ഒരേ കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയിട്ടുള്ള ആളുകൾ നിരവധിയാണ് സിനിമാലോകത്ത് അത്തരത്തിൽ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ സിനിമയിൽ വന്ന ശ്രദ്ധ നേടിയിട്ടുള്ള നിരവധി താരങ്ങൾ ഉണ്ട് അത്തരത്തിൽ ഏറ്റവും ആദ്യകാലങ്ങളിൽ തന്നെ ശ്രദ്ധ നേടിയിട്ടുള്ളവരാണ് ലളിതാ പത്മിനി രാഗിണി എന്നീ മൂന്ന് സഹോദരിമാർ ട്രാവൻകൂർ സിസ്റ്റേഴ്സ് എന്ന പേരിൽ ആയിരുന്നു ഇവർ അറിയപ്പെട്ടിരുന്നത് പോലും മലയാളം തമിഴിൽ തെലുങ്ക് ഹിന്ദി കന്നട തുടങ്ങിയ ഭാഷകളിൽ എല്ലാം തന്നെ ഇവർ ശ്രദ്ധയെ സാന്നിധ്യമായി മാറുകയും ചെയ്തിരുന്നു
നടിമാർ എന്നതിലുപരി ഇവർ മികച്ച നർത്തകിമാർ കൂടിയായിരുന്നു ഇവർ മൂന്നുപേരും കഴിവിന്റെ കാര്യത്തിൽ വളരെ മുന്നിൽ നിൽക്കുന്ന വ്യക്തികൾ ആയിരുന്നു എന്നതാണ് സത്യം ഇപ്പോഴും ഇവരുടെ പേരിൽ സിനിമയിൽ പലരും അറിയപ്പെടുന്നുണ്ട് ഗുരു ഗോപിനാഥന്റെയും ഗുരു ടി കെ മഹാലിംഗം പിള്ളയുടെയും കീഴിലായിരുന്നു ഇവർ നൃത്തം പഠിച്ചിരുന്നത് തിരുവനന്തപുരം സ്വദേശികൾ ആയതുകൊണ്ട് തന്നെയാണ് ഇവരെ ട്രാവൻകൂർ സഹോദരിമാർ എന്ന് വിളിച്ചിരുന്നത് തന്നെ പൂജപ്പുരയിലെ തറവാട്ട് കൂട്ടുകുടുംബത്തിൽ ആയിരുന്നു ഇവരുടെ താമസവും
അതോടൊപ്പം തന്നെ പ്രശസ്തയായ സുന്ദരി നാരായണി പിള്ള കുഞ്ഞമ്മയുടെ മരുമക്കൾ കൂടിയായിരുന്നു ഇവർ ഇവരുടെ സിനിമ കഥകളെ കുറിച്ചൊക്കെ പറയുകയാണെങ്കിൽ അത് എണ്ണിയാൽ തീരുന്നതല്ല നസീർ കാലഘട്ടത്തിൽ ഒക്കെ നിരവധി സിനിമകളുടെ ഭാഗമായി മാറാൻ ഇവർക്ക് സാധിച്ചിട്ടുണ്ട് അതിലുപരി നൃത്തം തന്നെയായിരുന്നു ഇവരെ കൂടുതൽ ശ്രദ്ധ നേടിയ താരങ്ങളാക്കി മാറ്റിയിട്ടുള്ളത് സഹോദരിമാർ സിനിമയിലേക്ക് എത്തുന്ന ഒരു തുടക്കത്തിന് വഴി വച്ചത് തന്നെ ഇവരായിരുന്നു എന്ന് പറയാം
അക്കാലത്തെ നൃത്തവിദ്യാഭ്യാസത്തിൽ പേര് കേട്ട വ്യക്തികൾ ആയിരുന്നു ഗുരുഗോപിനാഥനും ഗുരു മഹാ ലിംഗവും ഇവരുടെ കീഴിലാണ് നൃത്യം പഠിച്ചത് എന്നതുകൊണ്ടുതന്നെ ഇവരുടെ നൃത്തത്തിന് ആരാധകരും നിരവധി ആയിരുന്നു തുടർന്ന് സിനിമയിലേക്ക് കൂടി എത്തിയതോടെ നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവർക്ക് സാധിച്ചിരുന്നു മൂന്നുപേരും ഒന്നിനൊന്ന് മികച്ച രീതിയിൽ ആയിരുന്നു അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതും ഒക്കെ തന്നെ 1976 ലാണ് രാഗിണി മരണപ്പെടുന്നത് ഈ സഹോദര നിരയിൽ ആദ്യം മരണപ്പെടുന്നതും രാഗിണി തന്നെയാണ്
തുടർന്ന് 1982 ലളിതയും മരണപ്പെട്ടു അർബുദത്തെ തുടർന്നായിരുന്നു ലളിതയുടെ മരണം സംഭവിച്ചിരുന്നത് വീണ്ടും വർഷങ്ങൾക്കു ശേഷം ആയിരുന്നു പത്മിനി മരണപ്പെടുന്നത് 2006 ലാണ് പത്മിനി മരിക്കുന്നത് ഇവരുടേതായി പുറത്തിറങ്ങിയ സിനിമകളുടെ ലിസ്റ്റുകൾ എടുക്കുക തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് കാരണം അത്രത്തോളം ചിത്രങ്ങളുടെ ഭാഗമായി ഇവർ മാറിയിട്ടുണ്ട് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ആദ്യം ലളിതയ്ക്ക് എട്ടു വയസ്സ് മാത്രമായിരുന്നു പ്രായമുണ്ടായിരുന്നത് 1948 ൽ നട്ടകനായ ഉദയശങ്കർ തന്റെ കൽപ്പന എന്ന ചിത്രത്തിനായി നർത്തകരെ തേടി ഒരു പരസ്യം നൽകിയപ്പോഴാണ് പത്മിനി തിരഞ്ഞെടുക്കപ്പെടുന്നത് 17 വയസ്സ് മാത്രമായിരുന്നു അപ്പോൾ പത്മിനിയുടെ പ്രായം 1950ലെ പ്രസന്ന എന്ന ചിത്രത്തിലൂടെ 3 സഹോദരിമാരും ഒരുമിച്ച് എത്തി അത് വലിയ ഹിറ്റായി മാറുകയും ചെയ്തു 1960ലാണ് പത്മിനി വിവാഹിതയാവുന്നത് ആ സമയത്ത് മറ്റ് സഹോദരിമാർ സിനിമയിൽ തരംഗമായി മാറി ശിവാജി ഗണേശൻ ജെമിനി ഗണേശൻ എം ജി ആർ എൻ ജി രാമരാവു തുടങ്ങി ആ കാലഘട്ടത്തെ എല്ലാ മുൻനിര നായകന്മാർക്കൊപ്പം ഈ സഹോദരിമാർക്ക് അഭിനയിക്കാൻ സാധിച്ചു