മലയാള ചലച്ചിത്രമേഖലയില്‍ സംവിധായകന്‍ എന്ന നിലയില്‍ തന്റെതായ സ്ഥാനം എഴുതി ചേര്‍ത്ത വ്യക്തിയാണ് കമല്‍. തന്റെ സംവിധാന പാടവം മലയാള സിനിമയില്‍ പതിപ്പിച്ച്, തുടര്‍ച്ചയായി ഹിറ്റുകള്‍ തീര്‍ത്ത മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയയാളാണ് കമൽ. പറഞ്ഞു വരുന്നത് ശോഭനം എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റാഗ്രം അക്കൗണ്ടില്‍ വന്ന പോസ്റ്റിനെക്കുറിച്ചാണ്. എന്റെ രണ്ടു സിനിമയില്‍ മാത്രം അഭിനയിച്ച ശോഭനയെക്കുറിച്ച് സംവിധായകന്‍ കമല്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കാം, പോസ്റ്റിലേക്ക്;
എനിക്ക് ഏറ്റവും സന്തോഷം ഉള്ള ഒരു കാര്യം എന്തെന്നാല്‍, ശോഭന എന്റെ രണ്ടു സിനിമയില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു. ഒന്നു ഉള്ളടക്കം മറ്റേത് മഴയത്ത് മുമ്പേ പ്രധാനപ്പെട്ട, ഈ രണ്ട് സിനിമയിലും പ്രധാനപ്പെട്ട ക്യാരക്ടര്‍ ശോഭന അല്ല. മഴയത്ത്മുന്‍പേയില്‍ ആണെങ്കില്‍ ആനിയും ഉള്ളടക്കത്തില്‍ അമലയും, ഇവര്‍ രണ്ടുപേരും ആണ് ഈ രണ്ടു സിനിമയിലെ പ്രധാന താരങ്ങള്‍ അതായത് സെന്‍ട്രല്‍ ഫീമെയില്‍ ക്യാരക്ടര്‍. പക്ഷേ ശോഭനയെ ഈ റോളിനു വേണ്ടി വിളിക്കുമ്പോള്‍ എന്റെ റോളിനേക്കാള്‍ വലിയ റോള്‍ ഈ കുട്ടിയുടേതല്ലേ എന്ന് ശോഭന പറഞ്ഞിട്ടില്ല. അത് ഒരു ആര്‍ട്ടിസ്റ്റിന്റെ ഏറ്റവും വലിയ മഹത്വമായി കാണുന്നു. കാരണം അവര്‍ക്ക് അവരെക്കുറിച്ച് നല്ല കോണ്‍ഫിഡന്‍സ് ഉണ്ടെന്നാണ് അതിനര്‍ത്ഥം. എനിക്ക് രണ്ട് സീനോ അവര്‍ക്ക് 200 സീന്‍ ഉണ്ടായിട്ട് കാര്യമില്ല, ഞാന്‍ അഭിനയിക്കുന്ന റോളിനെ കുറിച്ച് നല്ല ധാരണ ഉണ്ടായാല്‍ മതി. മൊത്തത്തില്‍ വലിയ കോണ്‍ഫിഡന്‍സ് ഉള്ള ഒരു അഭിനയത്രിയായി ശോഭന എനിക്ക് തോന്നിയിട്ടുണ്ടെന്ന് കമല്‍ പറയുന്നു.
View this post on Instagram
ചെറിയാന്‍ കല്‍പ്പകവാടിയുടെ കഥയില്‍ നിന്ന് പി. ബാലചന്ദ്രന്‍ എഴുതി കമല്‍ സംവിധാനം ചെയ്ത് 1991 പുറത്തിറങ്ങിയ മലയാളം സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഉള്ളടക്കം. മോഹന്‍ലാല്‍ , ശോഭന , അമല അക്കിനേനി എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. സുരേഷ് ബാലാജി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. സൈക്യാട്രിസ്റ്റായ ഡോ. സണ്ണിയും (മോഹന്‍ലാല്‍) അവന്റെ രോഗികളിലൊരാളായ രേഷ്മയും (അമല) അവനുമായി പ്രണയബന്ധം പുലര്‍ത്തുന്നു, എന്നാല്‍ സണ്ണി ഇതിനകം ആനിയുമായി (ശോഭന) വിവാഹനിശ്ചയം നടത്തിയിട്ടുണ്ട്. പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളാമ് ചിത്രത്തിന്റെ കഥാതന്തു. ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധേയമാണ്, കൈതപ്രം ഔസേപ്പച്ചന്‍ ടീമിന്റെതാണ് ഗാനങ്ങള്‍.
പുറത്തിറങ്ങിയപ്പോള്‍ നിരൂപക പ്രശംസ നേടിയ ഉള്ളടക്കം ഇപ്പോള്‍ കമലിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. മികച്ച നടന്‍ (മോഹന്‍ലാല്‍), മികച്ച സംവിധായകന്‍ ( കമല്‍ ), മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ( ഭാഗ്യലക്ഷ്മി ) എന്നിവയുള്‍പ്പെടെ മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ചിത്രം നേടി. മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അമല നേടി. കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ മികച്ച നടനായി ചിത്രത്തിലൂചടെ മോഹന്‍ലാല്‍ അര്‍ഹനായി.
കമല്‍ സംവിധാനം ചെയ്ത് ശ്രീനിവാസന്‍ രചന നിര്‍വ്വഹിച്ച് 1995ല്‍ പുറത്തിറങ്ങിയ ഒരു മലയാളം റൊമാന്റിക് നാടക ചിത്രമാണ് മഴയെത്തും മുന്‍പേ (മഴയ്ക്ക് മുമ്പ്). മമ്മൂട്ടി, ശോഭന, ആനി എന്നിവരാണ് ചിത്രത്തിലെപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നന്ദകുമാര്‍ എന്ന കോളേജ് പ്രൊഫസര്‍, പ്രതിശ്രുതവധു ഉമാ മഹേശ്വരി, വിദ്യാര്‍ത്ഥിനി ശ്രുതി എന്നിവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാതന്തു വികസിക്കുന്നത്. ചിത്രം വാണിജ്യ വിജയമായിരുന്നു. ശുതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആനിക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.