കൊല്‍ക്കത്തയിലെ കസ്ബ ഏരിയയിലുള്ള അക്രോപോളിസ് മാളിന്റെ മൂന്നാം നിലയിലെ ഫുട്ട് കോര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ ആളപായമില്ല. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. കൊല്‍ക്കത്തയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അക്രോപോളിസ് ഷോപ്പിംഗ് മാളിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. വിവിധയിടങ്ങളില്‍ നിന്നുമെത്തിയ പത്ത് ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് ആദ്യ ഘട്ടത്തില്‍ തീയണച്ചത്. പിന്നീ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ ഫയര്‍ യൂണിറ്റുകളും തീ അണയ്ക്കാന്‍ പ്രവര്‍ത്തിച്ചു.
#WATCH | West Bengal: Fire broke out at Acropolis Mall in Kolkata. Several fire tenders on the spot. More details awaited. pic.twitter.com/P0l45HBQJr
— ANI (@ANI) June 14, 2024
നിലവില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചില അഗ്നിശമന സേനാംഗങ്ങള്‍ ഓക്സിജന്‍ മാസ്കുകള്‍ ധരിച്ച് കെട്ടിടത്തിലേക്ക് പ്രവേശിച്ചു,’ ഒരു ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു. പ്രദേശം മുഴുവന്‍ പുകയില്‍ മുങ്ങി, മാളിന് മുന്നിലുള്ള ഗതാഗതം ക്രമീകരിച്ചിട്ടുണ്ടെന്ന് കൊല്‍ക്കത്ത ട്രാഫിക് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
OMG. Huge fire breaks out at Kolkata’s Acropolis Mall, several fear trapped. 🙏🏼 Hope they all will be saved. pic.twitter.com/R90ZEBGflT
— Tathvam-asi (@ssaratht) June 14, 2024
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍, മാളിലെ ഫുഡ് കോര്‍ട്ടിലാണ് തീപിടിത്തമുണ്ടായതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമീപത്തെ വാസയോഗ്യമായ കെട്ടിടങ്ങളില്‍നിന്നും ഓഫീസുകളില്‍നിന്നും ആളുകള്‍ ഭയത്തോടെ തെരുവിലിറങ്ങി.
Fire breaks out at #AcropolisMall, #Kolkata. Several fire fighting machines have been rushed to the spot. The workers and people present in the mall have safely been evacuated. No casualties have been reported so far. pic.twitter.com/SSnwDh2azN
— Titas (@Teetash_12) June 14, 2024
തീപിടിത്തത്തിന്റെ കാരണം ഫോറന്‍സിക് അന്വേഷണത്തിന് ശേഷം വ്യക്തമാകുമെന്നും റെസ്റ്റോറന്റ് ഉടമ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അധികൃതര്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഫോറന്‍സിക് അന്വേഷണത്തിന് ശേഷം വ്യക്തമാകുമെന്നും റെസ്റ്റോറന്റ് ഉടമ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അധികൃതര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
#WATCH | West Bengal: Firefighting operation underway at Acropolis Mall in Kolkata. Several fire tenders on the spot. pic.twitter.com/B4JTn6xz9c
— ANI (@ANI) June 14, 2024
തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ജാദവ്പൂര്‍ ഡിവിഷന് ഡിസിപി ബിദിഷ കലിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം ഇപ്പോഴും അജ്ഞാതമാണെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് ആളുകള്‍ മാളില്‍ നിന്ന് പുറത്തേക്ക് ഓടുന്നത് നിരവധി വീഡിയോകളില്‍ കാണിക്കുന്നു. അതിനിടെ, തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍, പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ സമീപത്തെ വാണിജ്യ, പാര്‍പ്പിട മേഖലകളില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു.
#WATCH | West Bengal: On the fire incident at Kolkata’s Acropolis Mall, DCP Jadavpur Division Bidisha Kalita Dasgupta says “The fire has been brought under control but nothing can be said right now.” pic.twitter.com/kS5MjEWBgg
— ANI (@ANI) June 14, 2024
ചൊവ്വാഴ്ച രാവിലെ കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ റസ്റ്റോറന്റിലും വന്‍ തീപിടിത്തമുണ്ടായി. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. തീപിടിത്തം തിരക്കേറിയ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍, ലോക്കല്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.