Kerala

വിഴിഞ്ഞം സ്റ്റേഷനിലെ എസ്.ഐ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

കോട്ടയം: പോലീസ് ഉദ്യോ​ഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എസ്.ഐ കുരുവിള ജോർ‌ജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.

കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. മെഡിക്കൽ അവധിയെടുത്താണ് കുരുവിള ജോർജ് വീട്ടിലെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഈ സമയം കുരുവിളയുടെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വീടിന്റെ താഴത്തെ നിലയിലായിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)