുമ്പ്)
ചിക്കന്‍ – 200-220 ( 300)
ബീഫ്- (പോത്ത്) 420 (360),
മൂരി- 400 (340)പന്നിയിറച്ചി 380 (340)
മട്ടണ്‍ 800 (300)
മീന്‍ ( ബ്രാക്കറ്റില്‍ രണ്ടാഴ്ച മുമ്പ്)
മത്തി- 300 ( 200 )
അയല-320 (100-150 )
അയക്കൂറ -1300 ( 700-800)
ചെമ്മീന്‍- 350 ( 200-250)
ചൂര- 250 ( 100)